സൗദി സമ്പദ്ഘടന വളര്‍ച്ചയില്‍; ഐഎംഎഫ് പ്രവചനം തെറ്റ്
റിയാദ്: സൗദി സമ്പദ്ഘടന മാന്ദ്യം നേരിടുമെന്ന അന്താരാഷ്ട്ര നാണയ നിധിയുടെ പ്രവചനം തെറ്റാണെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍. നടപ്പു വര്‍ഷം മികച്ച സമ്പദ് ഘടനയിലേക്ക് രാജ്യം കടക്കും. സൗദി സമ്പദ്ഘടന 6.8 ശതമാനം വരെ ഇടിയുമെന്ന അന്താരാഷ്ട്ര നാണയ നിധി പ്രതിനിധിയുടെ പരാമര്‍ശം യാഥാര്‍ത്ഥ്യങ്ങളോട് പൊതുത്തപ്പെടുന്നതല്ലെന്നും ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു. ലോക എക്‌ണോമിക് ഫോറം സംഘടിപ്പിച്ച വെര്‍ച്വല്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡിനെ ശക്തമായി നേരിടാന്‍ രാജ്യത്തിനു കഴിഞ്ഞു. നിലവില്‍ സമ്പദ് ഘടന […]














