Sauditimesonline

udf audiance
ഭരണമാറ്റത്തിന്റെ കാഹളം പ്രവാസ മണ്ണിലും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

Saudi News

Damam, gulf, Jeddah, Riyad

കോവിഡ് 19 ; റിയാദില്‍ മലപ്പുറം സ്വദേശി നിരീക്ഷണത്തില്‍.

നൗഫല്‍ പാലക്കാടന്‍ റിയാദ്: വിനോദ യാത്ര കഴിഞ്ഞു റിയാദില്‍ തിരിച്ചെത്തിയ മലപ്പുറം സ്വദേശി നിരീക്ഷണത്തില്‍. ഒരാഴ്ചയായി ഇദ്ദേഹം സൗദി ആരോഗ്യമന്ത്രാലയത്തിന്റെ പ്രതേക നിരീക്ഷണ കേന്ദ്രത്തിലാണ്. യാത്ര കഴിഞ്ഞെത്തിയ ഇദ്ദേഹത്തെ ആരോഗ്യമന്ത്രാലയം വിളിച്ചു വരുത്തി നിരീക്ഷണ കേന്ദ്രത്തിലേക്ക് അയക്കുകയായിരുന്നു. രോഗമോ രോഗ ലക്ഷണമോ ഇല്ലെങ്കിലും പതിനാല് ദിവസത്തെ നിരീക്ഷണം ആവശ്യമാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അറിയിച്ചതായി ഇദ്ദേഹം പറഞ്ഞു. സാമ്പിള്‍ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് നിരീക്ഷണ കേന്ദ്രത്തില്‍ താമസിപ്പിച്ചിട്ടുളളത്. അടുത്ത ദിവസം […]

Damam, gulf, Jeddah, Riyad

ഒന്‍പത് രാജ്യങ്ങളിലേക്കു കൂടി സന്ദര്‍ശന വിലക്ക്; യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളുടെ എണ്ണം പത്തായി

റിയാദ്: സൗദി അറേബ്യയില്‍ നിന്നു ഒന്‍പത് രാജ്യങ്ങളിലേക്കുളള യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിരോധനം ബാധകമാണ്. യുഎഇ, കുവൈറ്റ്, ബഹ്‌റൈന്‍, ലെബനന്‍, സിറിയ, ഈജിപ്ത്, ഇറാഖ്, ദക്ഷിണ കൊറിയ, ഇറ്റലി എന്നിവിടങ്ങളിലേക്കാണ് യാത്രാ നിരോധനമെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലേക്കുളള യാത്ര കഴിഞ്ഞ മാസം നിര്‍ത്തിവെച്ചിരുന്നു. ഇതോടെ കൊവിഡ് റൈസിന്റെ പശ്ചാത്തലത്തില്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളുടെ എണ്ണം പത്തായി ഉയര്‍ന്നു. കൊവിഡ് വൈറസ് പടരുന്നത് തടയുന്നതിനുളള മുന്‍കരുതല്‍

Damam, gulf, Jeddah, Riyad

മാധ്യമങ്ങള്‍ക്കെതിരായ നീക്കം ഭീരുത്വം: സംസ്‌കൃതി പ്രത്യാക്ഷേപ സദസ്സ്

റിയാദ്: ഏഷ്യാനെറ്റ്, മീഡിയ വണ്‍ എന്നീ മാധ്യമങ്ങളെ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയ നടപടി ഭീരുത്വമാണെന്ന് റിയാദ് മലപ്പുറം ജില്ല കെ എം സി സി സംസ്‌കൃതി സംഘടിപ്പിച്ച പ്രത്യാക്ഷേപ സദസ്സ് അഭിപ്രായപ്പെട്ടു. ബത്ഹ ന്യൂ സഫാമക്ക പോളിക്ലിനിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന സദസ്സ് സൗദി കെ എം സി സി സുരക്ഷാ സമിതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. സംസ്‌കൃതി ചെയര്‍മാന്‍ അഷ്‌റഫ് കല്‍പകഞ്ചേരി അധ്യക്ഷത വഹിച്ചു. ഭരണഘടനാപരമായ പൗരന്റെ അറിയാനുള്ള

