ഔദയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ മടക്ക യാത്ര തുടരുന്നു
റിയാദ്: സൗദിയിലുളള വിദേശികളെ മാതൃരാജ്യങ്ങളിലെത്തിക്കുന്ന ‘ഔദ’ പദ്ധതി തുടരുന്നു. ഇതുവരെ പദ്ധതി പ്രയോജനപ്പെടുത്തിയത് പന്ത്രണ്ടായിരത്തിലധികം ആളുകള്‍. അന്താരാഷ്ട്ര വിമാന സര്‍വീസ് നിര്‍ത്തിവെച്ച സാഹചര്യത്തില്‍ സൗദി അറേബ്യ പ്രത്യേക വിമാനത്തിലാണ് വിദേശികളെ മാതൃരാജ്യങ്ങളിലെത്തിക്കുന്നത്. ഏപ്രില്‍ 22 മുതലാണ് ഔദ പദ്ധതി പ്രകാരം വിദേശികളെ മാതൃരാജ്യങ്ങളിലെത്തിക്കുന്ന വിമാന സര്‍വീസ് ആരംഭിച്ചത്. ആറ് ആഴ്ചക്കിടെ 12,798 വിദേശികളെ മാതൃരാജ്യങ്ങളിലെത്തിച്ചു. വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന രാജ്യങ്ങളിലേക്ക് സൗദി എയര്‍ലൈന്‍സാണ് സര്‍വീസ് നടത്തുന്നത്. ഇതുവരെ ഔദയില്‍ 1.78 ലക്ഷം വിദേശികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ […]









