roc@ps.moi.gov.sa ഇ മെയില്‍ ചെയ്യൂ; സൗദിയില്‍ കര്‍ഫ്യൂ സമയം പുറത്തിറങ്ങാം
റിയാദ്: അടിയന്തിര ഘട്ടങ്ങളില്‍ പുറത്തിറങ്ങാന്‍ അനുമതി നല്‍കുമെന്ന് സൗദി പൊതു സുരക്ഷാ വകുപ്പ് അറിയിച്ചു. കര്‍ഫ്യൂ സമയം അടിയന്തിര ചികിത്സ, മരണം തുടങ്ങി ഒഴിച്ചുകൂടാന്‍ കഴിയാത്ത വേളയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പുറത്തിറങ്ങാന്‍ അനുമതി നല്‍കുമെന്ന് പൊതു സുരക്ഷാ വകുപ്പ് വക്താവ് കേണല്‍ സാമി അല്‍ ശൊബര്‍ഗ് പറഞ്ഞു. പുറത്തു പേകേണ്ടവര്‍ 999, 911 എന്നീ നമ്പരുകളില്‍ വിളിക്കണം. അല്ലെങ്കില്‍ roc@ps.moi.gov.sa ഇ മെയില്‍ വിലാസത്തില്‍ വിവരം അറിയിക്കണം. ആവശ്യം ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ പുറത്തു പോകുന്നതിന് അനുമതി ലഭിക്കും. […]











