കൊവിഡ് ചികിത്സയില്‍ മലപ്പുറത്തെ അവഗണിക്കുന്നത് അവസാനിപ്പിക്കണം: വനിതാ കെഎംസിസി
റിയാദ്: കൊവിഡ് രോഗികള്‍ വര്‍ധിച്ചുവരുന്ന മലപ്പുറം ജില്ലയോടുള്ള അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് റിയാദ് മലപ്പുറം ജില്ല കെഎംസിസി വനിത വിംഗ് ആവശ്യപ്പെട്ടു. കൊവിഡ് രോഗബാധിതരെ ചികില്ത്സിക്കാനുള കൂടുതല്‍ ആശുപത്രികള്‍ ജില്ലയില്‍ സജ്ജീകരിക്കണം. ഇതു സംബന്ധിച്ച ആരോഗ്യ മന്ത്രി കെ.കെ. ശൈലജക്ക് ഇ മെയിലില്‍ നിവേദനം സമര്‍പ്പിച്ചു. കൊവിഡ് ചികിത്സയുടെ പേരില്‍ അടിയന്തര ശുശ്രൂഷ വേണ്ട രോഗികളെ പരിചരിക്കാതിരിക്കുന്ന അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണ്. രണ്ട് നവജാഃ ശിശുക്കളുടെ ജീവന് പൊലിഞ്ഞത് നിരുത്തരവാദിത്തമാണ്. കൊവിഡ് കാലത്ത് ചികിത്സക്ക് കൃത്യമായ മാനദണ്ഡങ്ങള്‍













