Sauditimesonline

RESCUE
മരണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ കരങ്ങളിലേക്ക്: നടുറോഡില്‍ അത്ഭുത രക്ഷാദൗത്യം

Saudi News

gulf, saudi

ആവേശപ്പോരില്‍ റിയല്‍ കേരളയ്ക്കു ജയം

റിയാദ്: ആവേശം അലതല്ലിയ ദിറാബിലെ ദുറത് മല്‍അബ് സ്‌റ്റേഡിയത്തില്‍ തുല്യ ശക്തികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. സുലൈ എഫ്‌സിയെ 3-1ന് മുട്ടുകുത്തിച്ച റിയല്‍ കേരള എഫ്‌സിയ്ക്കു മിന്നും ജയം. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി സൂപ്പര്‍ കപ്പില്‍ രണ്ടാം വാരം മത്സരമാണ് ആവേശക്കാഴ്ച ഒരുക്കിയത്. അമീന്‍, ഇര്‍ഷാദ്, ഫവാസ് എന്നിവര്‍ റിയല്‍ കേരളയ്ക്കുവേണ്ടി ഗോളുകള്‍ നേടി. ദില്‍ഷാദാണ് സുലൈ എഫ്‌സിയുടെ ആശ്വാസ ഗോള്‍ നേടിയത്. റിയല്‍ കേരള താരം ഇര്‍ഷാദ് പ്ലയര്‍ ഓഫ് ദ മാച്ചിന് അര്‍ഹനായി. ലാന്റേണ്‍ […]

gulf, saudi

കേളി ബത്ഹ ഏരിയ സമ്മേളനം ലോഗോ പ്രകാശനം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ബത്ഹ ഏരിയ പത്താമത് സമ്മേളന ലോഗോ പ്രകാശനം ചെയ്തു. ലുഹ ഹാളില്‍ നടന്ന പരിപാടിയില്‍ ബത്ഹ ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി കണ്‍വീനര്‍ മോഹന്‍ദാസ് ലോഗോ പ്രകാശനം ചെയ്തു. ഏരിയ സെക്രട്ടറി രാമകൃഷ്ണന്‍ ഏറ്റുവാങ്ങി. മര്‍ഗബ് രക്ഷാധികാരി സമിതി അംഗമായ സിജിന്‍ കൂവള്ളൂരാണ് ലോഗോ ഡിസൈന്‍ ചെയ്തത്. കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍, കേളി വൈസ് പ്രസിഡന്റ് രജീഷ് പിണറായി,

gulf, saudi

വേട്ടയാടിയപ്പോഴും സൗമ്യനായി പെരുമാറിയ നേതാവാണ് ഉമ്മന്‍ ചാണ്ടി

മദീന: ഓഐസിസി മദീനയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാണ്ടാം ചരമ വാര്‍ഷികദിനം ആചരിച്ചു. കെപിസി സെക്രട്ടറി കെ.പി നൗഷാദ് അലി ഉദ്ഘാടനം ചെയ്തു. പൊതുജനസേവനം ജീവവായുപോലെ ജീവിതം സാധരണക്കാരുടെ ക്ഷേമത്തിന് സമര്‍പ്പിച്ച മഹാനായ ഭരണാധികാരിയായിരുന്നു ഉമ്മന്‍ ചാണ്ടി എന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും വികസന സംരംഭങ്ങള്‍ കൊണ്ടു വരുന്നതിലും ഏറെ ശ്രദ്ധ കാണിച്ചു. ഇരുപത്തി നാല് മണിക്കൂറും ജനസേവനത്തിനായി മാറ്റി വെച്ചു. സമാനതകള്‍ ഇല്ലാത്ത മാതൃക മലയാളി സമൂഹത്തിന് സമ്മാനിച്ച ഉമ്മന്‍ ചാണ്ടിയെ

