ബോബി മാത്യുവിന് കേളി യാത്രയയപ്പ്
റിയാദ്: 17 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി ജോയിന്റ് ട്രഷറര്‍ ബോബി മാത്യുവിന് കേളി കേന്ദ്ര കമ്മറ്റി യാത്രയയപ്പ് നല്‍കി. അലിസലിം ക്രഷര്‍ ഫാക്ടറിയില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന ബോബി മാത്യു തൃശ്ശൂര്‍ കൊരട്ടി സ്വദേശിയാണ്. കേളി സുര്‍ത്ത താവാരി യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, ഏരിയ ട്രഷറര്‍, സെക്രട്ടറി, ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി, കേന്ദ്രകമ്മറ്റി അംഗം, സെക്രട്ടറിയേറ്റ് അംഗം, കേളി ജോയിന്റ് ട്രഷറര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. റിയാദ് ക്ലാസിക് […]














