Sauditimesonline

abdul salam
ഹായിലിന്റെ മണ്ണില്‍ അബ്ദുല്‍ സലാമിന് നിത്യനിദ്ര
Damam, gulf, Jeddah, Riyad

‘ആവണി 2022’ ഓണം ആഘോഷിച്ച് കേളി

റിയാദ്: കേളി കലാസംസ്‌കാരിക വേദി മലാസ് ഏരിയ ഓണം ആഘോഷിച്ചു. ‘ആവണി 2022’ എന്ന പേരില്‍ അല്‍അമാക്കാന്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടികള്‍. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഫൈസല്‍ കൊണ്ടോട്ടി അണിയിച്ചൊരുക്കിയ നാടകം, സംഗീത ശില്പങ്ങള്‍, കേളി അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും നൃത്തനൃത്ത്യങ്ങള്‍, പാട്ടുകള്‍, മിമിക്രി, മാജിക് ഷോ തുടങ്ങിയവ അരങ്ങേറി. 700 പേര്‍ പങ്കെടുത്ത വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. സാംസ്‌കാരിക സമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ നൗഷാദ് ടി.ബി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. മലാസ് ഏരിയ പ്രസിഡന്റ് നൗഫല്‍ പൂവ്വക്കുര്‍ശ്ശി […]

Damam, gulf, Jeddah, Riyad

ജീവന്‍ രക്ഷാ സമിതിക്ക് ഒഐസിസി കൈതാങ്ങ്

കടപ്ര: കടപ്ര ഗ്രാമപഞ്ചായത്ത് ജീവന്‍ രക്ഷാ സമിതി ധന സമാഹരണത്തിലേക്ക് ഒഐസിസി സൗദി നാഷണല്‍ കമ്മിറ്റി ഒരുലക്ഷം രൂപ സംഭാവന നല്‍കി. പണം ഇല്ലാത്തതിന്റെ പേരില്‍ ഒരാള്‍ക്കും ചികിത്സ നിഷേധിക്കുകയോ ജീവന്‍ നഷ്ടപ്പെടാനോ പാടില്ല. ഇതിന്റെ ഭാഗമാണ് ജീവന്‍ രക്ഷാ പദ്ധതി. കെപിസിസി ജനറല്‍ സെക്രട്ടറി എം ജെ ജോബ് കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകന് ചെക്ക് കൈമാറി. ഒഐസിസി ഭാരവാഹികളായ സിറാജ് പുറക്കാട്, ഷാജി സോണ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലിജി ആര്‍ പണിക്കര്‍,

Damam, gulf, Jeddah, Riyad

‘തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം’ ഐ. സി.എഫ്. സ്‌നേഹവിരുന്ന്

അല്‍ ഖുറയ്യാത്ത്: ‘തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം’ എന്ന പ്രമേയത്തില്‍ ഐ. സി. എഫ്. സെന്‍ട്രല്‍ കമ്മിറ്റി സ്‌നേഹ വിരുന്ന് സംഘടിപ്പിച്ചു. സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രകീര്‍ത്തന സദസ്സ്, കലാപരിപാടികള്‍, ക്വിസ്സ് തുടങ്ങിയ പരിപാടി അരങ്ങേറി. പ്രകീര്‍ത്തന സദസ്സിനു പ്രെസിഡന്റ് മുഹമ്മദലി ദാരിമി, ദഅവാ പ്രെസിഡന്റ് സലിം സഅദി എന്നിവര്‍ നേതൃത്വം നല്‍കി. മദ്‌റസാ വിദ്യാര്‍ത്ഥികളുടെയും പ്രവര്‍ത്തകരുടെയും കലാപരിപാടികള്‍ക്ക് മുനീര്‍ മുസ്ലിയാരും ഐ. സി. എഫ്. മദീനാ പ്രൊവിന്‍സ് സഫ്‌വാ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ സലാം പടിക്കലും നേതൃത്വം

Damam, Damam, gulf, Jeddah, Jeddah, Riyad, Riyad, todays events

സിഐഡി ചമഞ്ഞെത്തിയ സംഘം മലയാളിയെ തട്ടിക്കൊണ്ടുപോയി; സാഹസികമായി രക്ഷപ്പെടുത്തി പൊലീസ്

