Sauditimesonline

UDF
യുഡിഎഫിന് കരുത്തായി പ്രവാസലോകം; റിയാദില്‍ കെഎംസിസി-ഒഐസിസി സമിതി

Riyadh Bureau

gulf, saudi

ക്രിക്കറ്റ് കൂട്ടായ്മ ‘മാര്‍ക്’ രൂപീകരിച്ചു; മലപ്പുറം പ്രീമിയര്‍ ലീഗ് ജൂലൈ 11ന്

റിയാദ്: മലപ്പുറം അസോസിയേഷന്‍ ഓഫ് റിയാദ് ക്രിക്കറ്റ് (മാര്‍ക്) കൂട്ടായ്മ രൂപീകരിച്ചു. ചെറീയസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തിലിണ് സംഘടന രൂപീകരിച്ചതായി പ്രഖ്യാപിച്ചത്. ഭാരവാഹികളായി സമീര്‍ തിരൂര്‍കാട് (പ്രസിഡന്റ്), നബീല്‍ എടപ്പാള്‍ (വൈസ് പ്രസിഡന്റ് ) ഇീതിയാസ് കൊണ്ടോട്ടി (സെക്രട്ടറി), ഹസ്സന്‍ ചെമ്മാട്, നിസാര്‍ പെരിന്തല്‍മണ്ണ (ജോയിന്റ്. സെക്രട്ടറിമാര്‍), ബിന്‍ഷാദ് പെരിന്തല്‍മണ്ണ (ട്രഷറര്‍), ഇര്‍ഷാദ് പരപ്പനങ്ങാടി, സല്‍മാനുല്‍ ഫാരിസ്, നിസാര്‍ കൊണ്ടോട്ടി, ഫാസില്‍ താനൂര്‍, ആഷിക് പരപ്പനങ്ങാടി, ഹബീബ് ചെമ്മാട് (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു. മലപ്പുറം ജില്ലയില്‍ […]

gulf, saudi

അറാര്‍ സിറ്റി ഫ്‌ളവര്‍ നവീകരിച്ച സ്‌റ്റോലേയ്ക്ക് മാറുന്നു

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി അറാര്‍ സിറ്റി ഫ്‌ളവര്‍ നവീകരിച്ച സ്‌റ്റോലേയ്ക്ക് മാറുന്നു അറാര്‍ ശാഖ കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ ടെലിമണിയുടെ എതിര്‍വശത്ത് മുഹമ്മദിയ്യ സ്ട്രീറ്റിലേയ്ക്കു മാറി പ്രവര്‍ത്തനം ആരംഭിക്കുന്നു. വിപുലമായ സൗകര്യങ്ങളോടെ നവീകരിച്ച ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറിന്റെ ഉദ്ഘാടനം മെയ് 14ന് വൈകീട്ട് 5.30ന് നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിലക്കിഴിവും വിവിധ ഓഫറുകളും പ്രഖ്യാപിച്ചു. 100 റിയാലിന് ആദ്യം പര്‍ച്ചേസ് ചെയ്യുന്ന 100 ഉപഭോക്താക്കള്‍ക്ക് 50 റിയാലിന് സൗജന്യ പര്‍ച്ചേസിന് ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കും.

