Sauditimesonline

ministers
യുദ്ധം ഒഴിവാക്കാന്‍ നയതന്ത്ര നീക്കം; സൗദി, തുര്‍ക്കി, ഈജിപ്ത് വിദേശകാര്യ മന്ത്രിമാര്‍ ഒത്തുചേര്‍ന്നു

Saudi News

Damam, gulf, Jeddah, Riyad

ഹൃദയാഘാതം: മലയാളി എഞ്ചിനീയര്‍ മരിച്ചു

ദമ്മാം: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. മലപ്പുറം പൊന്മള പൂവാടന്‍ ഇസ്മായില്‍ മാസ്റ്ററുടെ മകന്‍ എഞ്ചിനിയര്‍ ശംസീര്‍ പൂവാടന്‍ (30) ആണ് രമിച്ചത്. അല്‍ഹസയില്‍ പ്രൊജക്ട് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന അദ്ദേഹം ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല. നേരത്തെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഭാര്യയുടെ പ്രസവം കഴിഞ്ഞ് കുട്ടിയെ കാണാന്‍ നാട്ടില്‍ പോകാനിരിക്കുകയായിരുന്നു ശംസീര്‍. മൃതദേഹം ഹഫൂഫ് കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ നടപടി […]

Damam, gulf, Jeddah, Riyad

മൂന്നു മാസം മുമ്പ് കെട്ടിയ പെട്ടികളുമായി മലയാളി നഴ്‌സുമാരുടെ കാത്തിരിപ്പ്

റിയാദ്: സൗദി അറേബ്യയില്‍ ഫൈനല്‍ എക്‌സിറ്റ് നേടിയ 13 മലയാളി നഴ്‌സുമാര്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ദുരിതത്തില്‍. തൊഴില്‍ കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് മാര്‍ച്ചില്‍ നാട്ടിലെത്തേണ്ടവരാണിവര്‍. ഏറെ സന്തോഷത്തോടെ നാട്ടിലേക്ക് മടങ്ങാന്‍ മൂന്നു മാസം മുമ്പേ ഇവര്‍ പെട്ടികള്‍ പായ്ക്ക് ചെയ്ത് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. യാത്ര അനിശ്ചിതാവസ്ഥയിലായതോടെ കടുത്ത മാനസിക സംഘര്‍ഷത്തിലാണ്. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ അല്‍ ഹസ മെറ്റേണിറ്റി ആന്റ് ചില്‍ല്‍ഡ്രന്‍സ് ആശുപത്രിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. കോണ്‍ട്രാക്ട് അവസാനിച്ചതോടെ ഹോസ്റ്റലില്‍ കഴിയുന്ന ഇവര്‍ക്ക്

Damam, gulf, Jeddah, Riyad

എക്‌സിറ്റ് വിസ കാലാവധി കഴിഞ്ഞു; മലയാളി നഴ്‌സുമാരുടെ യാത്ര മുടങ്ങി

റിയാദ്: തിരുവനന്തപുരത്തേക്കു പുറപ്പെട്ട വിമാനത്തില്‍ ആറു പേര്‍ക്ക് യാത്ര നിഷേധിച്ചതായി പരാതി. അനര്‍ഹരായവരെ തിരുകി കയറ്റിയതാണ് യാത്ര മുടങ്ങാന്‍ കാരണമെന്ന് യാത്ര മുടങ്ങിയവര്‍ ആരോപിച്ചു. വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തില്‍ സൗദിയില്‍ നിന്നുളള അവസാന സര്‍വീസാണ് ഇന്ന് നടന്നത്. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നു തെരഞ്ഞെടുത്തവര്‍ക്കാണ് തിരുവനന്തപുരത്തേക്കു ടിക്കറ്റ് അനുവദിച്ചത്. എന്നാല്‍ ബോര്‍ഡിംഗ് പാസ് വിതരണം ചെയ്തതിന് ശേഷം യാത്രാ രേഖകളില്‍ സങ്കേതിക പിഴവുളളവര്‍ക്ക് യാത്ര നിഷേധിച്ചു. റിയാദില്‍ നിന്ന് 400 കിലോ മീറ്റര്‍

