ജോലിയും ശമ്പളവുമില്ലാത്തവര്‍ക്ക് സഹായ ഹസ്തവുമായി പോള്‍ സ്റ്റാര്‍ ഡാന്‍സ് അക്കാദമി
റിയാദ്: ചെറിയ സഹായങ്ങളുടെ വലിയ മാതൃക തീര്‍ക്കുകയാണ് ഒരു കൂട്ടം കലാകാരന്‍മാര്‍. കൊവിഡ് പ്രതിസന്ധിയില്‍ വിശപ്പടക്കാതെ ആരും ഉണ്ടാവരുത്. അതുമാത്രമാണ് ലക്ഷ്യം. പോള്‍ സ്റ്റാര്‍ ഡാന്‍സ് അക്കാദമിയില്‍ നൃത്തം അഭ്യസിക്കുന്ന വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ചേര്‍ന്ന് സമാഹരിച്ച ഭക്ഷ്യ വിഭവങ്ങള്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തു. ഇന്ത്യാ, പാക്കിസ്ഥാന്‍, ബംഗ്‌ളാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലുളളവര്‍ക്കാണ് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തത്. ദിവസ വേതനത്തിന് ജോലിക്കു പോകുന്ന നൂറുകണക്കിന് തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ അരി, പഞ്ചസാര, തേയില, […]











