ഖനികളിലും ക്വാറികളിലും വനിതകള്‍ക്ക് ജോലി
റിയാദ്: സൗദിയില്‍ രാത്രി കാലങ്ങളില്‍ വനിതകള്‍ക്ക് ജോലി ചെയ്യാന്‍ അനുമതി. തൊഴില്‍ നിയമം ഭേദഗതി ചെയ്തതോടെ വെല്ലുവിളിയുളള ജോലികള്‍ നിര്‍വഹിക്കുന്നതിനും വനിതകള്‍ക്ക് അനുമതി നല്‍കി. ഭേദഗതി ചെയ്ത തൊഴില്‍ നിയമത്തിന് കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അനുമതി നല്‍കിയിരുന്നു. രാത്രി കാലങ്ങളില്‍ ജോലി ചെയ്യുന്നതിനും അപകടകരമായ തൊഴില്‍ മേഖലയിലും വനിതകളെ വിലക്കുന്ന തൊഴില്‍ നിയമത്തിലെ 149, 150 വകുപ്പുകള്‍ റദ്ദാക്കി. ഇത് വനിതകള്‍ക്ക് കൂടുതല്‍ തൊഴില്‍ മേഖല കണ്ടെത്താന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഭേദഗതി ചെയ്ത തൊഴില്‍ നിയമം […]










