Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

Dammam Bureau

gulf, saudi

അഡ്വ. വി.പി അബ്ദുല്‍ റഷീദിന് ദമ്മാമില്‍ സ്വീകരണം

ദമ്മാം: ദമ്മാം: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സൗദിയിലെത്തിയ യൂത്ത് കോണ്‍ഗ്രസ്സ് സംസഥാന ജനറല്‍ സെക്രട്ടറി അഡ്വ. വി.പി അബ്ദുല്‍ റഷീദിന് ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒഐസിസി നേതാക്കള്‍ ഊഷ്മളമായ വരവേല്പ് നല്‍കി. ഓഐസിസി ഈസ്‌റ്റേണ്‍ പ്രോവിന്‍സ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ചാണ് സൗദിയിലെത്തിയത്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വാര്‍ഷികാഘോഷ പരിപാടി ‘ത്രിവര്‍ണ്ണം-2025’ന്റെ മുഖ്യാതിഥി പങ്കെടുക്കും. ഒക്ടോബര്‍ 24ന് ദമ്മാം അല്‍ വഫ ആഡിറ്റോറിയത്തിലാണ് പരിപാടി. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല, കണ്ണൂര്‍ […]

gulf, saudi

സംഗമം സോക്കര്‍ കാല്‍പ്പന്തുത്സവത്തിന് വര്‍ണാഭമായ തുടക്കം

റിയാദ്: കാല്‍പ്പന്തുത്സവത്തിന് തിരികൊളുത്തി കോഴിക്കോട് സിറ്റി തെക്കേപ്പുറം നിവാസികളുടെ റിയാദിലെ കൂട്ടായ്മ സംഗമം കള്‍ച്ചറല്‍ സൊസൈറ്റി. മുപ്പത്തിഒന്നാമത് ‘സംഗമം സോക്കര്‍-2025’ ഉദ്ഘാടനം ദിറാബ് ദുരത് മലാബ് സ്‌റ്റേഡിയത്തില്‍ കലാ സാംസ്‌കാരിക പരിപാടികളോടെ അരങ്ങേറി. ടൂര്‍ണമെന്റിലെ ടീമുകളും സംഗമം കുരുന്നുകളും പങ്കെടുത്ത വര്‍ണാഭമായ മാര്‍ച്ച് പാസ്‌റ്റോടെ ആരംഭിച്ചു. മുഹാഫിസ് ഫിറോസ് ഖിറാഅത്ത് നിര്‍വ്വഹിച്ചു. അല്‍ റയാന്‍ ഇന്റര്‍നാഷണല്‍ ക്ലിനിക് എം ഡി വിപി മുഷ്താഖ് മുഹമ്മദ് അലി ഉദ്ഘടന ചെയ്തു. പ്രസിഡന്റ് പി എം മുഹമ്മദ് ഷാഹിന്‍ അധ്യക്ഷത

gulf, saudi

ബ്ലാത്തൂര്‍ അബൂബക്കര്‍ ഹാജിയ്ക്ക് മാനവ സേവാ പുരസ്‌കാരം

ബ്ലാത്തൂര്‍ അബൂബക്കര്‍ ഹാജി, പികെ മമ്മൂട്ടി, അഷ്‌റഫ് കയ്യാലകത്ത് റിയാദ്: കെഎംസിസി റിയാദ് കണ്ണൂര്‍ ജില്ലാ കമ്മറ്റി തസ്‌വീദ് ക്യാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് പ്രമുഖരെ ആദരിക്കുന്നു. സാമൂഹിക, ജീവകാരുണ്യ രംഗത്ത് നിശബ്ദ സേവനം അനുഷ്ടിക്കുന്ന അബൂബക്കര്‍ ഹാജി ബ്ലാത്തൂരിന് ഇ അഹമ്മദ് സാഹിബ് സ്മാരക മാനവസേവ അവാര്‍ഡ് സമ്മാനിക്കും. നാലു പതിറ്റാണ്ടിലേറെയായി റിയാദ് കേന്ദ്രമാക്കി ഏസി സ്‌പെയര്‍പാട്‌സ് വിപണന രംഗത്തെ പ്രമുഖനാണ് ബ്‌ളാത്തൂര്‍ അബൂബക്കര്‍ ഹാജി. ഒമാനിലും സൗദിയിലും ബിസിനസ് ശൃംഖലയുളള മക്ക ഹൈപ്പര്‍ മാര്‍ക്കറ്റ് എംഡി പികെ

