ഹറമുകളില്‍ ജല പുനരുപയോഗ പ്ലാന്റ് വരുന്നു
റിയാദ്: മക്കയിലെ മസ്ജിദുല്‍ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും വെളളം ശുദ്ധീകരിക്കുന്നതിന് പുനരുപയോഗ പ്ലാന്റ് സ്ഥാപിക്കുന്നു. ഇതുസംബന്ധിച്ച ശാസ്ത്രീയ പഠനം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. തീര്‍ഥാടകര്‍ അംഗ ശുദ്ധി വരുത്തുന്ന ജലം ശുദ്ധീകരിക്കാനുള്ള പുനരുപയോഗ പ്ലാന്റ് സ്ഥാപിക്കുന്നതിനാണ് തീരുമാനം. അത്യാധുനിക സംവിധാനങ്ങളുളള പ്ലാന്റ് സ്ഥാപിച്ച് മലിന ജലം ശുചീകരിക്കും. അംഗ ശുദ്ധി വരുത്താനും ശുചീകരണത്തിനും ശരാശരി ഒന്നര ലിറ്റര്‍ വെള്ളമാണ് ഒരു തീര്‍ഥാടകന്‍ ഉപയോഗിക്കുന്നത്. റമദാന്‍, ഉംറ തുടങ്ങിയ സീസണ്‍ കാലത്ത് ശരാശരി ഏഴു ലക്ഷം തീര്‍ത്ഥാടകള്‍ ദിവസവും […]














