ഐ ലൈക് ദിസ് സ്‌മെല്‍, ബട്ട് ഇറ്റിസ് മേക്കിങ് മീ സാഡ്
അഞ്ജലി രാധാകൃഷ്ണന്‍, മസ്‌കത് ബോറടിച്ചിരിക്കുമ്പോള്‍ എന്റെ കുട്ടികള്‍ക്ക് ആദ്യംതോന്നുന്ന വികാരമാണ് വിശപ്പു. ഇപ്പോള്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ വീട്ടിലിരിപ്പുകൂടി. അതുകൊണ്ട് വിശപ്പിന്റെ വിളി അല്പം കൂടുതലാണ്. വൈകുന്നേരം പതിവുപോലെ മോന്റെ സ്‌നാക്ക്‌സ് വിളി കേട്ട് അടുക്കളയില്‍ കയറി. ബ്രഡ് ഉള്ളതുകൊണ്ട് എളുപ്പത്തില്‍ കാര്യം തീരുമാനമായി. കൂടെ പാലും തിളപ്പിക്കാന്‍ വച്ചു. റാഗി മാള്‍ട്ട് പോലെയാണ് വൈകുന്നേരങ്ങളില്‍ മക്കള്‍ക്കു പാല് കുടിക്കാന്‍ കൊടുക്കാറ്. കഴിക്കാനുള്ളത് റെഡി ആയോ എന്നറിയാന്‍ രണ്ടുപേരും മാറി മാറി വന്ന് അന്വേഷിച്ചു. വേഗം പാല് ചൂടാറ്റി […]











