Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

Riyadh Bureau

gulf, saudi

‘എട്ടുമുക്കാലട്ടിവച്ചത്’ മുഖ്യമന്ത്രി പിന്‍വലിക്കണം

റിയാദ്: നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശം സംസ്‌കാരമായും രാഷ്ട്രീയമായും കേരളത്തിന് അപമാനമാണെന്ന് ഓഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി. മികച്ച പാര്‍ലമെന്റേറിയനായ എന്‍ കെ പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ചതും, താമരശ്ശേരി ബിഷപ്പിനെ നികൃഷ്ടജീവി എന്ന് അതിക്ഷേപിച്ചതും, അമ്പത്തൊന്നു വെട്ട് വെട്ടി കൊലപ്പെടുത്തിയ ടിപി ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിളിച്ചതും കേരളം കേട്ട പിണറായി വചനങ്ങളാണ്. ‘എട്ടുമുക്കാലട്ടിവച്ച’ പോലെ എന്ന് എംഎല്‍എയെ ബോഡി ഷെയിം ചെയ്തതില്‍ അത്ഭുതമില്ല. സംസ്‌കാരത്തിന്റെ ആദ്യപാഠങ്ങള്‍ പഠിക്കേണ്ടത് കുടുംബത്തില്‍ […]

gulf, saudi

ദമ്മാമില്‍ ‘നോറാക്’ ഓണാഘോഷം

ദമ്മാം: മഹാബലിയുടെ എഴുന്നളളത്തും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കി കോട്ടയം പ്രവാസി കൂട്ടായ്മ ‘നോറാക്’ ദമ്മാമില്‍ ഓണാഘോഷം ഒരുക്കി. വര്‍ണാഭമായ കലാപരിപാടികളും വിനോദ മത്സരങ്ങളും ഒരുക്കിയായിരുന്നു ആഘോഷം. നൃത്തനൃത്യങ്ങളും ഓണപ്പാടും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ദമ്മാം ബദര്‍ റാബി ഓഡിറ്റട്ടോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡണ്ട് പോള്‍ വര്‍ഗീസ് ആദ്യക്ഷത വഹിച്ചു. നോറാക് ചെയര്‍മാന്‍ അഡ്വ. നജ്മുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. രക്ഷധികാരി എബ്രഹാം മാത്യു ഭാവി പരിപാടികള്‍ വിശദീകരിച്ചു. ആരോഗ്യം മേഖലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ കോട്ടയം പ്രവാസികളെ ചടങ്ങില്‍

gulf, saudi

വയാനാടു നിവാസികള്‍ക്കു റിയാദില്‍ കൂട്ടായ്മ

റിയാദ്: വയനാട് പ്രവാസി അസോസിയേഷന്‍ രൂപീകരിച്ചു. റിയാദിലും പരിസര പ്രദേശങ്ങളിലും പ്രവാസികളായ വയനാട് നിവാസികളുടെ നേതൃത്വത്തിലാണ് കൂട്ടായ്മ രൂപീകരിച്ചത്. മലാസില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ പ്രഥമ കമ്മറ്റിയെ തെരഞ്ഞെടുത്തു. അസോസിയേഷന്‍ ലോഗോ പ്രകാശനവും നടന്നു. കുഞ്ഞിമുഹമ്മദ് തലപ്പുഴ (പ്രസിഡന്റ്), വര്‍ഗ്ഗീസ് പൂക്കോള (ജന. സെക്രട്ടറി), ബിനു തോമസ്, മുത്തലിബ് കാര്യമ്പാടി (വൈസ് പ്രസിഡന്റുമാര്‍), സുരേഷ് ബാബു എന്ന അനൂപ് കുഴിത്തടത്തില്‍ ഷിനോജ് ചാക്കോ ഉപ്പു വീട്ടില്‍ (ജോയിന്‍ സെക്രട്ടറിമാര്‍), നിഖില്‍ വലിയപറമ്പില്‍ (പ്രോഗ്രാം കണ്‍വീനര്‍) എന്നിവരാണ് ഭാരവാഹികള്‍. പ്രവാസി

