സൗദി വിസ സ്റ്റാമ്പിംഗ്; കെ-റെയില്‍ പ്രക്ഷോഭകര്‍ക്ക് കുരുക്ക്
റിയാദ്: സൗദി തൊഴില്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് (പിസിസി) നിര്‍ബന്ധമാക്കി. മുംബൈ സൗദി കോണ്‍സുലേറ്റ് ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതോടെ, പൗരത്വ സമരം, കെ-റെയില്‍ പ്രക്ഷോഭം എന്നിവയില്‍ പങ്കെടുത്ത നൂറുകണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്താനുളള മോഹത്തിന് കനത്ത തിരിച്ചടിയായി. ആഗസ്ത് 22 മുതല്‍ തൊഴില്‍ വിസ സ്റ്റാമ്പിംഗിന് സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം. അല്ലാത്തവ നിരസിക്കുമെന്നും കോണ്‍സുലേറ്റ് റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. ദല്‍ഹിയിലെ സൗദി എംബസിയില്‍ […]












