ഈദും വൈറസ് പകര്‍ന്ന തിരിച്ചറിവുകളും
നിഖില സമീര്‍ ഓര്‍മ്മവെച്ച നാള്‍ മുതല്‍ പെരുന്നാള്‍ പങ്കുവെക്കലിന്റേയും പകര്‍ന്നു കൊടുക്കലിന്റേയും ഒത്തുകൂടലിന്റേതുമായിരുന്നു. കുപ്പിവളക്കിലുക്കങ്ങളും മൈലാഞ്ചി ചോപ്പും പുത്തന്‍ കുപ്പായങ്ങളും വേണ്ടെന്നു വെച്ച ഈ വര്‍ഷ പെരുന്നാള്‍ സാമൂഹിക അകലത്തിന്റേതും മാനസിക അടുപ്പത്തിന്റേതുമാണ്. ഒഴിഞ്ഞിരിക്കലിന്റെ നേരത്തിനൊപ്പം മനുഷ്യന്മാരുടെ സാന്നിധ്യങ്ങളിലേക്കു, വിഷമങ്ങളിലേക്കു, സ്‌നേഹങ്ങളിലേക്കു വാക്കായും നോക്കായും സമാശ്വാസമായും ഹൃദയം കൊണ്ട് തൊടാനും ചേര്‍ത്തു നിര്‍ത്താനും കഴിഞ്ഞു എന്നത് ഏറെ ചാരിതാര്‍ഥ്യമേകുന്നു. പ്രളയമായും, കോവിഡ് ആയുമൊക്കെ വിഭിന്ന രൂപത്തിലാണ് ഓരോ കാലഘട്ടത്തിനനുസരിച്ചു പ്രകൃതിയുടെ താണ്ഡവവും ശുദ്ധീകരണ പ്രക്രിയയുമൊക്കെ നടക്കുന്നത്. പ്രകൃതിയുടെ […]









