നികുതി വെട്ടിപ്പും ബെനാമിയും തടയും; ഇ-ഇന്‍വോയ്‌സ് ഡിസംബര്‍ 4ന് പ്രാബല്യത്തില്‍ വരും
റിയാദ്: സൗദിയില്‍ നടപ്പിലാക്കുന്ന ഇലക്‌ട്രോണിക്‌സ് ഇന്‍വോയ്‌സ് സംവിധാനം രണ്ട് ഘട്ടങ്ങളില്‍ പരിശോധനക്ക് വിധേയമാക്കുമെന്ന് സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റി. ഡിസംബര്‍ നാലു മുതല്‍ ഇന്‍വോയ്‌സ് വിതരണം ചെയ്യുന്നതിന് ടാക്‌സ് അതോറിറ്റിയുമായി ബന്ധിപ്പിച്ച സോഫ്ട്‌വെയറുകള്‍ ഉപയോഗിക്കണമെന്ന് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരത്തെ നിനദേശം നല്‍കിയിരുന്നു. നികുതി വെട്ടിപ്പ് തടയുന്നതിന് ഇലക്‌ട്രോണിക് ഇന്‍വോയ്‌സ് ഉള്‍പ്പെടെ സമഗ്ര പരിഷ്‌കാരമാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് സോഫ്ട്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് ആവശ്യമായ സമയം അനുവദിച്ചിരുന്നു. എഴുതി നല്‍കുന്ന ഇന്‍വോയ്‌സുകള്‍ക്കും അതോറിറ്റിയുമായി ബന്ധിപ്പിക്കാത്ത സോഫ്ട്‌വെയര്‍ […]












