കൊവിഡിനെ നേരിടാന്‍ സൗദിയില്‍ റോബോട്ടും
റിയാദ്: ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സില്‍ കൊവിഡ് ബാധിതരെ പരിചരിക്കാന്‍ റോബോട് രംഗത്ത്. മെഡിക്കല്‍, നഴ്‌സിംഗ് സ്റ്റാഫുകളും രോഗികളും തമ്മിലുള്ള അണുവ്യാപനം ലഘൂകരിക്കുന്നതിനും മെഡിക്കല്‍ പ്രതിരോധ ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനുമാണ് റോബോടിന്റെ സഹായം തേടുന്നത്. മെഡിക്കല്‍ സ്‌റ്റെതസ്‌കോപ്പിനുപകരം റോബോട്ടുകളെയാണ് ഉപയോഗിക്കുന്നത്. ചെവി, കണ്ണ്, ചര്‍മം ഇവ പരിശോധിക്കുന്നതിന് മികവുളള ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ക്യാമറ വഴി ഡോക്ടര്‍മാര്‍ക്ക് രോഗികളുടെ അടുത്തെത്താതെ തന്നെ റോബോടിന്റെ സഹായത്തോടെ പരിശോധന സാധ്യമാണ്. കൊറോണ വൈറസ്ബാധ നിര്‍ണയിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കുന്ന ഉപകരണങ്ങളും […]