റിയാദ്: സൗദിയില്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച മലയാളിയെ സാഹസികമായി രക്ഷപ്പെടുത്തി. കോഴിക്കോട് താമരശേരി സ്വദേശി മുഹമ്മദ് അബൂബക്കറിനെയാണ് സിഐഡി ചമഞ്ഞെത്തിയ സംഘം 50,000 റിയാല്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് തടവിലാക്കിയത്. ഒമാന്‍ മിസ്‌വയില്‍ സണ്‍റൈസ് മെഡിക്കല്‍ സെന്റര്‍ നടത്തുന്ന മുഹമ്മദ് അബൂബക്കര്‍ കഴിഞ്ഞ ദിവസമാണ് ബിസിനസ് ആവശ്യാര്‍ഥം റിയാദിലെത്തിയത്. ജുബൈലിലുളള മകളെയും മരുമകനെയും സന്ദര്‍ശിക്കുന്നതിന് റിയാദില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ദമ്മാമിലേക്ക് പുറപ്പെടുന്നതിന് റെയില്‍വേ സ്‌റ്റേഷനിലേക്കുളള യാത്രയിലാണ് മുഹമ്മദ് അബൂബക്കറിനെ സിഐഡികള്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ അറബ് വേഷധാരികള്‍

Damam, gulf, Jeddah, Riyad

ഉംറ തീര്‍ഥാടകര്‍ക്ക് 20 ലക്ഷം വിസ

റിയാദ്: ഉംറ സീസണ്‍ ആരംഭിച്ചതിന് ശേഷം 20 ലക്ഷം വിസ അനുവദിച്ചതായി ഹജ്, ഉംറ മന്ത്രാലയം. ഈ വര്‍ഷം ജൂലൈ 30ന്ആണ് സീസണ്‍ ആരംഭിച്ചത്. 176 രാജ്യങ്ങളില്‍നിന്നുള്ള തീര്‍ഥാടകര്‍ക്കാണ് ഇത്രയും വിസകള്‍ അനുവദിച്ചത്. ഇന്തോനേഷ്യ, ഇറാഖ്, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് ഏറ്റവും കൂടുതല്‍ വിസ അനുവദിച്ചത്. വിദേശ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സേവനം നല്‍കാന്‍ 150 ഉംറ കമ്പനികള്‍ക്കാണ് ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്. തീര്‍ഥാടകര്‍ സൗദിയില്‍ എത്തുഞതു മുതല്‍ ഉംറ നിര്‍വഹിച്ച് മടങ്ങുന്നത് വരെ ആവശ്യമായ എല്ലാ സേവനങ്ങളും

Damam, gulf, Jeddah, Riyad

കൊച്ചി കൂട്ടായ്മ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

റിയാദ്: കൊച്ചി കൂട്ടായ്മ ഇരുപതാം വാര്‍ഷികത്തിന്റെ കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് കെ.ബി ഷാജി, സെക്രട്ടറി റഫീഖ്, ട്രഷറര്‍ അഹ്‌സന്‍ സമദ്, വൈസ് പ്രസിഡന്റ് നദീം, ജോ. സെക്രട്ടറി സാജിദ്, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ് ടാക്, ഹസീബ്, ജലീല്‍ കൊച്ചി, തന്‍വീര്‍, റിയാസ്, ഷാജി, ഹാഫിസ്, സുള്‍ഫിക്കര്‍ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജയന്‍ കൊടുങ്ങലൂര്‍, ബിനു കെ

Damam, gulf, Jeddah, Riyad

വിനോദ വിരുന്നിന് വര്‍ണവെളിച്ചവും താളപ്പെരുക്കവും; റിയാദ് സീസണ്‍ കൊടിയേറി

റിയാദ്: വിനോദ വിരുന്നൊരുക്കി റിയാദ് സീസണ്‍ മൂന്നാം പതിപ്പിന്് കൊടിയേറി. ‘സ്വപ്നങ്ങള്‍ക്കും അപ്പുറം’ എന്ന പ്രമേയത്തിലാണ് ആഘോഷ പരിപാടികള്‍. രാജ്യാന്തര സര്‍ക്കസ് കമ്പനി കാനഡയിലെ ‘സെര്‍ക് ഡു സുലൈല്‍’ ഉള്‍പ്പെടെ വന്‍ അഭ്യാസ പ്രകടനങ്ങളോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. അമേരിക്ക, ഫ്രാന്‍സ്, ഗ്രീസ്, ഇന്ത്യ, ചൈന, സ്‌പെയിന്‍, ജപ്പാന്‍, മൊറോക്കൊ, മെക്‌സിക്കോ, ഇറ്റലി എന്നീ രാജ്യങ്ങളുടെ സംസ്‌കാരിക വൈവിധ്യങ്ങളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. റിയാദ് ബോളിവാര്‍ഡ് ഉള്‍പ്പെടെ 15 സ്ഥലങ്ങളില്‍ മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ അരങ്ങേറുമെന്ന്

