നന്ദനും ദേവിയും പ്രത്യക്ഷപ്പെട്ട ‘സുഖമോ ദേവി’; ‘റിംല’യില്‍ സംഗീതം പെയ്തിറങ്ങി
റിയാദ്: സംഗീത സാന്ദ്രമായ ‘സുഖമോ ദേവി’ ആലപിച്ചപ്പോള്‍ 1986ല്‍ റീലീസായ ചിത്രത്തില്‍ പ്രണയത്തിന്റെ മഴനനഞ്ഞ് നന്ദനും ദേവിയും വേദിയില്‍ പ്രത്യക്ഷപ്പെട്ട അനുഭവമാണ് സംഗീത ആസ്വാദകര്‍ക്ക് സമ്മാനിച്ചത്. ഇതോടെ ‘നിന്‍തഴല്‍തൊടും മണ്‍തരികളും മംഗല നീലാകാശവും’ എന്നു കാണികളും ഏറ്റുപാടി. റിയാദ് ഇന്ത്യന്‍ മ്യൂസിക് ലവേഴ്‌സ് അസോസിയേഷന്‍ (റിംല) ഏഴാം വാര്‍ഷികാഘോഷത്തില്‍ പിന്നണി ഗായകന്‍ മധു ബാലകൃഷ്ണന്റെ സംഗീത വിരുന്നാണ് ആസ്വാദകര്‍ക്ക് പതിറ്റാണ്ടുകള്‍ക്കു മുമ്പ് സൂപ്പര്‍ ഹിറ്റായ സിനിമാ രംഗങ്ങള്‍ ഓര്‍മ്മപ്പെടുത്തിയത്. ഗംഗേ തുടിയില്‍ ഉണരും, ഹരിമുരളീവരം, പ്രമദവനം, ഗോപികാ […]














