പ്രവാസികള്‍ ഇന്ത്യയുടെ സാമ്പത്തിക സുരക്ഷാ സേന: കുമ്പളത്ത് ശങ്കരപ്പിള്ള
നൗഫല്‍ പാലക്കാടന്‍റിയാദ്: പ്രവാസി സമൂഹം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷാ സേനയാണെന്ന് ഒഐസിസി ഗോളബല്‍ കമ്മറ്റി ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള. ലോകമാകെ പരന്ന് കിടക്കുന്ന മായാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരെ പോലെ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്തന്നവരാണ്. സര്‍ക്കാരുകള്‍ പ്രവാസികളെ പരിഗണിക്കുന്നില്ലെന്നു മാത്രമല്ല അവഗണിക്കുകയാണെന്നും അദ്ദേഹം റിയാദില്‍ കുറ്റപ്പെടുത്തി. ലോക കേരളസഭ വാഗ്ദാനങ്ങളുടെ പെരുമഴ വര്‍ഷിക്കുന്നതല്ലാതെ പദ്ധതികളൊന്നും നടപ്പിലാക്കുന്നില്ല. മുഖ്യമന്ത്രി ലോകം ചുറ്റി പ്രഖ്യാപനങ്ങള്‍ നടത്തുന്നന്നതിലപ്പുറം പ്രവാസികള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും ലോകകേരള സഭ മുന്‍ […]














