കൂടുതല്‍ ജാഗ്രത വേണം; റിയാദില്‍ ദിവസവും ആയിരത്തിലധികം കൊവിഡ് കേസുകള്‍
റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദിലുളളവര്‍ കൊവിഡിനെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍. ദിവസവും ആയിരത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുളള നഗരമാണ് റിയാദ്. വിദേശികളുടെ സാന്നിധ്യവും കൂടുതലാണ്. കൊവിഡ് വ്യാപനത്തില്‍ അതിവേഗം വര്‍ധനവ് രേഖപ്പെടുത്തിയതും റിയാദിലാണ്. ഈ സാഹചര്യത്തില്‍ സ്വദേശികളും വിദേശികളും കൂടുതല്‍ ജാഗ്രത പാലിക്കണം. മുന്‍കരുതല്‍ നടപടി സ്വീകരിക്കുകയും വേണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 34,457 എണ്ണം റിയാദിലാണ്. […]