Damam, gulf, Jeddah, Riyad

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ക്കും അവധി; സി ബി എസ് ഇ പരീക്ഷ ആശങ്കയില്‍

റിയാദ്: സൗദി വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ച അവധി ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ക്കും ബാധകം. സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് എക്‌സാമിനേഷന്‍ നടക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്ക അറിയിച്ച് സ്‌കൂള്‍ അധികൃതരെ സമീപിക്കുന്നുണ്ട്. പരീക്ഷ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, മറ്റുക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചതായി വിവിധ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

gulf

സൗദിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

റിയാദ്: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മാര്‍ച്ച് 9 മുതല്‍ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സ്‌കൂളുകള്‍, സ്വകാര്യ സ്‌കൂളുകള്‍, ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങി രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കൊവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടിയെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊവഡ് ബാധിതര്‍ മുഴുവന്‍ കിഴക്കന്‍ പ്രവിശ്യയായ ഖത്തീഫിലാണുളളത്. ഇവിടെ നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. അവശ്യ സേവനം

Damam, gulf, Jeddah

കോവിഡ് ബാധിതര്‍ ഖത്തീഫിലുളളവര്‍; ഗതാഗത നിയന്ത്രണം പ്രാബല്യത്തില്‍

റിയാദ്: സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫിലേക്കുളള റോഡ് ഗതാഗതത്തിന് നിയന്ത്രണം. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത മുഴുവന്‍ കൊവിഡ് 19 ബാധിതരും ഖത്തീഫിലാണ്. ഈ സാഹചര്യത്തിലാണ് റോഡുകള്‍ താല്‍ക്കാലികമായി അടച്ചത്. ഖത്തീഫ് ഗവര്‍ണറേറ്റിന്റെ പരിധിയിലുളള പ്രദേശങ്ങളിലാണ് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗവര്‍ണറേറ്റിന്റെ തെക്കന്‍ പ്രദേശമായ സൈഹാത് മുതല്‍ വടക്ക് സഫ്‌വ വരെയുളള മുഴുവന്‍ റോഡുകളും അടച്ചിട്ടുണ്ട്. ഇവിടെ പ്രത്യേകം പൊലീസ് ചെക് പൊയിന്റുകളും സ്ഥാപിച്ചു. പുറത്തുളളവര്‍ക്ക് ഖത്തീഫിലേക്ക് പൂര്‍ണമായും പ്രവേശനം നിരോധിച്ചു. ഖത്തീഫില്‍ വീടുളളവര്‍ക്കു

Damam, gulf, Jeddah, Riyad

സൗദിയില്‍ 11 കൊവിഡ് ബാധിതര്‍; ഇറാന്‍ സന്ദര്‍ശിച്ചവര്‍ 128

റിയാദ്: സൗദി അറേബ്യയില്‍ നാലു സ്വദേശികള്‍ക്കു കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 11 ആയി. നേരത്തെ രോഗം സ്ഥിരീകരിച്ചവരില്‍ നിന്നാണ് പുതുതായി രോഗം കണ്ടെത്തിയ മൂന്നു പേര്‍ക്ക് വൈറസ് ബാധ ഉണ്ടായത്. മറ്റൊരാള്‍ ഇറാന്‍ സന്ദര്‍ശനം കഴിഞ്ഞ് മടിങ്ങിയ ആളാണ്. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം സൗദി പൗരന്‍മാരായ 128 പേര്‍ ഇറാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സന്ദര്‍ശന വിവരം ഇവര്‍ സ്വയം ആരോഗ്യ മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു. ഇതില്‍

Damam, gulf, Jeddah

കൊവിഡ്: സിര്‍ട്ടിഫിക്കറ്റ് ഇല്ലാതെ റിയാദ് എയര്‍പോര്‍ട്ടില്‍ മലയാളികള്‍ പുറത്തിറങ്ങി

