കെ എം സി സി ഇന്ത്യന്‍ സ്‌കൂള്‍ ഫെസ്റ്റ്; അല്‍ യാസ്മിന്‍ സ്‌കൂളിന് കിരീടം
റിയാദ്: സര്‍ഗവൈഭവം മാറ്റുരച്ചഇന്ത്യന്‍ സ്‌കൂള്‍ ഫെസ്റ്റ് സമാപിച്ചു. കെ എം സി സി സംഘടിപ്പിച്ച മേളയില്‍ റിയാദിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. റിയാദിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മേള സൗദിയിലെ ഏറ്റവും വലിയ സ്‌കൂള്‍ കലാമേളയാണ്. അഞ്ച് വിഭാഗങ്ങളിലായി 70 ഇനങ്ങളില്‍ വിവിധ വേദികളിലാണ് മത്സരം അരങ്ങേറിയത്. സര്‍ഗശേഷി കണ്ടെത്താനും പരിപോഷിപ്പിക്കാനും സംഘടിപ്പിച്ച ഓണ്‍ ദി സ്‌പോട് ടാലന്റ് മത്സരം […]





