രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സൗദിയിലെത്താന്‍ അവസരം ഒരുക്കണം; ഇന്ത്യ ഉത്പ്പാദിപ്പിച്ച 45 ലക്ഷം കൊവിഡ് വാക്‌സിന്‍ സൗദിയില്‍ വിതരണം ചെയ്തു
റിയാദ്: സൗദിയില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്രാ വിലക്കുളള രാജ്യങ്ങളില്‍ നിന്ന് നേരിട്ട് സൗദിയില്‍ എത്തിച്ചേരാമെന്ന് വിദേശ കാര്യ മന്ത്രാലയം. അതേസമയം, ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ ആറു മാസത്തിലേറെയായി കുടുങ്ങിയവര്‍ക്ക് തീരുമാനം ഗുണകരമാവില്ല. ആറു മാസം മുമ്പ് സൗദിയില്‍ നിന്ന് റീ എന്‍ട്രി വിസയില്‍ രാജ്യം വിട്ടവരിലേറെയും സൗദിക്ക് പുറത്ത് നിന്ന് വാക്‌സിന്‍ സ്വീകരിച്ചവരാണ്. അതുകൊണ്ടു തന്നെ പുതിയ തീരുമാനം വളരെ കുറഞ്ഞ ആളുകള്‍ക്ക് മാത്രമാണ് ഗുണം ചെയ്യുക. സൗദിയില്‍ ആദ്യം വിതരണം ചെയ്ത കൊവിഡ് […]













