പ്രവാസികള്‍ക്ക് മൊബൈല്‍ ആപ് ഒരുക്കി കേരള സര്‍ക്കാര്‍
തിരുവനന്തപുരം: ‘ലോക കേരളം’ ഓണ്‍ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളെ ബന്ധിപ്പിക്കുന്നതിനു ലോക കേരള സഭ നിര്‍ദേശത്തെ തുടര്‍ന്നാണ് കേരള സര്‍ക്കാര്‍ മൊബൈല്‍ ആപ് രൂപകല്പന ചെയ്തത്. കേരളത്തില്‍ താമസിക്കുന്ന മലയാളികള്‍, വിദേശത്തുള്ളവര്‍ എന്നവര്‍ക്കു സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക സഹകരണത്തിനുള്ള ഇടമായി ആപ് മാറും. മുഖ്യമന്തിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക വകുപ്പ് സെക്രട്ടറി എസ് ഹരികിഷോര്‍, ലോക കേരള സഭ ഡയറക്ടര്‍ ആസിഫ് കെ യൂസഫ്, […]













