ദിശ സംസ്‌കൃതോത്സവം 2022
റിയാദ്: സൗദി അറേബ്യയിലെ സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മ ‘ദിശ’ സംസ്‌കൃതോത്സവം-2022 സംഘടിപ്പിച്ചു. റിയാദ് ഇന്ത്യന്‍ എംബസി മള്‍ട്ടി പര്‍പ്പസ് ഹാളില്‍ നടന്ന ഉത്സവം എംബസി പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ചറല്‍ സെക്കന്റ് സെക്രട്ടറി മോയിന്‍ അക്തര്‍ ഉദ്ഘാടനം ചെയ്തു. സംസ്‌കൃതം അനായാസം പഠിക്കാന്‍ കഴിയുന്ന ഭാഷയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌കൃതത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കണം. സംസ്‌കൃതോത്സവം സൗദി അറേബ്യയില്‍ ആദ്യമാണെന്നും മോയിന്‍ അക്തര്‍ വ്യക്തമാക്കി. . ആഘോഷങ്ങളുടെ ഭാഗമായി നാടകങ്ങള്‍, അഭിനയ ഗീതം, പ്രഭാഷണം, പ്രച്ഛന്നവേഷം തുടങ്ങിയ കലാപരിപാടികള്‍ […]