നൗഫല്‍ പാലക്കാടന്‍ റിയാദ്: മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ മലയാളികള്‍ റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വഴി പുറത്തിറങ്ങി. സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നതിന് കോവിഡ് 19 വൈറസ് ബാധ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് വേണമെന്ന് കഴിഞ്ഞ ദിവസം സൗദി പ്രസ്സ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ മാര്‍ച്ച് 8 പുലര്‍ച്ചെ കോഴിക്കോട് നിന്നു പുറപ്പെട്ട് ഉച്ചക്ക് 12ന് റിയാദിലെത്തിയ സൗദി എയര്‍ലൈന്‍സിന്റെ എസ് വി 893

Damam, gulf, Jeddah, Riyad

റീ എന്‍ട്രിയില്‍ പോയവര്‍ക്കും നിയന്ത്രണം; മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

റിയാദ്: കൊവിഡ് 19 പടര്‍ന്ന രാജ്യങ്ങളില്‍ നിന്നു സൗദി അറേബ്യയിലെത്തുന്നവര്‍ വൈറസ് ബാധയില്ലെന്ന് തെളിയിക്കുന്ന ലബോറട്ടറി ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. കൊറോണ പടര്‍ന്ന രാജ്യങ്ങളില്‍ കഴിഞ്ഞ 14 ദിവസങ്ങളില്‍ താമസിച്ചവര്‍ക്കാണ് ഇത് ബാധകം. കൊറോണ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടും. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ റീ എന്‍ട്രിയില്‍ കഴിയുന്നവര്‍ക്ക് മടങ്ങി വരുന്നതിന് പുതിയ വ്യവസ്ഥ ബാധകമാണ്. വര്‍ക് വിസ, ഫാമിലി വിസിറ്റ്, ബിസിനസ് വിസിറ്റ് വിസകളില്‍ സന്ദര്‍ശനം ആഗ്രഹിക്കുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ബസൗദി എംബസി,

Damam, gulf, Jeddah, Riyad

കൊവിഡ്19: സൗദി കരാതിര്‍ത്തിയില്‍ ഗതാഗത നിയന്ത്രണം

റിയാദ്: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കരാതിര്‍ത്തി വഴിയുളള ഗതാഗതത്തിന് സൗദി അറേബ്യ നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്ന് അയല്‍ രാജ്യങ്ങളില്‍ നിന്നുളള പ്രവേശനത്തിനാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് 19 കൊറോണ വൈറസ് വ്യാപനം തടയുന്നതിനുളള മുന്‍കരുതലിന്റെ ഭാഗമായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുവൈത്, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്നു റോഡ് മാര്‍ഗം സൗദിയില്‍ പ്രവേശിക്കുന്നതിനാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് 7 രാത്രി 11.55 മുതലാണ് നിയന്ത്രണം ബാധകമാക്കിയത്. ഇവിടങ്ങളില്‍ നിന്നു ചരക്കുമായി

Damam, gulf, Jeddah

സൗദിയില്‍ 2 കൊവിഡ് ബാധ കൂടി സ്ഥിരീകരിച്ചു; രോഗ ബാധിതരുടെ എണ്ണം 7 ആയി

റിയാദ്: സൗദിയില്‍ രണ്ടുപേരുടെ കൊവിഡ് പരിശോധനാ ഫലം കൂടി പുറത്തു വന്നു. ഇതോടെ കൊറോണ ബാധിതരുടെ എണ്ണം ഏഴായി ഉയര്‍ന്നു. സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇറാനില്‍ നിന്ന് ബഹ്‌റൈന്‍ വഴി വന്ന ഒരു സ്ത്രീയിലാണ് കൊവിഡ് വൈറസ് സ്ഥിരീകരിച്ചത്. മറ്റൊരു സ്ത്രീ ഇറാഖിലെ നജഫില്‍ നിന്ന് യു.എ.ഇ വഴി സൗദിയിലെത്തിയതാണ്. ഇരുവരും അതിര്‍ത്തി ചെക്‌പോസ്റ്റില്‍ മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിച്ച വിവരം മറച്ചുവെച്ചിരുന്നു. അതേസമയം, കഴിഞ്ഞ 14 ദിവസത്തിനി ൈകൊവിഡ് 19 പൊട്ടി പുറപ്പെട്ട രാജ്യങ്ങള്‍

