‘അന്നം നല്‍കുന്ന രാജ്യത്തിന് ജീവരക്തം സമ്മാനം’ കെഎംസിസി രക്തദാന ക്യാമ്പ്
റിയാദ്: ‘അന്നം നല്‍കുന്ന രാജ്യത്തിന് ജീവരക്തം സമ്മാനം’ എന്ന പ്രമേയത്തില്‍ കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ശുമേസി ആശുപത്രിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സെന്‍ട്രല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ ക്യാംപില്‍ ഇരുന്നൂറ്റി അമ്പതിലധികം പേര്‍ പങ്കെടുത്തു. രാവിലെ 8ന് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് ശേഷം മൂന്നിന് സമാപിച്ചു. കിംഗ് സഊദ് മെഡിക്കല്‍ സിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ (ലാബ് ) ഡോ. അബ്ദുല്‍ വഹാബ് ബിന്‍ ജുമാ ഉദ്ഘാടനം ചെയ്തു. […]














