പ്രവാസികളുടെ മടക്കം; സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശങ്ങള്‍ അപ്രായോഗികം
റിയാദ്: വിദേശത്തുളള മലയാളികള്‍ കേരളത്തിലേക്ക് മടങ്ങി വരുന്നതിന് മുമ്പ് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് കേരള സര്‍ക്കാരിന്റെ ഉത്തരവ്. ഇത് അപ്രായോഗിക നിര്‍ദേശമാണെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു. കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 26ന് ആരംഭിച്ചിരുന്നു. അതിന് മുന്നോടിയായി ഈ മാസം 20ന് പ്രവാസി കാര്യ വകുപ്പ് ഏപ്രില്‍ 20ന് പുറപ്പെടുവിച്ച 236/2020 നമ്പര്‍ ഗവണ്‍മെന്റ് ഓര്‍ഡറിലാണ് ടെസ്റ്റ് നടത്തി നെഗറ്റീവായവര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവുളളത്. യാത്ര തിരിക്കുന്നതിന് എത്ര ദിവസം മുമ്പ് ടെസ്റ്റ് […]