gulf, saudi

തസ്‌വീദ് ക്യാമ്പയിന്‍ സമാപനം ഇന്ന്; സാദിഖ് അലി ശിഹാബ് തങ്ങള്‍ പങ്കെടുക്കും

റിയാദ്: കെഎംസിസി റിയാദ് കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ‘തസ്‌വീദ്’ ക്യാമ്പയിന്‍ സമാപന സമ്മേളനം ഇന്നു മാലാസിലെ ഡൂൂണ്‍സ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നടക്കും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ലീം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫ. ഖാദര്‍ മൊയ്ദീന്‍, പ്രതിപക്ഷ ഉപനേതാവും ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി, പി വി അബ്ദുല്‍ വഹാബ് എംപി, മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ കല്ലായി,

gulf, saudi

കേളി ബത്ഹ ഏരിയ നോർക്ക കെയർ രജിസ്ട്രേഷൻ ക്യാമ്പ്

റിയാദ്: കേളി കലാസാംസ്കാരിക വേദി ബത്ഹ ഏരിയ , ഹനാദി അൽ ഹർബി കോൺട്രാക്ടിങ് കമ്പനിയുടെ സഹകരണത്തോടെ നോർക്ക ഐഡി , നോർക്ക കെയർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു . ഒക്ടോബർ 17 വെള്ളിയായ്ഴ്ച ബത്ഹ  ലൂഹ ഹാളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണി വരെ നടന്ന ക്യാമ്പിൽ നിരവധി  മലയാളികൾ പങ്കെടുത്തു . റിയാദിലേയും പരിസര പ്രദേശങ്ങളിലേയും മുഴുവൻ മലയാളികൾക്കും നോർക്ക ഐഡി ലഭ്യമാക്കി അവർക്ക് നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ

gulf, saudi

ഖുര്‍ആന്‍ പരീക്ഷ നവം. 14ന്; പ്രചാരണം തുടങ്ങി

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ‘ലേണ്‍ ദി ഖുര്‍ആന്‍’ അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷയുടെ പ്രചാരണം തുടങ്ങി. അല്‍മുല്‍ത്തഖി ഓപ്പണ്‍ ഗ്രൗണ്ടില്‍ നടന്ന ഫാമിലി മീറ്റില്‍ പ്രചാരണോദ്ഘാടനം ജാമിഅ ബുസ്താന്‍ ഡയറക്ടര്‍ അഹ്മദ് അനസ് മൗലവി നിര്‍വഹിച്ചു. ഫാമിലി മീറ്റ് ലേണ്‍ ദി ഖുര്‍ആന്‍ ഡയറക്ടര്‍ അബ്ദുല്‍ ഖയ്യും ബുസ്താനിയും ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം ഗള്‍ഫ് ഇസ്ലാഹി കോഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അമാനി മൗലവി രചിച്ച ഖുര്‍ആന്‍ വിവരണം സൂറ:

gulf, saudi

മുഹിയിദ്ദീന്‍ മാലയുടെ ചരിത്രവും സാഹിത്യവും ചര്‍ച്ച ചെയ്തു ‘കലാലയം’

ജിദ്ദ: കലാലയം സാംസ്‌കാരിക വേദി ‘മുഹ്‌യിദ്ദീന്‍ മാല: ചരിത്രം, ഭാഷ, സാഹിത്യം’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പഠന സംഗമം സംഘടിപ്പിച്ചു. അറബി മലയാള സാഹിത്യത്തിലെ ആദ്യത്തെ കാവ്യമാണ് മുഹ്‌യിദ്ദീന്‍ മാല. അതിന്റെ ചരിത്രവും കേരളീയ മുസ്ലിം ചരിത്രങ്ങളില്‍ മാലപ്പാട്ടുകളുടെ സ്വാധീനവും സംഗമം ചര്‍ച്ച ചെയ്തു. കേരളം ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് അഷ്‌റഫ് സഖാഫി പുന്നത് പഠന സംഗമത്തിന് നേതൃത്വം നല്‍കി. രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി വെസ്റ്റ് സെക്രട്ടറി സയ്യിദ് ഷബീറലി തങ്ങള്‍ അധ്യക്ഷത വഹിച്ചു.