gulf, saudi

എഞ്ചിനീയര്‍ സി ഹാഷിം ഓര്‍മ്മ പുസ്തകം ‘യാ ഹബീബി’ പ്രകാശനം ആഗസ്ത് 4ന്

ദമ്മാം: സൗദി കെഎംസിസി ദേശീയ മുന്‍ ട്രഷററും കിഴക്കന്‍ പ്രവിശ്യ കെഎംസിസിയുടെ സ്ഥാപകരില്‍ പ്രധാനിയുമായിരുന്ന എഞ്ചിനീയര്‍ സി ഹാഷിം സാഹിബിന്റെ ഓര്‍മ്മ പുസ്തകം ‘യാ ഹബീബി ‘ആഗസ്റ്റ് ആദ്യവാരം പുറത്തിറങ്ങും. കണ്ണൂര്‍ എടക്കാട് സ്വദേശിയായ സി ഹാഷിം മൂന്നര പതിറ്റാണ്ട് കെഎംസിസിയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഫിറോസയാണ് ഭാര്യ. ദമ്മാം കെഎംസിസി പുറത്തിറക്കുന്ന പുസ്തകം മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ഭൂമികയുടെ സാമൂഹിക സാംസ്‌കാരിക മേഖലയുടെ ചരിത്രം കൂടിയാണ്. 1970 കളുടെ അവസാനഘട്ടത്തില്‍ സൗദിയില്‍

gulf, saudi

നിമിഷ പ്രിയയുടെ മോചനത്തിന് പണം നല്‍കും: റഹീം സഹായ സമിതി

റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ ചാണ്ടി ഉമ്മന്‍ എംഎല്‍എ റിയാദ് റഹീം സഹായ സമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. നിമിഷ പ്രിയ കേസ് പുരോഗതികള്‍ അദ്ദേഹം വിശദീകരിച്ചു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി കരാര്‍ പൂര്‍ത്തിയയാല്‍ സാധ്യമായ സഹായം ആവശ്യമാണെന്നു അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ദിയ ധനം സംബന്ധിച്ചു കരാര്‍ പൂര്‍ത്തിയായാല്‍ റഹീം മോചനത്തിനു സമാഹരിച്ച തുകയുടെ ബാക്കി ട്രസ്റ്റ് നിയമാവലികള്‍ക്കനുസരിച്ചു കൈമാന്‍ തയ്യാറാണെന്ന് റഹീം സഹായ സമിതി ചെയര്‍ സി പി മുസ്തഫ എംഎല്‍എയെ അറിയിച്ചു. അബ്ദുല്‍ റഹീം

gulf, saudi

ഒന്‍പത് വര്‍ഷം വേട്ടയാടിയവര്‍ മരണ ശേഷവും പിന്തുടരുന്നു: ചാണ്ടി ഉമ്മന്‍

റിയാദ്: ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തെയും ഒന്‍പത് വര്‍ഷം വേട്ടയാടിയവര്‍ അദ്ദേഹം വിടവാങ്ങി രണ്ടു വര്‍ഷം പിന്നിടുമ്പോഴും വിടാതെ പിന്തുടരുകയാണെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം ‘കുഞ്ഞൂഞ്ഞോര്‍മ്മയില്‍’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബം അനുഭവിച്ചതിന്റെ കാഠിന്യം ചെറുതല്ല. അങ്ങേയറ്റം രോഗപീഡയില്‍ മല്ലിടുമ്പോഴും ആക്രമണം തുടര്‍ന്നു. അവസാനം സിബിഐ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയായിരുന്നില്ല. എങ്കിലും മറ്റാരെയും വൃണപ്പെടുത്തരുതെന്നും കുറ്റപ്പെടുത്തരുതെന്നും ആഗ്യം കാണിച്ചതായി വികാര നിര്‍ഭരമായി

gulf, saudi

കേളി മലാസ് കാരംസ് ടൂര്‍ണമെന്റ്

റിയാദ്: കേളി മലാസ് ഏരിയ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് കാരംസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. മലാസ് നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെയായിരുന്നു മത്സരം. 24 ടീമുകള്‍ ബെസ്റ്റ് ഓഫ് ത്രീ രീതിയില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ 68 മത്സരങ്ങള്‍ നടന്നു. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഹസ്സന്‍ പുന്നയൂര്‍ എന്നിവര്‍ ചേര്‍ന്ന് മത്സരം ഉദ്ഘാടനം ചെയ്തു. ഫൈനല്‍ റൗണ്ടില്‍ സഹൃദയ റിയാദിനെ പരാജയപ്പെടുത്തി റിയാദ് ഫ്രണ്ട്‌സ് ജേതാക്കളായി. സമാപന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ അന്‍വര്‍ അധ്യക്ഷത വഹിച്ചു.

