സൗദിയില്‍ കൃഷിചെയ്യുന്ന പഴവും പച്ചക്കറികളും വിപണിയില്‍ സുലഭം
റിയാദ്: സൗദിയില്‍ പഴം, പച്ചക്കറി എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് കാര്‍ഷിക മന്ത്രാലയം. രാജ്യത്ത് ആവശ്യത്തിന് പച്ചക്കറി ഉല്‍പ്പാദനം നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുളള സംഘം വിവിധ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് ഉല്‍പ്പാദനം വിലയിരുത്തുന്നുണ്ടെന്നും കാര്‍ഷിക മന്ത്രാലയം അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇറക്കുമതി കുറഞ്ഞെങ്കിലും ആഭ്യന്തര ഉല്‍പ്പാദനത്തിലൂടെ നേടുന്ന വിളകള്‍ പച്ചക്കറിയുടെ ലഭ്യത ഉറപ്പുവരുത്തുന്നുണ്ടെന്ന് കാര്‍ഷിക മന്ത്രാലയം വ്യക്തമാക്കി. ലോക് ഡൗണ്‍ വേളയില്‍ വിളവെടുക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനും മന്ത്രാലയം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പ്രത്യേക സാഹചര്യം പരിഗണിച്ച് ആവശ്യമായ ഉല്‍പ്പാദനം നടത്താന്‍ കാര്‍ഷിക […]









