കാലാവധി കഴിഞ്ഞ ഇഖാമ പുതുക്കി നല്‍കും; ആനുകൂല്യം പ്രഖ്യാപിച്ച് സൗദി
നൗഫല്‍ പാലക്കാടന്‍. റിയാദ്: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജൂണ്‍ 30 വരെ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് മൂന്നു മാസത്തേക്ക് നീട്ടി നല്‍കുമെന്ന് ധനമന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ജദ്ആന്‍ പ്രഖ്യാപിച്ചു. സ്റ്റാമ്പ് ചെയ്യാത്ത തൊഴില്‍ വിസയുടെ പണം തൊഴിലുടമക്ക് തിരികെ നല്‍കും. അല്ലെങ്കില്‍ മൂന്നു മാസം സാവകാശം അനുവദിക്കുകയും ചെയ്യും. റീ എന്‍ട്രി അടിച്ചതിന് ശേഷം നാട്ടില്‍ പോകാന്‍ കഴിയാതെ കാലാവധി തീരുന്ന റീ എന്‍ട്രി വിസ മൂന്നു മാസത്തേക്ക് നീട്ടി നല്‍കാന്‍ തൊഴിലുടമകള്‍ക്ക് സാധിക്കും. സക്കാത്ത്, മൂല്യവര്‍ധിത […]