gulf, saudi

സ്ത്രീ ശാക്തീകരണം പരിഗണനയല്ല അവകാശമാണ്: ഡോ. ആനി ലിബു

റിയാദ്: സ്ത്രീ പോരാട്ടത്തിന്റെയും ധൈര്യത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായി മാറിക്കൊണ്ടിരിക്കുകയാണെന്നു വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ഡോ. ആനി ലിബു. അതിനുത്തമോദാഹരണമാണ് പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ നടത്തുന്ന ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സൈനിക നടപടിയില്‍ പങ്കാളികളായ കേണല്‍ സൊഫീയ ഖുറേഷിയുടെയും വിങ് കമാണ്ടര്‍ വ്യോമിക സിങ്ങിന്റെയും സാന്നിധ്യമെന്നും അവര്‍ പറഞ്ഞു. ബഹിരാകാശത്തെക്ക് പോയി തിരിച്ചെത്തിയ സുനിത വില്യംസ് ലോത്തിന് മുമ്പിലുണ്ട്. സ്ത്രീ എന്തെല്ലാം നേരിട്ടാലാണ് മുന്നേറാന്‍ സാധിക്കുക എന്നത് നിരന്തരം ചോദിച്ചു കൊണ്ടിരിക്കണമെന്നും സ്ത്രീ ശാക്തീകരണം എന്നത് സ്ത്രീക്ക് കിട്ടേണ്ട

gulf, saudi

ഡ്യൂണ്‍സ് സ്‌കൂളില്‍ മാതൃദിനാഘോഷം

റിയാദ്: മാതൃസ്‌നേഹത്തിന്റെ ഉത്സവ നിറവില്‍ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാതൃദിനം ആഘോഷിച്ചു. കുരുന്നുകള്‍ക്കൊപ്പം അമ്മമാരും വൈവിധ്യമാര്‍ന്ന സര്‍ഗ വിരുന്നില്‍ പങ്കെടുത്തു. അമ്മമാരോടൊപ്പം കുട്ടികള്‍ നൃത്തച്ചുവടുവെച്ചും പാട്ടുപാടിയും മാതൃസ്‌നേഹം പ്രകടിപ്പിക്കുന്ന കലാ പ്രകടനങ്ങളാണ് അരങ്ങേറിയത്. പ്രിന്‍സിപ്പല്‍ സംഗീത അനൂപ്, ഹെഡ് മിസ്ട്രസ്സ് വിദ്യ വിനോദ്, സിഒഇ ഷാനിജ ഷനോജ് എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രിന്‍സിപ്പല്‍ സംഗീത അനൂപ്, ഹെഡ്മിസ്ട്രസ് വിദ്യ വിനോദ് എന്നിവര്‍ മാതൃദിന സന്ദേശം നല്‍കി. കോര്‍ഡിനേറ്റര്‍മാരായ സുനിത, അസ്മിന്‍, ബീന എന്നിവര്‍ നേതൃത്വം നല്‍കി. ബിയാന്‍ക, ഹരിത

gulf, saudi

ഇന്ത്യ-പാക് യുദ്ധം: 27 വിമാനത്താവളങ്ങള്‍ അടച്ചു

ദല്‍ഹി: ഇന്ത്യാ-പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ 27 വിമാനത്താവളങ്ങള്‍ അടച്ചതായി അധികൃതര്‍. അതിര്‍ത്തി സംസ്ഥാനങ്ങള്‍ ലക്ഷ്യമാക്കി മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പാക് ആക്രമണത്തിന് കനത്ത തിരിച്ചടി തുടങ്ങിയ സാഹചര്യത്തിലാണ് ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. മെയ് 10 വരെയാണ് വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുന്നത്. ഇതോടെ ഹജ്ജ് തീര്‍ത്ഥാടകരുടെ ഷെഡ്യൂള്‍ മാറും. സൗദി അറേബ്യ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു ഇന്ത്യയിലേയ്ക്കുളള നൂറുകണക്കിന് വിമാന സര്‍വ്വീസുകളും റദ്ദാക്കേണ്ടി വരും. ഇന്ത്യന്‍ എയര്‍ലൈന്‍സ് 430 സര്‍വ്വീസുകള്‍ ഇന്നു റദ്ദാക്കിയതായി അധികൃതര്‍

