Sauditimesonline

4 blood donation ST
ഒരു ജീവന്‍ കാക്കാന്‍, ഒരുമയോടെ പ്രവാസം; ഒഐസിസി ജനകീയ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

Saudi News

Damam, gulf, Jeddah, Riyad

അശ്‌ളീല വീഡിയോ പോസ്റ്റു ചെയ്തു; യുവാവ് അറസ്റ്റില്‍

റിയാദ്: ലൈംഗിക ചുവയോടെ സംസാരിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബത്ഹക്കു സമീപം വ്യാപാര കേന്ദ്രത്തില്‍ നിന്നാണ് ദൃശ്യം പകര്‍ത്തിയത്. ഇതു ഷെയര്‍ ചെയ്ത കൂട്ടുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കും ധാര്‍മികതക്കും എതിരായ പ്രവൃത്തിയാണ് യുവാവിന്റെ ഭാഗത്തു നിന്നുണ്ടായത്. ലൈംഗിക ചുവയോടെ സംസാരിക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ദൃശ്യങ്ങളിലുണ്ട്. ഇയാളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ട് പരിശോധിച്ച പൊലീസ് നിരവധി അശ്‌ളീല ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തതായി […]

Damam, gulf, Jeddah, Riyad

സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്: ഇന്ന് മൂന്ന് മരണം

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീത വര്‍ദ്ധനവ്. ഇന്ന് മാത്രം 355 രോഗികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന മൂന്ന് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 44 ആയി. മുപ്പത്തിയഞ്ച് രോഗികള്‍ ഇന്ന് സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 666 ആയി ഉയര്‍ന്നു. റിയാദില്‍ (961), ജിദ്ദ (477), മക്ക (631), മദീന (420), ദമ്മാം (159) എന്നിങ്ങനെയാണ് രാജ്യത്തെ പ്രധാന നഗരങ്ങളിലെ

Damam, gulf, Jeddah, Riyad

‘ലോകം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു’ -ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് അധികൃതര്‍

നൗഫല്‍ പാലക്കാടന്‍. റിയാദ്: ‘മുന്‍നിര നായകരെ… നിങ്ങളുടെ ധൈര്യത്തിനും കഠിനാധ്വാനത്തിനും കരുതലിനും ലോകം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു’ ജീവന്‍ പണയപ്പെടുത്തി കോവിഡ് പ്രതിരോധ സേവന പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മ നിരതരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗദി ഹെല്‍ത്ത് കൗണ്‍സില്‍ അയച്ച അഭിനന്ദന സന്ദേശമാണിത്. ഇന്നലെ മുതല്‍ സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസില്‍ രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്‍, റേഡിയോഗ്രാഫര്‍, ഫര്‍മസിസ്റ്റുകള്‍ തുടങ്ങി ആരോഗ്യ മേഖലയില്‍ സേവനം ചെയ്യുന്നവര്‍ക്ക് അഭിനന്ദന സന്ദേശം കിട്ടി. പ്രതിസന്ധി ഘട്ടത്തില്‍ സേവനം ചെയ്യുന്നവര്‍ക്ക്

Damam, gulf, Jeddah, Riyad

പ്രവാസി വരുമാനത്തിലും വൈറസ് ബാധ; കേരളത്തെ ബാധിക്കും

നൗഫല്‍ പാലക്കാടന്‍ റിയാദ്: മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികളുടെ ബജറ്റ് താളം തെറ്റുന്നു. കൊവിഡ് പടര്‍ന്നതോടെ സാമ്പത്തിക കാര്യങ്ങളിലും വൈറസ് പ്രത്യക്ഷപ്പെട്ടു തുടങ്ങി. രോഗ ഭീതിയോടൊപ്പം പല രാജ്യങ്ങളിലും തൊഴില്‍ പ്രശ്‌നങ്ങളും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാണ്. പലര്‍ക്കും ദിവസങ്ങളായി ജോലിയില്ല. കൊറോണ രംഗം വിടുമ്പോള്‍ പ്രതിസന്ധിയുടെ വൈറസ് ബാധയേറ്റ് സ്ഥാപനങ്ങള്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍. തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ അവസരം ലഭിക്കുമോ എന്നും ചിലര്‍ക്ക് ഭയമുണ്ട്. ഭക്ഷണം, താമസം വാടക എന്നിവക്കു കരുതി വെച്ചിരുന്ന

