വന്ദേ ഭാരത് മിഷന്‍ നിരക്ക് വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് സോഷ്യല്‍ ഫോറം
ദമ്മാം: കൊവിഡിനെ തുടര്‍ന്ന് ദുരിതത്തിലായ പ്രവാസികളെ ഇന്ത്യയിലെത്തിക്കുന്ന വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് എയര്‍ ഇന്ത്യ നിരക്ക് ഇരട്ടിയാക്കിയത്പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുഖ്ബ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ആദ്യ ഘട്ടങ്ങളില്‍ 750 മുതല്‍ 950 റിയാലാണ് നിരക്ക് ഈടാക്കിയത്. ജൂണ്‍ 10 മുതല്‍ കേരളത്തിലേക്ക് 1703 റിയാലാക്കി വര്‍ദ്ധിപ്പിച്ചത് അനീതിയാണ്. സൗദിയില്‍ നിന്നുള്ള എല്ലാ സര്‍വീസുകള്‍ക്കും നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ചാര്‍ട്ട് ചെയ്ത് പോകുന്ന വിമാനങ്ങളുടെ തുകയ്ക്ക് സമാനമാണ് പുതിയ നിരക്ക്. ചികിത്സക്ക് നാട്ടില്‍ പോകുന്ന രോഗികള്‍, […]