gulf, saudi

ശബരിമല സ്വര്‍ണ മോഷഷണവും ദുര്‍ഭരണവും മറക്കാന്‍ പൊലീസ് നരനായാട്ട്: ഒഐസിസി

റിയാദ്: പൊലീസിന്റെ ക്രൂരമായ നരനായാട്ടില്‍ വടകര എം.പി. ഷാഫി പറമ്പില്‍, ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ ഉള്‍പ്പെടെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഗുരുതര പരിക്കേറ്റ സംഭവത്തില്‍ റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രതിഷേധിച്ചു. പേരാമ്പ്രയില്‍ യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും സമാധാനപരമായി നടത്തിയ പ്രതിഷേധത്തിന് നേരെയാണ് പൊലീസ് അതിക്രമം. നിരപരാധികളായ ജനങ്ങളെയും പ്രതിഷേധക്കാരെയും പിണറായി വിജയന്റെ ആജ്ഞാനുവര്‍ത്തികളായ പോലീസുകാര്‍ അഴിച്ചുവിട്ട അക്രമങ്ങള്‍ ജനാധിപത്യത്തിന്റെ അതിര്‍ത്തികള്‍ മറക്കടക്കുന്നു. ഇത്തരം അധികാരമര്‍ദനങ്ങളുടെ ദിനങ്ങള്‍ അധികം നീളില്ലെന്നും ഒഐസിസി പ്രസ്സ്ഥാവനയില്‍ മുന്നറിയിപ്പ് നല്‍കി. ശബരിമല

gulf, saudi

ദമ്മാമില്‍ കോട്ടയം കൂട്ടായ്മ ഓണാഘോഷം

ദമ്മാം: സൗദി അറബിയയിലെ കോട്ടയം നിവാസികളുടെ കൂട്ടായ്മയായ ‘നോറക്’ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 10 വെള്ളി ദമ്മാം ബദര്‍ റാബി ഓഡിറ്റോറിയത്തിലാണ് പരിപാടി. ദമ്മാം ഇന്ത്യന്‍ സ്‌കൂളില്‍ നിന്നു ഉന്നത വിജയം നേടിയ കോട്ടയം നിവാസികളായ കുട്ടികളെ ചടങ്ങില്‍ ആദരിക്കും. ദമ്മാമില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന കോട്ടയം നിവാസികളെയും ആദരിക്കും. ഓണാസദ്യയോടെ ആരംഭിക്കുന്ന പരിപാടിയില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് നോറക് രക്ഷധികാരി എബ്രഹാം മാത്യു, പ്രസിഡന്റ് പോള്‍ വര്‍ഗീസ്, ചെയര്‍മാന്‍

gulf, saudi

റിയാദില്‍ ആലപ്പുഴ ജില്ലാ കൂട്ടായ്മ രൂപീകരിച്ചു

റിയാദ്: ആലപ്പുഴ ജില്ലയിലെ റിയാദില്‍ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മ ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന്‍ രൂപികരിച്ചു. മലാസ് ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന രൂപീകരണ യോഗത്തില്‍ ജില്ലയിലെ നിരവധി പ്രവാസികള്‍ പങ്കെടുത്തു. സെയ്ഫ് കായംകുളം, മജീദ് ചിങ്ങോലി എന്നിവരുടെ നേതൃത്വത്തിലാണ് അസോസിയേഷന്‍ രൂപികരിച്ചത്. മൂന്ന് മാസത്തെ താല്‍ക്കാലിക കമ്മറ്റി നിലവില്‍ വന്നു. പുതുവര്‍ഷത്തോടെ തെരെഞ്ഞെടുപ്പും സംഘടനയുടെ പ്രവര്‍ത്തനോദ്ഘാടനവും നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു. മജീദ് ചിങ്ങോലി (ചെയര്‍മാന്‍), റഫീഖ് വെട്ടിയാര്‍ (പ്രസിഡന്റ്), കോശി മാവേലിക്കര (ജന. സെക്രട്ടറി), വിനീഷ് വിജയന്‍

gulf, saudi

പ്രവാസി പെന്‍ഷന്‍ വിതരണത്തില്‍ കാലതാമസം; അംശാദായം അടയ്ക്കുന്നതിലെ വീഴ്ചയെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: പ്രവാസി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായവര്‍ അംശാദായം അടയ്ക്കുന്നതിലെ വീഴ്ചയാണ് പ്രവാസി പെന്‍ഷന്‍ വിതരണത്തിന് കാലതാമസം നേരിടാന്‍ കാരണമെന്ന് കേരള സര്‍ക്കാര്‍ പ്രവാസികാര്യ വകുപ്പ്. ക്ഷേമ ബോര്‍ഡിന് പ്രതിമാസം 28 കോടി രൂപ പെന്‍ഷന്‍ വിതരണത്തിന് ചെലവുണ്ട്. എന്നാല്‍ ശരാശരി 12 മുതല്‍ 16 കോടിയാണ് ബോര്‍ഡിന്റെ വരുമാനം. 2025 ആഗസ്ത് മാസത്തെ പെന്‍ഷന്‍ കഴിഞ്ഞ മാസം 26, 27 തീയതികളില്‍ വിതരണം ചെയ്തു. പെന്‍ഷന്‍ വിതരണം കാലതാമസം നേരിടുന്നതിനെതിരെ കേരള പ്രവാസി ലീഗല്‍ സെല്‍ ജൂലൈ,