Damam, gulf, Jeddah, Riyad

ഖബറിടത്തില്‍ ഖല്‍ബിന്റെ കരുത്ത്; സിദ്ദീഖ് തുവ്വൂര്‍ ക്വാറന്റൈനിലാണ്

നസ്‌റുദ്ദീന്‍ വി ജെ ആലപ്പുഴ ജീവിതത്തിലാദ്യമായി ഡിസ്‌പോസബിള്‍ കവര്‍ഓള്‍ കയ്യില്‍ കിട്ടി. മനസ്സ് പതറിയില്ല. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കി. കാല്‍പാതം മുതല്‍ തലവരെ മറയുന്ന കവര്‍ഓള്‍ ശരീരം മുഴുവന്‍ മറച്ചു. എന്‍ നെയന്റി മാസ്‌കും ഫെയ്‌സ് ഷീള്‍ഡും ധരിച്ചു. രണ്ട് സെറ്റ് കവര്‍ഓള്‍, മാസ്‌ക് എന്നിവ അധികം നല്‍കിയിരുന്നു. വൈറസ് ബാധയുളളവരെ പരിചരിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരാണ് കവര്‍ഓള്‍ ഉപയോഗിക്കുന്നത്. ഇത് എപ്രകാരമാണ് ഉപയോഗിക്കേണ്ടതെന്ന് ആശുപത്രി അധികൃതര്‍ കാണിച്ചിരുന്നു. ധരിക്കുമ്പോഴും അഴിക്കുമ്പോഴും ശ്രദ്ധ വേണം. കൊവിഡ് ബാധിച്ചു

Damam, gulf, Jeddah, Riyad

സഫ്‌വാന്റെ മയ്യിത്ത് ഖബറക്കി; അന്തിമോപചാരം അര്‍പ്പിക്കാന്‍ കഴിയാതെ സുഹൃത്തുക്കള്‍

റിയാദ്: അപ്രതീക്ഷിതമായിരുന്നു സഫ്‌വാന്റെ വേര്‍പാട്. ഇതിന്റെ നൊമ്പരത്തില്‍ നിന്നു ചെമ്മാട് പ്രവാസി അസോസിയേഷന്‍ പ്രവര്‍ത്തകരും സുഹൃത്തുക്കളും മുക്തരായിട്ടില്ല. മലപ്പുറം ചെമ്മാട് പുതിയകത്ത് സഫ്‌വാ(41)ന്റെ മയ്യിത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനും അവര്‍ക്കായില്ല. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോളും കര്‍ഫ്യൂവും നിലവിലുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരും ദുഖം കടിച്ചമര്‍ത്തി താമസ കേന്ദ്രങ്ങളില്‍ പ്രാര്‍ത്ഥനയിലായിരുന്നു. ഈ മാസം നാലിനാണ് സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സഫ്‌വാന്‍ മരിച്ചത്. പനിയെ തുടര്‍ന്ന് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. ഇതിനിടെ ശ്വാസതടസം അനുഭവപ്പെട്ടു. ഇതോടെയാണ് സഫ്‌വാന്‍ താമസിക്കുന്നതിനടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Damam, gulf, Jeddah, Riyad

സൗദിയില്‍ കോവിഡ് ബാധിതര്‍ 2932; കൂടുതല്‍ റിയാദില്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 137 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 2932 ആയി ഉയര്‍ന്നു. തലസ്ഥാന നഗരിയായ റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. ഇവിടെ മാത്രം 878 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജനസംഖ്യ അടിസ്ഥാനത്തില്‍ സൗദിയിലെ ഏറ്റവും വലിയ നഗരവും റിയാദാണ്. മാര്‍ച്ച് നാല് മുതല്‍ ഏപ്രില്‍ 8 വരെയുള്ള കണക്ക് അനുസരിച്ച് 631 രോഗികള്‍ പൂര്‍ണ്ണമായും രോഗമുക്തി നേടി. 41 രോഗികള്‍ മരണത്തിന് കീഴടങ്ങിയതായും ആരോഗ്യമന്ത്രാലയം