gulf, saudi

പിഡിപി മുഹമ്മദിന്റെ മൃതദേഹം നാളെ പുതിയറ മസ്ജിദില്‍ ഖബറടക്കും

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച എച് മുഹമ്മദ് (പിഡിപി മുഹമ്മദ്) തിരുവത്രയുടെ (52) മൃതദേഹം ഇന്ന് നാട്ടിലേയ്ക്ക് അയക്കും. രാത്രി കോഴിക്കോട് എയര്‍പോര്‍ട്ടിലേക്കു എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോവുക. സഹോദരന്‍ എച് ഹസന്‍ മൃതദേഹത്തെ അനുഗമിക്കും. വൈകീട്ട് അസര്‍ നമസ്‌കാരത്തിന് ശേഷം റിയാദ് ഉമ്മുല്‍ ഹമാം കിങ് ഖാലിദ് മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം നടക്കും. നാളെ (22.10.2025) രാവിലെ 7.30നു കരിപ്പൂരിലെത്തുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും. തിരുവത്രയിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് ശേഷം പുതിയറ

gulf, saudi

പ്രവാസി ലീഗല്‍ സെല്‍ കേരള ഘടകത്തെ പി മോഹന്‍ദാസ് നയിക്കും

തിരുവനന്തപുരം: പ്രവാസി ലീഗല്‍ സെല്‍ (പിഎല്‍സി) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പദ്മനാഭന്‍ വരണാധികാരി ആയിരുന്നു. പി മോഹനദാസ് (പ്രസിഡന്റ്) എം. എ. ജിഹാന്ഗിര്‍, രാധാകൃഷ്ണന്‍ ഗുരുവായൂര്‍ (വൈസ് പ്രസിഡന്റ്മാര്‍), അഡ്വ. ആര്‍. മുരളീധരന്‍ (ജനറല്‍ സെക്രട്ടറി), ബെന്നി പെരികിലത്ത്, അബ്ദുള്‍സലാം അല്‍ഹന (ജോയിന്റ് സെക്രട്ടറിമാര്‍), തല്‍ഹത്ത് പൂവച്ചല്‍ (ട്രഷറര്‍), രവിവര്‍മ്മ ടി ആര്‍ (ഓഡിറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍. എക്‌സിക്യു്ട്ടീവ് കമ്മറ്റി അംഗങ്ങളായി നന്ദ ഗോപകുമാര്‍, അനില്‍ അളകാപുരി, റോഷന്‍ പുത്തന്‍പറമ്പില്‍, എം എം

gulf, saudi

കുടിയേറ്റ പരിഷ്‌കരണ നിയമം സ്വാഗതാര്‍ഹം; കമ്യൂണിറ്റി ക്ഷേമനിധിയും ബില്ലില്‍ ഉള്‍പ്പെടുത്തണം

തിരുവനന്തപുരം: കാലഹരണപ്പെട്ട കുടിയേറ്റ നിയമം പരിഷ്‌കരിക്കുന്നതിനുളള ഓവര്‍സീസ് മൊബിലിറ്റി (ഫെസിലിറ്റേഷന്‍ ആന്റ് വെല്‍ഫെയര്‍) ബില്‍ പ്രവാസി ലീഗല്‍ സെല്‍ കേരള ഘടകം സ്വഗതം ചെയ്തു. പ്രവാസികളുടെ തൊഴില്‍, ക്ഷേമം, പുനരധിവാസം എന്നിവ ബില്ലില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ ഇന്‍ഡ്യന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ വഴി നടപ്പിലാക്കുന്ന ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് വ്യവസ്ഥകള്‍ പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്ന് വാര്‍ഷിക പൊതുയോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. വകുപ്പ് 4(ജെ) പ്രകാരം നിയമ സാധധതയുളള ക്ഷേമനിധിയായി അംഗീകരിക്കണം. അതുവഴി ഫണ്ടിന് നിയമപരമായ അംഗീകാരവും

gulf, saudi

സൗദി അറേബ്യ കുതിക്കുന്നു; ലുലു ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലും: എംഎ യൂസഫലി