gulf, saudi

കേരള പോലീസിനെ നവീകരിച്ചത് കോടിയേരി

റിയാദ്: സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയും അഭ്യന്തന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൂന്നാമത് അനുസ്മരണ ദിനം ആചരിച്ച് കേളി കലാസാംസ്‌കാരിക വേദി. ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. കേളി കുടുംബവേദി സെക്രട്ടറിയും രക്ഷാധികാരി സമിതി അംഗവുമായ സീബ കൂവോട് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കേരള പോലീസിനെ നവീകരിക്കുന്നതിലും, ജനസൗഹൃദമാക്കുന്നതിലും, രാജ്യത്തെ ഏറ്റവും മികച്ച പോലീസ് ആക്കുന്നത്തിലും കോടിയേരി വഹിച്ച പങ്ക് അവിസ്മരണീയമാണ്. പ്രതിസന്ധി ഘട്ടങ്ങളെ

gulf, saudi

ജോലിക്കിടെ അപകടം; എസ്എംഎസ് സഹായം

റിയാദ്: ഷിഫാ സനയ്യയിലെ ഫര്‍ണിച്ചര്‍ തൊഴിലാളി നിലമ്പൂര്‍ സ്വദേശിയ്ക്കു ഷിഫാ മലയാളി സമാജം സഹായം കൈമാറി. ജോലിക്കിടയില്‍ കഴുത്തില്‍ ആണി തുളച്ചു കയറിതിനെ തുടര്‍ന്ന് വദഗ്ദ ചികിത്സ ആവശ്യമാണെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. നാട്ടിലേയ്ക്കു മടങ്ങുന്ന സാഹചര്യത്തിലാണ് സഹായം. പ്രസിഡണ്ട് സന്തോഷ് തിരുവല്ല, രക്ഷാധികാരി അശോകന്‍ ചാത്തന്നൂര്‍, സെക്രട്ടറി ഷജീര്‍ കല്ലമ്പലം, പ്രകാശ് ബാബു വടകര, ജോയിന്‍ സെക്രട്ടറി ബിജു മടത്തറ, ഉമ്മര്‍ പട്ടാമ്പി എന്നിവര്‍ സന്നിഹിതരായിരുന്നു.

gulf, saudi

ബഹുസ്വരതയുടെ വീണ്ടെടുപ്പിന് ഒന്നിക്കണം

റിയാദ്: വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വൈവിവിധ്യം സഹിഷ്ണുതയോടെ അംഗീകരിക്കണമെന്ന് സാമൂഹിക പ്രവര്‍ശിഹാബ് കോട്ടുക്കാട്. വിശ്വാസം, ആചാരം, അനുഷ്ഠാനം തുടങ്ങിയ ചിന്താ ധാരകളാണ് രാജ്യത്തിന്റെ വൈവിധ്യമെന്നും അദ്ദേഹം പറഞ്ഞു. സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന ‘ബഹുസ്വരത നീതി സമാധാനം’ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. സിറാജ് തയ്യില്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് സുല്ലമി വിഷയം അവതരിപ്പിച്ചു. നഷ്ടമാകുന്ന ബഹുസ്വരതയും നീതിയും സമാധാനവും തിരിച്ചു പിടിക്കണം. വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തണം. മതേതര രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മത

gulf, saudi

വിവാഹ സല്‍ക്കാരത്തിനിടെ ‘വോട്ട് ചോരി’

റിയാദ്: വിവാഹ സല്‍ക്കാര വേദിയില്‍ വോട്ട് ചോരിക്കെതിരെ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍. ഒഐസിസി റിയാദ് മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പന്റെ മക്കളുടെ വിവാഹ സല്‍ക്കാരം നടന്ന റിയാദിലാണ് ക്യാമ്പയിന്‍ അരങ്ങേറിയത്. ജനാധിപത്യത്തിന്റെ പ്രധാന്യവും സാമൂഹിക ബോധവത്ക്കരണവും ലക്ഷ്യമാക്കിയാണ് കാമ്പയിന്‍. ജനാധിപത്യത്തിന്റെ അടിത്തറയാണ് വോട്ട്. എന്നാല്‍ ബിജെപി ആസൂത്രിതമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒത്താശയോടെയാണിത്. ഇതിനെതിരെ ജാഗ്രത ആവശ്യമാണെന്ന ബോധവത്ക്കരണത്തിന്റെ ഭാഗമാണ് ക്യാമ്പയിന്‍. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത അഞ്ഞൂറിലധികം അതിഥികള്‍ ‘വോട്ട് ചോരിക്കെതിരെ ജനാധിപത്യത്തിനായുള്ള കയ്യൊപ്പ്’ എന്ന