Damam, gulf, Jeddah, Riyad

വരാനിരിക്കുന്നത് ക്വാറന്റൈന്‍ ഡയറികളുടെ കാലം: വി മുസഫര്‍ അഹമ്മദ്

റിയാദ്: വരാനിരിക്കുന്നത് ക്വാറന്റൈന്‍ ഡയറികളുടെ കാലമെന്ന് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ വി മുസഫര്‍ അഹമ്മദ്. കോവിഡ് കാലത്ത് ചില്ല സംഘടിപ്പിക്കുന്ന പ്രതിവാര വിര്‍ച്വല്‍ വായനാസംവാദ പരിപാടിയില്‍ ‘വായന: അനുഭവങ്ങള്‍ ഓര്‍മകള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മുസഫര്‍ അഹമ്മദ്. കോവിഡ് 19ന് മുന്‍പുള്ള നമ്മള്‍ അതിനെ അതിജീവിച്ചു മുന്നോട്ട് പോകുമെന്നും രോഗകാലത്തെ അടയാളപ്പെടുത്തുന്ന ക്വാറന്റൈന്‍ ഡയറികളും നോട്ട്ബുക്കുകളും നമുക്ക് വായിക്കാനായി രൂപപ്പെടുമെന്നും മുസഫര്‍ അഹമ്മദ് അഭിപ്രായപ്പെട്ടു. ആന്‍ഫ്രാന്‍കിന്റെ ഡയറിയിലൂടെ നാസിസത്തിന്റെ ഭീകരത മനുഷ്യര്‍ വായിച്ചനുഭവിച്ചത് പോലെ കൊറോണയും കോവിഡ് 19

Damam, gulf, Jeddah, Riyad

ജോലിയും ശമ്പളവുമില്ലാത്തവര്‍ക്ക്‌ സഹായ ഹസ്തവുമായി പോള്‍ സ്റ്റാര്‍ ഡാന്‍സ് അക്കാദമി

റിയാദ്: ചെറിയ സഹായങ്ങളുടെ വലിയ മാതൃക തീര്‍ക്കുകയാണ് ഒരു കൂട്ടം കലാകാരന്‍മാര്‍. കൊവിഡ് പ്രതിസന്ധിയില്‍ വിശപ്പടക്കാതെ ആരും ഉണ്ടാവരുത്. അതുമാത്രമാണ് ലക്ഷ്യം. പോള്‍ സ്റ്റാര്‍ ഡാന്‍സ് അക്കാദമിയില്‍ നൃത്തം അഭ്യസിക്കുന്ന വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ചേര്‍ന്ന് സമാഹരിച്ച ഭക്ഷ്യ വിഭവങ്ങള്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തു. ഇന്ത്യാ, പാക്കിസ്ഥാന്‍, ബംഗ്‌ളാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലുളളവര്‍ക്കാണ് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തത്. ദിവസ വേതനത്തിന് ജോലിക്കു പോകുന്ന നൂറുകണക്കിന് തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ അരി, പഞ്ചസാര, തേയില,

Damam, gulf, Jeddah, Riyad

റിയാദില്‍ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു

റിയാദ്: വാഹനാപകടത്തില്‍ മലപ്പുറം വാഴക്കാട് സ്വദേശി ചീരോത്ത് തടായില്‍ ജൗഹര്‍ (23) മരിച്ചു. ഏപ്രില്‍ 7ന് ഉച്ചകഴിഞ്ഞ് 3.45ന് റിയാദ് അല്‍ഖര്‍ജ് റോഡില്‍ ഉണ്ടായ അപകടത്തിലായിരുന്നു മരണം. ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനിയില്‍ സെയില്‍സ്മാനായിരുന്നു. ജൗഹര്‍ ഓടിച്ച മിനി ട്രക്ക് ട്രെയിലറിന് പിന്നിലിടിച്ചാണ് അപകടം. നാല് മാസം മുമ്പാണ് സൗദിയിലെത്തിയത്. അവിവാഹിതനാണ്. സി.ടി. അബ്ദുറഹ്മാനാണ് പിതാവ്. മാതാവ്: ആമിന. സഹോദരങ്ങള്‍: ജംസീര്‍ (തബൂക്ക്), ജന്നത്ത്. മൃതദേഹം റിയാദില്‍ ഖബറടക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ

