നവമുതലാളിത്തം തൊഴിലവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു: റിയാദ് നവോദയ
റിയാദ്: തൊഴില്‍ സുരക്ഷ നഷ്ടമാകുന്നു എന്നതാണ് തൊഴിലാളികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് റിയാദ് നവോദയ. കോണ്‍ട്രാക്ട് ലേബറിങ്ങിലൂടെ കമ്പനികളില്‍ സ്ഥിരം തൊഴില്‍ എന്നത് ഇല്ലാതാകുന്നു. അതിനുപുറമേ ഹയര്‍ ആന്‍ഡ് ഫയര്‍ എന്നതാണ് രീതി. അതോടെ എല്ലാ തൊഴില്‍ ആനുകൂല്യങ്ങളും ഇല്ലാതാകുന്നു. കേരളത്തില്‍ മാത്രമാണ് തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നത്. തൊഴിലാളികള്‍ക്കിടയില്‍ ജാതിമത ഭിന്നിപ്പുകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ജാഗ്രതപാലിക്കുകയും വര്‍ഗ്ഗബോധം ഊട്ടിഉറപ്പിക്കണമെന്നും നവോദയ മെയ്ദിനാചരണത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. തൊഴിലാളി താല്പര്യങ്ങള്‍ പൂര്‍ണ്ണമായും ഹനിക്കുന്ന നയങ്ങളാണ് ബി ജെ […]














