സക്കീന ഓമശ്ശേരിക്ക് മലപ്പുറം സൗഹൃദവേദിയുടെ ആദരം
ജിദ്ദ: അന്താരാഷ്ട്ര വനിതാ ദിന ആഘോഷങ്ങളുടെ ഭാഗമായി കവയിത്രി സക്കീന ഓമശ്ശേരിയെ ജിദ്ദ-മലപ്പുറം സൗഹൃദവേദി ആദരിച്ചു. പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരായ കുടുംബത്തിന് തന്നെയാണ് പുരോഗതിയുണ്ടാവുകയെന്ന് സംഗമം ഉദ്ഘാടനം ചെയ്ത ഡോ. ഇന്ദു ചന്ദ്ര പറഞ്ഞു. ആത്മവിശ്വാസമാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്ന ശക്തി. അതിനാവശ്യമായ കരുത്ത് നേടാന്‍ വനിതകള്‍ ശീലിക്കണമെന്നും അവര്‍ പറഞ്ഞു. ഷറഫിയ സഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നൂറുന്നീസ ബാവ അധ്യക്ഷത വഹിച്ചു. സലീന മുസാഫിര്‍ വനിതാദിന സന്ദേശം അവതരിപ്പിച്ചു. റുക്‌സാന മൂസ […]