Damam, gulf, Jeddah, Riyad

അഭയം നല്‍കി അംഗനമാരും; കാരുണ്യ ഹസ്തമൊരുക്കി കെഎംസിസി

റയാദ്: വന്ദേ ഭാരത് മിഷന്‍ സര്‍വീസിന്റെ രണ്ടാം ഘട്ടത്തില്‍ 332 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ വിമാനം 30 മിനുട്ട് വൈകി ഉച്ചക്ക് 2ന് തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. പന്ത്രണ്ട് ശിശുക്കള്‍ ഉള്‍ക്കെടെ 332 യാത്രക്കാരാണ് എ ഐ 928 വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. സൗദിയുടെ വിവിധ പ്രവിശ്യകളില്‍ നിന്നെത്തിയ വനിതാ യാത്രക്കാരെ സഹായിക്കാന്‍ കെ എം സി സി വനിതാ വളന്റിയര്‍മാര്‍ എയര്‍പോര്‍ട്ടില്‍ സന്നിഹിതരായിരുന്നു. തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ജിസാനില്‍ നിന്നു ഇന്നലെ രാത്രി റിയാദിലെത്തിയ വനിതകള്‍ക്ക് താമസവും

Damam, gulf, Jeddah, Riyad

സൗദിയില്‍ ചങ്ങരംകുളം വാട്‌സ്ആപ് കൂട്ടായ്മ

റിയാദ്: സൗദി ചങ്ങരംകുളം വാട്‌സ്ആപ് കൂട്ടായ്മ രൂപീകരിച്ചു. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളുടെ സംഗമ കേന്ദ്രമായ ചങ്ങരംകുളം പ്രദേശത്തുളള നന്നംമുക്ക്, ആലംകോട് എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ സൗദിഅറേബ്യയിലെ പ്രവാസികളെ ഉള്‍പ്പെടുത്തിയാണ് കൂട്ടായ്മ രൂപീകരിച്ചത്. കൊവിഡ് മഹാമാരിയുടെ പിടിയില്‍ പ്രയാസം അനുഭവിക്കുമ്പോള്‍ ദുരിതം നേരിടുന്ന പ്രവാസികള്‍ക്ക് കൈതാങ്ങാകാനാണ് കൂട്ടായ്മക്ക് രൂപം നല്‍കിയത്. അതോടൊപ്പം നാട്ടുകാരെ പരസ്പരം അറിയാനും പരിചപ്പെടാനും വിവരങ്ങള്‍ കൈമാറാനുമാണ് കൂട്ടായ്മ ലക്ഷ്യം വെക്കുന്നത്. ഗള്‍ഫ് രാഷ്ട്രങ്ങളിലുളള ചങ്ങരംകുളം നിവാസികളുടെ കൂട്ടായ്മ നിലവിലുണ്ട്. എന്നാല്‍ സൗദിയില്‍ ആദ്യമായാണ് ഇങ്ങിനെ

Damam, gulf, Jeddah, Riyad

പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ ജൂണ്‍ 3ന് പ്രവര്‍ത്തനം ആരംഭിക്കും

റിയാദ്: സൗദിയി അറേബ്യയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ ജൂണ്‍ 3 മുതല്‍ പുനരാരംഭിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. എംബസിയുടെ പരിധിയിലുളള ഏഴ് ഔട്‌സോഴ്‌സിംഗ് കേന്ദ്രങ്ങളില്‍ മൂന്നെണ്ണമാണ് ആദ്യം പ്രവര്‍ത്തനം ആരംഭിക്കുന്നത്. പാസ്‌പോര്‍ട്ട്, വിസ അപേക്ഷകള്‍ സ്വീകരിക്കുന്ന വി എഫ് എസ് ഗ്‌ളോബലിന്റെ റിയാദ് ഉമ്മുല്‍ ഹമാം, ബത്ഹ, കിഴക്കന്‍ പ്രവിശ്യയില അല്‍കോബാര്‍ എന്നിവിടങ്ങളിലെ കേന്ദ്രങ്ങള്‍ ജൂണ്‍ 3നും ദമാം, ജുബൈല്‍, ബുറൈദ, ഹായില്‍ എന്നിവിടങ്ങളിലെ സെന്ററുകള്‍ ജൂണ്‍ 7നും പ്രവര്‍ത്തനം ആരംഭിക്കുക. രാവിലെ 8.30 മുതല്‍