Damam, gulf, Jeddah, Riyad

കാര്‍ഗോ വിമാനം കനിഞ്ഞു; മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തി

റിയാദ്: മലയാളി യുവാവിന്റെ മൃതദേഹം അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കൊച്ചിയിലേക്ക് കയറ്റി അയച്ചു. യാത്രാ വിമാനം സര്‍വീസ് നിര്‍ത്തിയതോടെ ശുമേസി ആശുപത്രി മോര്‍ച്ചറിയില്‍ അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെയാം് എമിറേറ്റ്‌സിന്റെ കാര്‍ഗോ വിമാനത്തില്‍ ദുബായ് വഴി മൃതദേഹം അയച്ചത്. മാര്‍ച്ച് 22ന് ഹൃദയ സ്തംഭനത്തെ തുടര്‍ന്നു മരിച്ച തൃശൂര്‍ വടക്കാഞ്ചേരി കിളളിമംഗലം പുലശേരി അനീഷി(34)ന്റെ മൃതദേഹമാണ് സാമൂഹിക പ്രവര്‍ത്തകരുടെ ശ്രമഫലമായി കൊച്ചിയിലേക്ക് കയറ്റി അയച്ചത്. കൊവിഡിനെ തുടര്‍ന്ന് യാത്രാ വിമാനം നിര്‍ത്തിയതിന് ശേഷം ആദ്യമായാണ് സൗദിയില്‍ നിന്നു ഇന്ത്യയിലേക്ക് മൃതദേഹം അയക്കുന്നത്. റിയാദ്

Damam, gulf, Jeddah, Riyad

ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഓണ്‍ലൈന്‍ അഡ്മിഷന്‍

റിയാദ്: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഓണ്‍ലൈന്‍ അഡ്മിഷന്‍ ആരംഭിച്ചു. എല്ലാ ക്ലാസുകളിലേക്കും അഡ്മിഷന് അപേക്ഷ സമര്‍പ്പിക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. അപേക്ഷകള്‍ admission.tc.fees@iisriyadh.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ 0500727066 എന്ന നമ്പരില്‍ ബന്ധപ്പെടണം.

gulf

സിറ്റി ഫ്‌ളവര്‍ റിയാദില്‍ സൗജന്യ ഹോം ഡെലിവറി

റിയാദ്: കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്ന സാഹചര്യത്തില്‍ സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് റിയാദ് നഗരത്തില്‍ ഹോം ഡെലിവറി നടത്തുന്നു. നഗരത്തിലെ മുപ്പതിലധികം കേന്ദ്രങ്ങളിലേക്ക് സൗജന്യ ഹോം ഡെലിവറി നടത്തും. ഓര്‍ഡര്‍ അനുസരിച്ചുളള പലചരക്ക്, മത്സ്യം, മാംസം, പഴം, പച്ചക്കറി എന്നിവ വിതരണം ചെയ്യും. സേവനം ആവശ്യമുളളവര്‍ 550258044, 0550259152 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. ചുരുങ്ങിയത് 150 റിയാലിന് പര്‍ചേസ് ഓര്‍ഡര്‍ നല്‍കുന്നവര്‍ക്കാണ് ഹോം ഡെലിവറിയെന്നും മാനേജ്‌മെന്റ് അറിയിച്ചു.

business, gulf

നെസ്‌റ്റോ ഹൈപ്പര്‍ സൗജന്യ ഹോം ഡെലിവറി

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍ കൂടുതല്‍ പ്രദേശങ്ങളില്‍ സൗജന്യ ഹോം ഡെലിവറി ആരംഭിച്ചു. 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഹോം ഡെലിവറി വ്യാപിപ്പിച്ചത്. റിയാദില്‍ നെസ്‌റ്റോയുടെ അഞ്ച് ഹൈപ്പര്‍മാര്‍ക്കറ്റ് ശാഖകളുടെ 20 കിലോ മീറ്റര്‍ ചുറ്റളവില്‍ വിതരണത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. അല്‍ ഖര്‍ജിലും സൗജന്യ ഹോം ഡെലിവറി സേവനം ലഭ്യമാണ്. സേവനം ആവശ്യമുളളവര്‍ അസീസിയ (0572774209), ബത്ഹ (0555138293), മലസ്, (0534929774), സനഇയ്യ (0555243580), ബത്ഹ വില്ലാജിയോ മാള്‍ (0555196457), അല്‍

Scroll to Top