കുഞ്ഞു ജോബി താരമായി; ആശങ്കകള്‍ക്കൊടുവില്‍ സഫലയാത്ര
റിയാദ്: കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ താരമായത് ഒരു മാസം പ്രായമുളള മലയാളി കുരുന്ന്. അല്‍ ഖസ്സിം പ്രവിശ്യയില്‍ നിന്നു നഴ്‌സായ അമ്മയോടൊപ്പമാണ് ജോബി ഏദന്‍ റിയാദിലെത്തിയത്. കോഴിക്കോടേക്കുളള എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം 15 മിനുട്ടിലധികം കാത്തുനിന്നതോയൈാണ് ജോബി യാത്രക്കാരുടെയും എയര്‍പോര്‍ട്ടിലെത്തിയവരുടെയും താരമായി മാറിയത്. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നഴ്‌സായ സനിലമോളും ജോബി ഏദനും രാവിലെ തന്നെ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. ജോബി ഏദന് ഇഖാമ നേടിയിരുന്നില്ല. അതുകൊണ്ടുതന്നെ ഫൈനല്‍ എക്‌സിറ്റ് വിസയും ഉണ്ടായിരുന്നില്ല. എയര്‍പോര്‍ട്ടില്‍ ചെന്നാല്‍ […]









