ജനാധിപത്യത്തിന്റെ കറുത്ത ദിനം: റിയാദ് ഓഐസിസി
റിയാദ്: രാജ്യത്തെ കൊള്ളയടിച്ചു വിദേശത്തക്കു കടന്ന രാജ്യദ്രോഹികള്‍ക്കെതിരെ പ്രതികരിച്ച രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ബി.ജെ.പിയുടെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. രാഹുല്‍ ഗാന്ധിയെ ബി.ജെപി ഭയപ്പെടുന്നു. അതിനുളള തെളിവാണിത്. രാജ്യത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഇത്തരം സമീപനങ്ങളെ രാജ്യത്തെ പ്രബുദ്ധരായ ജനത തള്ളിക്കളയും. ബിജെപി ലക്ഷ്യം വെക്കുന്നത് പ്രതിപക്ഷത്തെ ഇല്ലാതാക്കുക എന്നതാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള നേതാക്കന്മാരെ കേന്ദ്ര മന്ത്രിസഭയിലെടുത്തും രാഷ്ട്രീയ പ്രസംഗത്തിന്റെ പേരില്‍ പ്രതിപക്ഷ നേതാക്കന്മാരെ അയോഗ്യരാകുന്നത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കുന്നതിലൂടെ അദ്ദേഹത്തെ നിശബ്ദമാക്കാമെന്നത് വ്യമോഹം […]













