‘കുഞ്ഞി’നെ കൊല്ലാതിരുന്നതിന് ഇടതു സര്‍ക്കാരിന് നന്ദി: ചാണ്ടി ഉമ്മന്‍
റിയാദ്: ഇടതു സര്‍ക്കാര്‍ ‘കുഞ്ഞി’നെ കൊല്ലാതിരുന്നതില്‍ സന്തോഷമെന്ന് പുതുപ്പളളി എംഎല്‍എ ചാണ്ടി ഉമ്മന്‍. കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികളെല്ലാം യുഡിഎഫിന്റെ ദീര്‍ഘവീക്ഷണമാണ്. ഇവിടങ്ങളില്‍ കരിങ്കൊടി കാണിച്ചവരാണ് ഇപ്പോള്‍ മേനി നടിക്കുന്നത്. ക്രെഡിറ്റ് തര്‍ക്കത്തിനില്ല. മുഴുവന്‍ ക്രെഡിറ്റും ഇടതു പക്ഷത്തിനു കൊടുക്കുന്നു. പദ്ധതികള്‍ക്കു ഇടതു നേതാക്കളുടെ പേരും നല്‍കണം. കൊച്ചിനെ കൊന്നില്ലല്ലോ എന്നതില്‍ സന്തോഷം. -ചാണ്ടി ഉമ്മന്‍ റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു നാടിന്റെ വികസനത്തിന് അടിസ്ഥാന ഘടകം റോഡ് സൗകര്യമാണ്. […]













