റിയാദ് കരിപ്പൂര്‍ വിമാനം ഉടന്‍ പുറപ്പെടും; റാപിഡ് ടെസ്റ്റ് ഇല്ല
റിയാദ്: സൗദിയില്‍ നിന്നു ഇന്ത്യയിലേക്കുളള ആദ്യ വിമാനം ഇന്ന് 12.45ന് കേരളത്തിലേക്ക് പുറപ്പെടും. റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷംല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് കോഴിക്കോടേക്കുളള പ്രത്യേക വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ രാവിലെ ഒന്‍പതിന് തെന്ന എയര്‍പോര്‍ട്ടില്‍ എത്തി തുടങ്ങി. 170 സീറ്റുളള എയര്‍ ഇന്ത്യയുടെ 922ാം നമ്പര്‍ വിമാനത്തില്‍ 149 യാത്രക്കാര്‍ക്കാരാണുളളത്. കോഴിക്കോടും പരിസര ജില്ലകളിലും ഉളളവര്‍ക്കു പുറമെ കൊല്ലം, തിരുതിരുവനന്തപുരം ജില്ലയിലുളളവരും ഉണ്ട്. ബോര്‍ഡിംഗ് പാസ് നേടി എമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞവരെ തെര്‍മല്‍ സ്‌കാനിംഗിന് വിധേയമാക്കി. റാപിഡ് […]