റിയാദ്: ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുകയാണ് ലുലു ഹൈപ്പറെന്ന് ചെയര്‍മാന്‍ എംഎ യൂസഫലി. ഞനങ്ങള്‍ ഞങ്ങളിലേയ്ക്കു വരുന്നതിനു പകരം ഓരോ പ്രദേശങ്ങളിലെ ജനങ്ങളിലേയ്ക്കും ലുലുവിന്റെ സേവനം വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സൗദിയില്‍ ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പുതിയ ശാഖ റിയാദ് തുവൈഖില്‍ ഉദ്ഘാടനം ചെയ്തതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. സംരംഭകര്‍ ഉള്‍പ്പെടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൂടുതല്‍ അവസരം ലഭ്യമാകുന്ന വിധം സൗദിയില്‍ നിയമങ്ങള്‍ ലഘൂകരിച്ചുകൊണ്ടിരിക്കുന്നു. നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സൗദിയിലുളളത്. സൗദി അറേബ്യ പുരോഗതിയില്‍ നിന്നു പുരോഗതിയിലേയ്ക്കു കുതിക്കുകയാണ്.

gulf, saudi

റയാദ് തുവൈഖില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

റിയാദ്: ലുലു ഹൈപ്പറിന്റെ സൗദിയിലെ 71-ാമത്തെ സ്‌റ്റോര്‍ റിയാദ് തുവൈഖില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൗദി നിക്ഷേപ മന്ത്രാലയം അസിസ്റ്റന്റ് ഡെപ്യൂട്ടി മുഹമ്മദ് അല്‍ അഹംരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. റിയാദ് ചേംബര്‍ ബോര്‍ഡ് അംഗം തുര്‍ക്കി അല്‍അജ്‌ലാന്‍, സൗദിയിലെ യുഎഇ അംബാസഡര്‍ മതര്‍ സലീം അല്‍ദഹേരി, സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം. സൗദി വിഷന്‍ 2030നെ പിന്തുണക്കുന്ന റീട്ടെയ്ല്‍ സേവനം കൂടുതല്‍

gulf, saudi

ആര്യാടന്‍ നേരുളള രാഷ്ട്രീയക്കാരന്‍

റിയാദ്: നിര്‍ഭയനും ആദര്‍ശ ധീരനുമായ നേരുള്ള രാഷ്ട്രീയക്കാരനായിരുന്നു ആര്യാടന്‍ മുഹമ്മദെന്ന് റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം. ഭാവനാ സമ്പന്നനായ ഭരണാധികാരിയും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ധീര നേതാവുമായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തില്‍ കണിശതയും ധൈര്യമുളള നിലപാടുകളും സ്വീകരിച്ച മാതൃക അനുകരണീയമാണൈന്ന് അനുസ്മരണസന്ദേശം വ്യക്തമാക്കി. ‘നിര്‍ഭയ രാഷ്ട്രീയത്തിന്റെ കാല്‍പ്പാടുകള്‍ മായുന്നില്ല’ എന്ന പ്രമേയത്തില്‍ റിയാദ് ബത്ഹയിലെ സബര്‍മതിയില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡണ്ട് സിദ്ദീഖ് കല്ലുപറമ്പന്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി

gulf, saudi

ഗായകന്‍ ഹനാന്‍ ഷായും സംഘവും നവം.21ന് റിയാദില്‍

റിയാദ്: സംഗീതത്തിന്റെ മാസ്മരിക നിശയൊരുക്കാന്‍ ഗായകന്‍ ഹനാന്‍ ഷായും സംഘവും എത്തുന്നു. ‘ലയാറി റിയാദ്’ സംഗീത വിരുന്ന് നവംബര്‍ 21ന് തുമാമ സാഹെല്‍ ലാന്‍ഡ് വാട്ടര്‍ തീം പാര്‍ക്കില്‍ അരങ്ങേറും. സ്വരമാധുരിക്കു പുറമെ ശബ്ദ വര്‍ണ വിസ്മയം ആസ്വദിക്കാനുളള അവസരമാകും സംഗീത നിശയെന്ന് സംഘാടകരായ പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കലാകാരന്‍മാരായ ഈച്ചു, അരവിന്ദ്, കീര്‍ത്തന, ശ്വേതാ, രാജ് കലേഷ് എന്നിവര്‍ പരിപാടിയില്‍പങ്കെടുക്കും. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയാണ് നിശ ഒരുക്കിയിരിക്കുന്നത്. രാജ്യാന്തര

Scroll to Top