gulf, saudi

വി എസിന് മത വിരുദ്ധ മുദ്ര ചാര്‍ത്താന്‍ ശ്രമിച്ചത് കളവെന്നു തെളിഞ്ഞു: നവോദയ

റിയാദ്: കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനും നാടിന്റെ പ്രകൃതി സംരക്ഷിക്കുന്നതിനും പോരാടിയ ജനനായകനാണ് വിസ് അച്യുതാനന്ദനെന്ന് നവോദയ അനുശോചന യോഗം. അവശ ജനതയുടെ അവകാശ സമരങ്ങള്‍ക്കു നേതൃത്വം നല്‍കി. ചൂഷണത്തിനും അഴിമതിക്കുമെതിരെ പോരാടിയ മനുഷ്യ സ്‌നേഹിയാണ് വിഎസ് എന്നും പ്രാസംഗികര്‍ അനുസ്മരിച്ചു. റിയാദ് ബത്ഹയില്‍ നടന്ന അനുശോചന യോഗത്തില്‍ നവോദയ കേന്ദ്ര കമ്മിറ്റി അംഗം ഇസ്മായില്‍ കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവായും മികച്ച ഭരണാധികാരിയായും കഴിവ് തെളിയിച്ചു. പ്രവാസി ക്ഷേമനിധിയും പെന്‍ഷന്‍ പദ്ധതിയും ‘സാന്ത്വനം’ സഹായവും

gulf, saudi

കേരളം കൈവരിച്ച നേട്ടം തകര്‍ക്കരുത്; പ്രതിപക്ഷത്തിന്റേത് ആഭാസ സമരം: കേളി സമ്മേളനം

റിയാദ്: അടിസ്ഥാന സൗകര്യ വികസനത്തില്‍ കൈവരിച്ച നേട്ടം തകര്‍ക്കുന്ന ആഭാസ സമരങ്ങളാണ് കേരളത്തില്‍ പ്രതിപക്ഷം നടത്തുന്നതെന്നു കേളി സനയ്യ അര്‍ബെന്‍ ഏരിയാ സമ്മേളനം. പൊതു ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലയില്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷം കേരളം നേടിയെടുത്ത സമാനതകളില്ലാത്ത നേട്ടങ്ങള്‍ തകര്‍ക്കരുതെന്നു പ്രമേയം ആവശ്യപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടി കുത്തകകള്‍ക്ക് യഥേഷ്ടം കടന്നു വരാനുള്ള അവസരമൊരുക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേരളത്തിലെ പ്രതിപക്ഷം. 9 വര്‍ഷത്തിനിടെ ആരോഗ്യ മേഖലയില്‍ മാത്രം പൊതു മേഖലയെ

gulf, saudi

നവംബര്‍ 14ന് കെഎസ് ചിത്ര നയിക്കുന്ന ‘റിഥം ട്യൂണ്‍സ് ഓഫ് ഇന്ത്യ’ ദമ്മാമില്‍

ദമ്മാം: മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര ആദ്യമായി ദമ്മാമില്‍ എത്തുന്നു. ചിത്ര നയിക്കുന്ന ‘റിഥം ട്യൂണ്‍സ് ഓഫ് ഇന്ത്യ’മെഗാ പ്രോഗ്രാം നവംബര്‍ 14ന് ലൈഫ് പാര്‍ക്ക് ദമാമില്‍ അരങ്ങേറും. ദമ്മാമിലെ ഇആര്‍ ഇവന്റസ് നവയുഗം സാംസ്‌കരികവേദിയുടെ സഹകരണത്തോടെ ഒരുക്കുന്ന ‘റിഥം ട്യൂണ്‍സ് ഓഫ് ഇന്ത്യ’യുടെ സ്വാഗതസംഘം രൂപീകരണയോഗം റോസ് ഗാര്‍ഡന്‍ ഹാളില്‍ നടന്നു. 101 അംഗ സ്വാഗത സംഘത്തെയും തെരഞ്ഞെടുത്തു. ജമാല്‍ വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ജീവകാരുണ്യ പ്രവര്‍ത്തകയും നവയുഗം വൈസ്

gulf, saudi

തബൂക്കില്‍ ഓച്ചിറ കലാകേന്ദ്രം ഓണാഘോഷം ഓഗസ്ത് 28ന്

തബൂക്ക്: പ്രവാസി മലയാളി കൂട്ടായ്മ തബൂക്ക് ഓച്ചിറ കലാകേന്ദ്രം ഓണാഘോഷം ഒരുക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാര്‍ന്ന കലാ, സാംസ്‌കാരിക പരിപാടികളും അരങ്ങേറും. ആഗസ്ത് 28ന് തബൂക്ക് മദീന റോഡിലെ വിഎല്‍എസ് റിസോര്‍ട്ട് ആന്‍ഡ് അറീനയില്‍ രാത്രി ഒമ്പതിന് പരിപാടികള്‍ ആരംഭിക്കും. ഓച്ചിറ കലാ കേന്ദ്രം കമ്മിറ്റിയംഗവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഇസ്മായില്‍ പുള്ളാട്ട് രചന നിര്‍വ്വഹിച്ച് കോഴിക്കോട് ഡെസ്റ്റിനി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘ചില്ലിട്ട മുറികള്‍’ നോവലിന്റെ സൗദിതല പ്രകാശനം, ഗായകന്‍ കൊല്ലം ഷാഫിയും സംഘവും അവതരിപ്പിക്കുന്ന ഇശല്‍ സന്ധ്യ,