Damam, gulf, Jeddah, Riyad

ആഭ്യന്തര വിമാന നിരക്കില്‍ വര്‍ധനവില്ല; സിവില്‍ ഏവിയേഷന്‍

റിയാദ്: സൗദിയില്‍ ഞായറാഴ്ച ആരംഭിക്കുന്ന ആഭ്യന്തര വിമാന യാത്രയുടെ ടിക്കറ്റ് നിരക്കില്‍ 80 ശതമാനം വര്‍ധനവ് ഉണ്ടാകുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. മൂന്ന് ഘട്ടങ്ങളായാണ് സര്‍വീസ് പുനരാരംഭിക്കുന്നതെന്നും അതോറിറ്റി വ്യകതമാക്കി. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. സുരക്ഷിതമായ യാത്രക്ക് ആവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അതോറിറ്റി വക്താവ് ഇബ്രാഹിം അല്‍ റോസ പറഞ്ഞു. മൂന്ന് ഘട്ടങ്ങളായി ആഭ്യന്തര വിമാന സര്‍വീസ് സാധാരണ നിലയിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടം ഞായറാഴച

Damam, gulf, Jeddah, Riyad

ഞായര്‍ മുതല്‍ സൗദിയില്‍ ബസ്, ട്രെയിന്‍ സര്‍വീസുകള്‍

റിയാദ്: സൗദിയിലെ ആഭ്യന്തര വിമാന സര്‍വീസിനു പുറമെ പൊതു ഗതാഗത സംവിധാനങ്ങളും മെയ് 31ന് ഭാഗികമായി പ്രവര്‍ത്തനം ആരംഭിക്കുന്നു. ബസ്, ട്രയിന്‍ സര്‍വീസുകള്‍ നടത്തുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. സൗദി പബ്‌ളിക് ട്രാന്‍സ്‌പോര്‍ട് കമ്പനിയുടെ ബസുകളും സൗദി റെയില്‍വേ ഓര്‍ഗനൈസേഷന് കീഴിലുളള ട്രെയിന്‍ സര്‍വീസീകളുമാണ് ആരംഭിക്കുന്നത്. റിയാദില്‍ നിന്നു അബ്‌ഖൈഖ്, ഹുഫൂഫ് വഴി ദമ്മാമിലേക്കുളള ട്രെയിന്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ഓണ്‍ലൈന്‍ ബുക്കിംഗിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. രാവിലെ 6 മുതല്‍ രാത്രി 8 വരെയാണ് ട്രെയിന്‍

Damam, gulf, Jeddah, Riyad

നഷ്ടമായത് ധിഷണാശാലിയായ പ്രതിഭ: റിയാദ് മീഡിയാ ഫോറം

റിയാദ്: എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം അനുശോചനം അറിയിച്ചു. മന്ത്രി, മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍, പാര്‍ലമെന്റേറിയന്‍ എന്നീ നിലകളില്‍ ശ്രദ്ധനേടിയ അദ്ദേഹം മതേതര മൂല്യങ്ങളിലും സോഷ്യലിസ്റ്റ് നിലപാടുകളിലും മാതൃക കാണിച്ച പ്രതിഭാ ശാലിയാണ്. പൗരസ്വാതന്ത്ര്യം, പ്രകൃതി സ്‌നേഹം തുടങ്ങി ജീവിതത്തിലുടനീളം മാനവികത ഉയര്‍ത്തിപ്പിടിച്ച പൊതുപ്രവര്‍ത്തകനാണ് വീരേന്ദ്രകുമാര്‍. കാപട്യമില്ലാത്ത ധിഷണാശാലിയായ രാഷ്ട്രീയ നേതാവിനെയാണ് കേരളത്തിന് നഷ്ടമായതെന്നും മീഡിയാ ഫോറം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Damam, gulf, Jeddah, Riyad

വീരേന്ദ്രകുമാറിന്റെ വിയോഗത്തില്‍ ദമ്മാം ലീഡേഴ്‌സ് ഫോറം അനുശോചിച്ചു

ദമ്മാം: എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തിലൂടെ മലയാള മണ്ണിന് നഷ്ടമായത് സമസ്ത മേഖലകളെയും സ്വാധീനിച്ച അപൂര്‍വ വ്യക്തിത്വത്തെയാണെന്ന് ദമ്മാം ലീഡേഴ്‌സ് ഫോറം അനുശോചന സന്ദേശത്തില്‍ അറിയിച്ചു. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രത്തില്‍ വീരേന്ദ്രകുമാര്‍ വലിയ സംഭാവനകളാണ് സമര്‍പ്പിച്ചത്. എഴുത്തുകാരന്‍, സോഷ്യലിസ്റ്റ് നേതാവ്, കേന്ദ്രമന്ത്രി, പത്രാധിപര്‍ എന്നിങ്ങനെ രാഷ്ട്രീയ സാമൂഹിക സാസ്‌കാരിക മേഖലകളില്‍ പതിറ്റാണ്ടുകളായി നിറസാന്നിധ്യമായിരുന്നു എം.പി വീരേന്ദ്രകുമാര്‍. പാരിസ്ഥിതിക വിഷയങ്ങള്‍ പഠിക്കുകയും സമൂഹവുമായി സംവദിച്ച് പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തുന്നതിലും വീരേന്ദ്രകുമാര്‍ വഹിച്ച പങ്ക് നിസ്തുലമാണെന്നും ദമ്മാം ലീഡേഴ്‌സ് ഫോറം സന്ദേശത്തില്‍

