സൗദിയിലേക്കു മടക്ക യാത്ര; കേരളത്തിലെ പിസിആര്‍ ടെസ്റ്റ് കേന്ദ്രങ്ങള്‍
റിയാദ്: സൗദിയില്‍ പ്രവേശിക്കുന്നതിന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചു. രാജ്യത്തെത്തുന്ന മുഴുവന്‍ യാത്രക്കാരും മൂന്ന് ദിവസം ക്വാറന്റൈനില്‍ കഴിയണം. തത്മന്‍, തവഖല്‍നാ എന്നീ മൊബൈല്‍ ആപുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും വേണം. കൊവിഡ് ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നതാണ് സുപ്രധാന വ്യവസ്ഥ. ഇത് 48 മണിക്കൂറിനുള്ളില്‍ എടുത്തതായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സിവില്‍ ഏവിയേഷന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 163 അനുസരിച്ച് പിഴ ചുമത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അംഗീകൃത ലാബില്‍ നിന്നുളള […]