gulf, saudi

ഉമ്മന്‍ ചാണ്ടി സ്മാരക പുരസ്‌കാരം സി ആര്‍ മഹേഷിന്

യാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രഥമ ഉമ്മന്‍ ചാണ്ടി സ്മാരക പുരസ്‌കാരം കരുനാഗപ്പളളി എംഎല്‍എ സി ആര്‍ മഹേഷിന്. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ ആണ് ജേതാവിനെ പ്രഖ്യാപിച്ചത്. കരുനാഗപ്പളളിയിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ്. മദ്യം, മയക്കുമരുന്ന് ഉള്‍പ്പെടെയുളള സാമൂഹിക തിന്മകള്‍ക്കെതിരെ ബോധവത്ക്കരണവും താഴെതട്ടിലുളളവരുടെ ശാക്തീകരണവും ലക്ഷ്യമാക്കി നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നു. ഇതെല്ലാം പരിഗണിച്ചാണ് അവാര്‍ഡ് സമ്മാനിക്കുന്നത്. പുരസ്‌കാരം കേരളത്തില്‍ നടക്കുന്ന പൊതു പരിപാടിയില്‍ സമ്മാനിക്കുമെന്ന്

gulf, saudi

എംഎല്‍എ ചാണ്ടി ഉമ്മന് സഫ മക്കയില്‍ സ്വീകരണം

റിയാദ്: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനും പുതുപ്പളളി എം.എല്‍.എയുമായ ചാണ്ടി ഉമ്മന് ബത്ഹ കേരള മാര്‍ക്കറ്റിലെ സഫ മക്ക പോളിക്ലിനിക്കല്‍ സ്വീകരണം നല്‍കി. സഫ മക്ക പോളിക്ലിനിക്കിനെക്കുറിച്ച് കേട്ടിട്ടുണ്ട്. പ്രവാസി സമൂഹത്തിന് വലിയ പിന്തുണയാണ് സഫ മക്ക നല്‍കുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. വലിയ തുക ആശുപത്രി ചാര്‍ജ്ജായി എടുക്കുന്നതിന് പകരം 10 റിയാലിന് സാധാരണക്കാര്‍ക്ക് ആതുര ശുശ്രൂഷാ സേവനം ഒരുക്കുന്നു എന്നത് വലിയ കാര്യമാണ്. നമ്മുടെ രാജ്യവും സംസ്‌കാരവും വീടും നാടും വിട്ട് അന്യരാജ്യത്ത്

gulf, saudi

‘കുഞ്ഞി’നെ കൊല്ലാതിരുന്നതിന് ഇടതു സര്‍ക്കാരിന് നന്ദി: ചാണ്ടി ഉമ്മന്‍

റിയാദ്: ഇടതു സര്‍ക്കാര്‍ ‘കുഞ്ഞി’നെ കൊല്ലാതിരുന്നതില്‍ സന്തോഷമെന്ന് പുതുപ്പളളി എംഎല്‍എ ചാണ്ടി ഉമ്മന്‍. കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികളെല്ലാം യുഡിഎഫിന്റെ ദീര്‍ഘവീക്ഷണമാണ്. ഇവിടങ്ങളില്‍ കരിങ്കൊടി കാണിച്ചവരാണ് ഇപ്പോള്‍ മേനി നടിക്കുന്നത്. ക്രെഡിറ്റ് തര്‍ക്കത്തിനില്ല. മുഴുവന്‍ ക്രെഡിറ്റും ഇടതു പക്ഷത്തിനു കൊടുക്കുന്നു. പദ്ധതികള്‍ക്കു ഇടതു നേതാക്കളുടെ പേരും നല്‍കണം. കൊച്ചിനെ കൊന്നില്ലല്ലോ എന്നതില്‍ സന്തോഷം. -ചാണ്ടി ഉമ്മന്‍ റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു നാടിന്റെ വികസനത്തിന് അടിസ്ഥാന ഘടകം റോഡ് സൗകര്യമാണ്.

Scroll to Top