ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് സെപ്തം. 16 ന്
ജിദ്ദ: ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 16ന് വെള്ളി ഉച്ചയ്ക്ക് ശേഷം 2:30ന് ഓപ്പണ്‍ ഹൗസ് ആരംഭിക്കുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. വിജയകരമായി നേരത്തെ ഓപ്പണ്‍ ഹൗസ് നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ വിവിധ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് വീണ്ടും ഓപ്പണ്‍ ഹൗസ് നടത്തുന്നത്. കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലത്തിന്റെ നേതൃത്വത്തില്‍ കോണ്‍സുലേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.












