നേരിട്ട് വിമാനം; ഇന്ത്യക്കാര്‍ ഇനിയും കാത്തിരിക്കേണ്ടി വരും
റിയാദ്: ഇന്ത്യ വിമാന വിലക്ക് വീണ്ടും നീട്ടി. സെപ്തംബര്‍ 30 വരെ നിലവിലുണ്ടായിരുന്ന വിലക്ക് ഒക്‌ടോബര്‍ 31 വരെ തുടരുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ജോയിന്റ് ഡയറക്ടര്‍ സുനില്‍ കുമാര്‍ അറിയിച്ചു. ഇതോടെ ഇന്ത്യസൗദി നേരിട്ടുളള വിമാന യാത്രക്ക് കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാനും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കരും ന്യൂ ദല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. വിമാനയാത്ര സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി ജയശങ്കറിന്റെ […]














