ലുലു ഹൈപ്പറില്‍ സംസം ജലം ലഭ്യമാക്കും; കരാര്‍ ഒപ്പുവെച്ചു
മക്ക: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളില്‍ സംസം ജലം ലഭ്യമാക്കുന്നതിന് റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനെ സൗദി ഹറം കാര്യവകുപ്പ് ചുമതലപ്പെടുത്തി. കിംഗ് അബ്ദുല്ല ബിന്‍ അബ്ദുള്‍ അസീസ് ജലപദ്ധതിയുടെ നടത്തിപ്പുകാരായ നാഷണല്‍ വാട്ടര്‍ കമ്പനിയുടെ സഹകരണത്തോടെയാണ് ഹറം കാര്യ വകുപ്പ് രാജ്യത്തെ കൂടുതല്‍ പ്രദേശങ്ങളില്‍ സംസം ജലം ലഭ്യമാക്കുന്നതിന് പദ്ധതി നടപ്പിലാക്കുന്നത്. ഈ ആഴ്ച അവസാനത്തോടെ ഘട്ടം ഘട്ടമായി 5 ലിറ്റര്‍ സംസം കാനുകള്‍ വിതരണം ചെയ്യുന്നതിനാണ് ലുലുവിനെ ഹറം കാര്യ വകുപ്പ് ചുമതലപ്പെടുത്തിയത്. […]













