‘അറിവിന്റെ ജാലകം തുറന്ന് ഇവ’ വിജയികള്‍ക്ക് ഉപഹാരം സമ്മാനിച്ചു
റിയാദ്: ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈസ്റ്റ് വെനീസ് (ഇവ) അസോസിയേഷന്‍ ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികള്‍ക്കുള്ള ഉപഹാരം വിതരണം ചെയ്തു. കൊവിഡ് കാലത്ത് ആരംഭിച്ച മത്സരത്തിന്റെ രണ്ടാം ഘട്ട വിജയികള്‍ക്കാണ് ഉപഹാരം വിതരണം ചെയ്തത്. വിവിധ ക്ലാസുകളില്‍ ഉന്നത വിജയം കൈവരിച്ച ഇവ അംഗങ്ങളുടെ മക്കള്‍ക്ക് പ്രശംസാ ഫലകം സമ്മാനിച്ചു. അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരായ ഇവ അംഗങ്ങളെ ആദരിക്കുകയും ചെയ്തു. പരിപാടി നസ്‌റുദ്ദീന്‍ വി ജെ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. ധന്യ ശരത് […]