gulf, saudi

ഇഖാമ ഇല്ലാത്തവര്‍ക്കു രാജ്യം വിടാം; പിഴയും ശിക്ഷയും ഇല്ല

റിയാദ്: സൗദി അറേബ്യയില്‍ ഇഖാമ ഇല്ലാത്തവര്‍ക്കും കാലാവധി കഴിഞ്ഞ ഇഖാമ ഉളളവര്‍ക്കും രാജ്യം വിടാന്‍ അവസരം. പിഴയും ശിക്ഷയും ഇല്ലാതെ ഫൈനല്‍ എക്‌സിറ്റ് വീസ നേടുന്നതിന് മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയത്തിന്റെ www.hrd.gov.sa വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫൈനല്‍ എക്‌സിറ്റ് നേടുന്നതിന് ചുരുങ്ങിയത് 30 ദിവസം റസിഡന്റ് പെര്‍മിറ്റായ ഇഖാമ കാലാവധി ആവശ്യമാണെന്നാണ് ചട്ടം. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് റിയാദ് ഇന്ത്യന്‍ എംബസി വഴി അപേക്ഷിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ഫൈനല്‍ എക്‌സിറ്റ് വീസ നല്‍കിയിരുന്നു.

gulf, saudi

റിയാദില്‍ ‘മുനിസിപ്പല്‍ ട്രാന്‍സ്ഫര്‍മേഷന്‍’ പദ്ധതി

റിയാദ്: സൗദി തലസ്ഥാന നഗരിയില്‍ മികച്ച സേവനങ്ങള്‍ ഉറപ്പു വരുത്തുന്നതിന് ‘മുനിസിപ്പല്‍ ട്രാന്‍സ്ഫര്‍മേഷന്‍’ എന്ന പേരില്‍ പ്രത്യേക പദ്ധതി ആരംഭിച്ചു. റിയാദ് പ്രവിശ്യയിലെ 16 നഗരസഭകളെ ബന്ധിപ്പിച്ചാണ് പുതിയ പദ്ധതി. ദ്രുതഗതിയില്‍ വളരുന്ന സൗദി തലസ്ഥാന നഗരിയ്ക്കു മുതല്‍കൂട്ടാകുന്ന പദ്ധതിയാണ് മുനിസിപ്പല്‍ ട്രാന്‍ഫര്‍മേഷന്‍ പ്രോഗ്രാം. മേയര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അയ്യാഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരത്തിന്റെ ആവശ്യങ്ങള്‍ക്കും ആഗോള സാഹചര്യത്തിനും അനുയോജ്യമായ രീതിയില്‍ നഗരസഭയുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുകയാണ് പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്.

gulf, saudi

‘മാനിഷാദ’ സമാധാനം വിളംബരം ചെയ്തു പ്രാര്‍ത്ഥനാ സദസ്സ്

റിയാദ്: ഗാന്ധിജയന്തി ദിനത്തില്‍ സമാധാന സന്ദേശം വിളംബരം ചെയ്തു ‘മാനിഷാദ ഐക്യദാര്‍ഢ്യ സദസ്സ്’ സംഘടിപ്പിച്ചു. പ്രാര്‍ത്ഥനാ സദസ്സും ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചനയും നടത്തിയാണ് മഹാത്മജിയുടെ 157-ാം ജന്മദിനം ആഘോഷിച്ചത്. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ബത്ഹ സബര്‍മതിയിലാണ് പരിപാടി ഒരുക്കിയത്. ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങ് ഗാന്ധിയുടെ അഹിംസ, സത്യാഗ്രഹം, സാമൂഹിക നീതി തുടങ്ങിയ മൂല്യങ്ങള്‍ ഇന്നത്തെ കാലത്തും പ്രസക്തമാണെന്ന് ഓര്‍മ്മിപ്പിച്ചു. പ്രാര്‍ത്ഥനാ സദസ്സില്‍ ഗാന്ധിജിയുടെ ചിന്തകളും പ്രസ്ഥാനങ്ങളും ആധുനിക ഭാരതത്തോടുള്ള ബന്ധവും നാദിര്‍ഷാ റഹ്മാന്‍ അവതരിപ്പിച്ചു.

Scroll to Top