gulf, saudi

ധര്‍മടം കെഎംസിസി ‘മവദ്ദ’ ഫെസ്റ്റ് മെയ് 9ന്

റിയാദ്: ധര്‍മ്മടം മണ്ഡലം കെഎംസിസി ഇഗ്‌നൈറ്റ് സീസണ്‍-4ന്റെ ഭാഗമായി ‘മവദ്ദ’ മദ്‌റസ ഫെസ്റ്റ് മെയ് 9ന് മദീന ഹൈപ്പര്‍ മാര്‍കറ്റ് ഓഡിറ്റോറിയത്തില്‍ അരങ്ങേറും. റിയാദിലെ വിവിധ മദ്രസകളുടെ പങ്കാളിത്തത്തോടെയാണ് വിദ്യാര്‍ത്ഥികളുടെ കലാ പ്രകടനങ്ങള്‍. ഹിഫ്ദ് (ഖുര്‍ആന്‍ മനപാഠം), ഖുര്‍ആന്‍ പാരായണം, പ്രസംഗം, ഇസ്ലാമിക ഗാനം തുടങ്ങിയ മത്സരങ്ങള്‍ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് ഉപഹാരം സമ്മാനിക്കും. ധാര്‍മികതയുടെ പരിപോഷണം നേടുന്നതിനോടൊപ്പം മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് കലാ രംഗത്തുള്ള കഴിവുകള്‍ പ്രകടിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കളും വേദിയൊരുക്കുകയാണ് ലക്ഷ്യമെന്ന്

gulf, saudi

കേളി മലാസ് യൂണിറ്റ് ക്യാരം ടൂര്‍ണമെന്റ്

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മലാസ് യൂണിറ്റ് സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ക്യാരം ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. എട്ട് ടീം അംഗങ്ങള്‍ മത്സരത്തില്‍ മാറ്റുരച്ചു. കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. മലാസ് യൂണിറ്റ് വൈസ് പ്രസിഡന്റ് അന്‍വര്‍ അധ്യക്ഷത വഹിച്ചു. കേളി കേന്ദ്ര സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ഹസ്സന്‍, ചെയര്‍മാന്‍ ജവാദ്, മലാസ് രക്ഷധികാരി സമിതി കണ്‍വീനര്‍ സുനില്‍, മലാസ് ഏരിയ പ്രസിഡന്റ് മുകുന്ദന്‍, ഏരിയ ട്രഷറര്‍ സിംനേഷ്, ഏരിയ ജോയിന്റ് സെക്രട്ടറി സുജിത്ത്,

gulf, saudi

ഡ്യൂണ്‍സ് സ്‌കൂള്‍ മുര്‍സലാത്ത് ശാഖ ഉദ്ഘാടനം

റിയാദ്: ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മുര്‍സലാത്ത് ശാഖ ഉദ്ഘാടനം ചെയ്തു. ദാര്‍ അല്‍സലാം ഗ്രൂപ്പ് ജനറല്‍ മാനേജര്‍ യഹിയ തവാഹിരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പൗരപ്രമുഖര്‍ ഉള്‍പ്പെടെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഷര്‍ സന്നിഹിതരായിരുന്നു. കുരുന്നുകളുടെ കലാപരിപാടികളോടെ പ്രവേശനോത്സവും അരങ്ങേറി. പ്രിന്‍സിപ്പല്‍ സംഗീത അനൂപ്, അഡ്മിനിസ്‌ട്രേറ്റീവ് ആന്റ് ഫിനാന്‍സ് മാനേജര്‍ ഷാനോജ് അബ്ദുള്ള, ഹെഡ്മിസ്ട്രസ് വിദ്യാ വിനോദ്, സിഒഇ ഷാനിജ ഷനോജ് എന്നിവര്‍ കേക്ക് മുറിച്ചായിരുന്നു പ്രവേശനോത്സവം. സമഗ്ര വ്യക്തിത്വ വികസനമാണ് വിദ്യാഭ്യാസം ലക്ഷ്യവയ്ക്കുന്നത്. ഇതിനു ഉതകുന്ന പഠന,

