സൗദിയില്‍ ഒരാഴ്ചക്കിടെ 21,058 നിയമ ലംഘകര്‍ പിടിയില്‍
റിയാദ്: സൗദിയില്‍ നിയമ ലംഘകരായ 21,058 വിദേശികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. ജൂലൈ നാല് മുതല്‍ പത്ത് വരെ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടത്തിയ പരിശോധനകളിലാണ് നിയമലംഘകര്‍ പിടിയിലായത്. പൊതു സുരക്ഷാസേന, പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. പിടിയിലായവരില്‍ 12,588 പേര്‍ ഇഖാമ പുതുക്കാത്തവരും തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടിയവരുമാണ്. 5,500 അതിര്‍ത്തി സുരക്ഷാ ലംഘകരും 3,000 തൊഴില്‍ നിയമലംഘകരുമാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 2,072 പേര്‍ അറസ്റ്റിലായി. […]