Damam, gulf, Jeddah, Riyad

തവാഫ് പുനരാരംഭിച്ചു; ഉംറ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം തുടരും

മക്ക: മസ്ജിദുല്‍ ഹറമില്‍ തവാഫ് പുനരാംരംഭിച്ചു. കാബയ്ക്ക് ചുറ്റുമുള്ള പ്രദേശം ഉംറ ഇതര ആരാധകര്‍ക്കായി ശനിയാഴ്ചയാണ് തുറന്നതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിശുദ്ധ ഗേഹങ്ങളില്‍ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ ദിവം കഅ്ബക്ക് ചുറ്റും വലംവെക്കുന്ന പ്രദേശമായ മതാഫ് താല്‍ക്കാലികമായി അടച്ചിരുന്നു. മസ്ജിദിലെത്തുന്ന വിശ്വാസികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സേവനങ്ങളും ചെയ്യണമെന്ന് തിരുഗേഹങ്ങളുടെ പരിപാലന ചുമഃലയുളള ഷെയ്ഖ് ഡോ. അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുഡൈസ് നിര്‍ദേശം നല്‍കി.

Damam, gulf, Jeddah

മാധ്യമങ്ങളെ ഭരണകൂടം ഭയപ്പെടുന്നു; സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം

റിയാദ്: ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാ വണ്‍ ചാനലുകള്‍ 48 മണിക്കൂര്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം. ആര്‍ജ്ജവമുളള ഭരണകൂടത്തിന് ചേര്‍ന്ന നടപടിയല്ല സര്‍ക്കാരിന്റെ നിരോധനം. രാജ്യത്തു അഴിഞ്ഞാടുന്ന ഭരണകൂട ഭീകരതയും ഫാഷിസവും പൊതുജനം അറിയിയുന്നതില്‍ ഭരണകൂടം ഭയപ്പെടുന്നു. ഇതാണ് മാധ്യമങ്ങളെ വിലക്കിയതിലൂടെ വ്യക്തമാകുന്നത്. നിരോധനം മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും കൂടുതല്‍ കരുത്തു പകരും. ഭീഷണിപ്പെടുത്തി മാധ്യമ സ്വാതന്ത്ര്യം തല്ലിക്കെടുത്താനുളള ശ്രമം അപലപനീയമാണെന്നും മീഡിയാ ഫോറം പ്രസ്താവനയില്‍ പറഞ്ഞു.

gulf

മാധ്യമ വിലക്ക് ഭയപ്പെടുത്തി വരുതിയിലാക്കാനുളള ശ്രമം: റിയാദ് ഓ.ഐ.സി. സി.

റിയാദ്: വാര്‍ത്ത ചാനലുകളായ മീഡിയ വണ്‍, ഏഷ്യനെറ്റ് ചാനലുകള്‍ക്ക് രണ്ടു ദിവസത്തേക്ക് ഏര്‍പെടുത്തിയ വിലക്ക് അപലപനീയമാണെന്നും എത്രയും വേഗം വിലക്ക് നീക്കണമെന്നും ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സത്യസന്ധമായി വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നിട്ടുള്ള ചാനലുകളാണ് മീഡിയ വണും ഏഷ്യാനെറ്റും. ഡല്‍ഹിയില്‍ സംഭവിച്ചത് ഭയംകൂടാതെ രണ്ടു ചാനലുകളും പ്രേക്ഷകരില്‍ എത്തിച്ചു. ഭയപ്പെടുത്തി വാര്‍ത്താ ചാനലികളെ സര്‍ക്കാരിന്റെ വരുതിയിലാകാനുള്ള ശ്രമമമാണ് നടക്കുന്നത്. സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നു കാണിക്കുക എന്നുള്ളത് ജനാധിപത്യത്തില്‍ മാധ്യമ ധര്‍മമാണ്. മറ്റു മാധ്യമങ്ങള്‍ക്കു

Scroll to Top