gulf, saudi

ഓപ്പറേഷന്‍ സിന്ദൂര്‍: സേനയ്ക്കു അഭിവാദ്യം അര്‍പ്പിച്ച് റിയാദ് ഒ.ഐ.സി.സി

റിയാദ്: ഓപ്പറേഷന്‍ ‘സിന്ദൂര്‍’ സൈനിക നടപടിയില്‍ പങ്കാളികളായ സേനകളെ അഭിനന്ദിച്ച് റിയാദ് ഒഐസിസി. നിരപരാധികളായ വിനോദ സഞ്ചാരികളെ പഹല്‍ഗാമില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിനെതിരെ ഭീകരവാദ പരീശീലന കേന്ദ്രങ്ങളില്‍ ചെന്ന് തിരിച്ചടിച്ച ഇന്ത്യന്‍ സൈന്യത്തിന്റെ ഉചിതമായ നടപടി രാജ്യത്തെ ഓരോ പൗരനും അഭിമാന നിമിഷമാണന്നും ഒ.ഐ.സി.സി. പ്രസ്താവനയില്‍ പറഞ്ഞു. പാക് ഭീകരുടെ ഒളിത്താവളങ്ങളും പരിശീലന കേന്ദ്രങ്ങളും തകര്‍ത്ത് തരിപ്പണമാക്കി പഹല്‍ഗാമിലെ നിരപരാധികളായ രക്തസാക്ഷ്യകളുടെ കുടുംബത്തിനോടും രാജ്യത്തോടും ഇന്ത്യന്‍ സേന നീതി പുലര്‍ത്തിയതായും ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വ്യക്തമാക്കി.

gulf, saudi

ഇന്ത്യാ-പാക് സംഘര്‍ഷം: ദക്ഷിണേന്ത്യന്‍ വിമാന സര്‍വ്വീസുകളെ ബാധിച്ചിട്ടില്ല

റിയാദ്: ഇന്ത്യാ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് ഗള്‍ഫ് വിമാന സര്‍വീസുകള്‍ താളം തെറ്റി. വടക്കേ ഇന്ത്യ, പാകിസ്ഥാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി. ദുബൈ, അബുദാബി, ദോഹ വിമാനത്താവളങ്ങളില്‍ നിന്നുള്ള എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍ലൈനുകളാണ് റദ്ദാക്കിയത്. അതേസമയം, ദക്ഷിണേന്ത്യയിലേക്കുളള വിമാാന സര്‍വ്വീസുകളെ സംഘര്‍ഷം ബാധിച്ചിട്ടില്ല. വിമാന സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടതായി ഇത്തിഹാദ് എയര്‍ലൈന്‍സ് അറിയിച്ചു. ദുബൈ, സിയാല്‍കോട്ട്, ലാഹോര്‍, ഇസ്ലാമാബാദ്, പെഷവാര്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ എമിറേറ്റ്‌സ് റദ്ദാക്കി. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എയര്‍ലൈനുകളും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. റദ്ദാക്കിയ

gulf, saudi

‘കാലിഫ്’ കലയുടെ കാഴ്ചകളൊരുക്കി മാപ്പിള കലോത്സവം

റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി മാപ്പിള കലോത്സവം സംഘടിപ്പിക്കുന്നു. ‘കാലിഫ്-കലയുടെ കാഴ്ചകള്‍’ എന്ന ശീര്‍ഷകത്തിലാണ് മേള. ‘സ്വത്വം, സമന്വയം, അതിജീവനം’ എന്ന പ്രമേയത്തില്‍ കെഎംസിസി സംഘടിപ്പിക്കുന്ന ‘ദ വോയേജ്’ സംഘടനാ ശക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായാണ് മാപ്പിള കലോത്സവം. മെയ് 8ന് ഉദ്ഘാടനം ചെയ്യുന്ന കലോത്സവം മൂന്ന് മാസം നീണ്ടുനില്‍ക്കും. മലപ്പുറത്തിന്റെ വൈവിദ്ധ്യങ്ങളെ അനാവരണം ചെയ്തു ലിറ്ററേച്ചര്‍ ആന്റ് കള്‍ച്ചറല്‍ ഫെസ്റ്റ് റിയാദിന്റെ ചരിത്രത്തില്‍ ഇടം നേടുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മലപ്പുറത്തിന്റെ പൈതൃകം, കല, സാഹിത്യം