Damam, gulf, Jeddah, Riyad

പിതാവിന്റെ അസുഖം അന്വേഷിച്ചെത്തിയ മകന്‍ കേട്ടത് മരണ വാര്‍ത്ത

റിയാദ്: തൃശൂര്‍ ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂര്‍ സ്വദേശി കൊരമുട്ടിപ്പറമ്പില്‍ ബഷീര്‍ (64) മരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് ബദിയയിലെ കിംഗ് സല്‍മാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരമായിരുന്നു മരണം. 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രാബല്യത്തിലുളള സാഹചര്യത്തില്‍ റിയാദിലുള്ള മകന്‍ ഷൗക്കത്തിന് ആശുപത്രിയിലെത്താന്‍ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച പിതാവിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് നാലു ദിവസം മുമ്പ് മരിച്ച വിവരം അറിയുന്നത്. 12 വര്‍ഷമായി റിയാദിലുള്ള ബഷീര്‍ മലസിലെ ബൂഫിയയില്‍

Damam, gulf, Jeddah, Riyad

നട്ടെല്ലും തളര്‍ന്ന നട്ടെല്ലും

നാദിര്‍ഷാ റഹ്മാന്‍ പ്രവാസികള്‍ക്ക് ഒരു വിശ്വാസമുണ്ടായിരുന്നു. വറുതിയിലാണെങ്കിലും നാടയണയുമ്പോള്‍ കരുതലോടെ കാക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടാകുമെന്ന വിശ്വാസം. ഒരു ഫീല്‍ഗുഡ് സിനിമയുടെ എല്ലാഗുണങ്ങളും അടങ്ങിയ ഒരു മണിക്കൂര്‍ നീളുന്ന പ്രസ് മീറ്റ് കേരളം മാത്രമല്ല, ലോകത്തുളള മലയാളികള്‍ മുഴുവന്‍ ആകാംഷയോടെ കാത്തിരുന്നു; ആസ്വദിച്ചു! എഴുതി തയ്യാറാക്കിയ നോട്ട് ആണെങ്കില്‍ പോലും മറ്റാരെയും കാണിക്കാതെ ഡെസ്‌കിനടിയില്‍ ഒളിപ്പിച്ചിട്ടാണെങ്കിലും മുഖ്യമന്ത്രി പറയുന്ന വാക്കുകളോട് വിശ്വാസമായിരുന്നു. അതാണ് തകര്‍ന്നുവീണത്. കഴിഞ്ഞ അന്‍പതിലേറെ ദിവസങ്ങളായി കാണുന്ന ലൈവ് ഷോയിലൂടെയും സോഷ്യല്‍മീഡിയയില്‍ വരുന്ന ബിജിഎം വീഡിയോകളും

Riyad

ക്വാറന്റൈന്‍ ഫീസ് പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം.

റിയാദ്: കോവിഡ് ദുരിതത്തിന് ഇരയായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളില്‍ നിന്നു ക്വാറന്റൈന്‍ ഫീസ് ഇടാക്കാനുളള കേരള സര്‍ക്കാര്‍ നിലപാട് പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് കേരള ഘടകം ആവശ്യപ്പെട്ടു. വിദേശത്ത് നിന്നു കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ആദ്യത്തെ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്‍ൈനും അതിനു ശേഷം ഏഴ് ദിവസം വീട്ടിലെ ക്വാറന്‍ൈറനും ആണ്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിയുന്നവരുടെ ചെലവ് സര്‍ക്കാരാണ് വഹിക്കുന്നത്. എന്നാല്‍ ഇനി മുതല്‍ വിദേശത്ത് നിന്നു വരുന്നവരുടെ ഏഴ് ദിവസത്തെ ചെിലവ് സ്വയം വഹിക്കണമെന്നെ

Scroll to Top