gulf, saudi

ബസ്റ്റ് വേ കൂട്ടായ്മ; നിഹാസ് പാനൂര്‍ നയിക്കും

റിയാദ്: ബെസ്റ്റ് വേ ഡ്രൈവേഴ്‌സ് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. രക്ഷാധികാരി മുസ്തഫ നെല്ലിക്കാപറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നിഹാസ് പാനൂര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഷാനവാസ് വരവു ചിലവു കണക്കുകള്‍ അവതരിപ്പിച്ചു. അബ്ദുള്‍ മജീദ് പൂളക്കാടി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. പൊതുയോഗം 28 അംഗ ഭരണ സമിതിയെയും തെരഞ്ഞെടുത്തു. അബ്ദുല്‍ മജീദ് പൂളക്കാടി (ചെയര്‍മാന്‍), നിഹാസ് പാനൂര്‍ (പ്രസിഡന്റ്), കണ്ണന്‍ കോട്ടയം (സെക്രട്ടറി), ഷാനവാസ് വെമ്പഌ (ട്രഷറര്‍). ഹസ്സന്‍ പന്മന, മുസ്തഫ നെല്ലിക്കാപറമ്പ് (രക്ഷാധികാരി) എന്നിവരാണ് ഭാരവാഹികള്‍.

gulf, saudi

സ്‌കൂളിലും തൊഴിലാളി ദിനം; കുരുന്നുകള്‍ക്കു പകര്‍ന്നതു തൊഴില്‍ മഹത്വം

റിയാദ്: തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും കുരുന്നുകള്‍ക്കു പകര്‍ന്നു ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ലോക തൊഴിലാളി ദിനം ആചരിച്ചു. അധ്യാപകരും സെനറ്റ് അംഗങ്ങളും സമീപ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സമൂഹത്തിലെ വിവിധ തുറകളിലുളള തൊഴിലാളികളുടെ കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമായി ഉപഹാരങ്ങള്‍ സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ സംഗീത അനുപ്, എച്ച് എം വിദ്യ വിനോദ്, സിഒഇ ഷാനിജ സനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ത്ഥികളുടെ ആകര്‍ഷകമായ ടാബ്ലോ പ്രകടനത്തോടെ പരിപാടി ആരംഭിച്ചു. സ്‌കൂളിലെ കുരുന്ന് പ്രതിഭകള്‍ വിവിധ മേഖലകളിലെ തൊഴിലാളികളുടെ

gulf, saudi

വിവിധ പ്രദേശങ്ങളില്‍ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സേവനം

റിയാദ്: ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് എംബസി കോണ്‍സുലാര്‍ അറ്റസ്‌റ്റേഷന്‍ സേവനം ലഭ്യമാക്കുന്നതിന് സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഉദ്യോഗസ്ഥ സംഘം പര്യടനം നടത്തുന്നു. മെയ് 9 മുതല്‍ ജൂണ്‍ 27 വരെ വിവിധ പ്രദേശങ്ങളിലെ വിഎഫ്എസ് സെന്ററുകളില്‍ സേവനം ലഭ്യമാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. മെയ് 9, 23, ജൂണ്‍ 13, 27 (ജുബൈല്‍), മെയ് 9 (സകാക്ക), മെയ് 16 (വാദി ദവാസിര്‍, അല്‍ ഖഫ്ജി), മെയ് 30 (അറാര്‍), മെയ് 23 (ഹഫര്‍ അല്‍ ബാതിന്‍),

Scroll to Top