Damam, gulf, Jeddah, Riyad

36 വര്‍ഷം പ്രവാസം; സൈഫുദ്ദീന്‍ വിളക്കേഴം മടങ്ങുന്നു

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഹെര്‍ഫി ഫുഡ് സര്‍വീസ് കമ്പനി ഉദ്യോഗസ്ഥന്‍ സൈഫുദ്ധീന്‍ വിളക്കേഴത്തിന് സഹ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. 1986 ല്‍ സൗദിയില്‍ സെയില്‍സ്മാനായി ജോലിയില്‍ പ്രവേശിച്ച സൈഫുദ്ധീന്‍ ഇതേ കമ്പനിയില്‍ 36 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഹെര്‍ഫി സപ്പോര്‍ട്ട് സര്‍വീസ് വിഭാഗം സൂപ്പര്‍വൈസറാണ്. ആലപ്പുഴക്കാരുടെ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) സ്ഥാപക നേതാക്കളില്‍ പ്രമുഖനാണ്. സാമൂഹിക, സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമാണ്. ഹെര്‍ഫി വില്ല 15ല്‍ കൂടിയ യാത്രയയപ്പില്‍ മുഹമ്മദ്

Damam, gulf, Jeddah, Riyad

ദിശ സംസ്‌കൃതോത്സവം 2022

റിയാദ്: സൗദി അറേബ്യയിലെ സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മ ‘ദിശ’ സംസ്‌കൃതോത്സവം-2022 സംഘടിപ്പിച്ചു. റിയാദ് ഇന്ത്യന്‍ എംബസി മള്‍ട്ടി പര്‍പ്പസ് ഹാളില്‍ നടന്ന ഉത്സവം എംബസി പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ചറല്‍ സെക്കന്റ് സെക്രട്ടറി മോയിന്‍ അക്തര്‍ ഉദ്ഘാടനം ചെയ്തു. സംസ്‌കൃതം അനായാസം പഠിക്കാന്‍ കഴിയുന്ന ഭാഷയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌കൃതത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കണം. സംസ്‌കൃതോത്സവം സൗദി അറേബ്യയില്‍ ആദ്യമാണെന്നും മോയിന്‍ അക്തര്‍ വ്യക്തമാക്കി. . ആഘോഷങ്ങളുടെ ഭാഗമായി നാടകങ്ങള്‍, അഭിനയ ഗീതം, പ്രഭാഷണം, പ്രച്ഛന്നവേഷം തുടങ്ങിയ കലാപരിപാടികള്‍

Damam, gulf, Jeddah, Riyad

‘റണ്‍ ജിദ്ദ റണ്‍’ ഡിസംബര്‍ 10ന്

റിയാദ്: സൗദി സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ശീതകാല ഹാഫ് മാരത്തണ്‍ ഡിസംബര്‍ 10ന് ജിദ്ദയില്‍ അരങ്ങേറും. ‘റണ്‍ ജിദ്ദ റണ്‍’ എന്ന പേരില്‍ നടക്കുന്ന കൂട്ടയോട്ടത്തില്‍ എല്ലാ പ്രായക്കാര്‍ക്കും പങ്കെടുക്കാന്‍ അവസരം ലഭിക്കും. മൂന്ന് വിഭാഗങ്ങളിലായി മത്സരം അരങ്ങേറും. 21 കിലോമീറ്റര്‍, 17 വയസ്സിന് മുകളിലുള്ളവര്‍ക്ക് 10 കിലോമീറ്റര്‍, കുട്ടികള്‍ക്കും തുടക്കക്കാര്‍ക്കും നാല് കിലോമീറ്റര്‍ എന്നിങ്ങനെയാണ് മത്സരം ക്രമീകരിച്ചിട്ടുള്ളത്. എല്ലാവര്‍ക്കും പ്രാപ്യമായ, മുഴുവന്‍ സമൂഹത്തെയും കേന്ദ്രീകരിച്ചുള്ള പരിപാടി സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സൗദി സ്‌പോര്‍ട്‌സ് ഫോര്‍

Damam, gulf, Jeddah, Riyad

ഹാന്‍ഡ് ബാള്‍ പോരാട്ടത്തിന് ദമ്മാല്‍ കൊടിയേറി

റിയാദ്: ലോക ക്ലബ് ഹാന്‍ഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പ് ‘സൂപ്പര്‍ ഗ്ലോബ് സൗദി അറേബ്യ2022’ ആരംഭിച്ചു. ഡെപ്യൂട്ടി സ്‌പോര്‍ട്‌സ് മന്ത്രി ബദ്ര്‍ ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഖാദി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര കായിക മത്സരങ്ങളുടെയും ഇവന്റുകളുടെയും വിപുലീകരണമാണ് ആഗോള ടൂര്‍ണമൈന്റിന് ആതിഥേയത്വം വഹിക്കാന്‍ രാജ്യത്തെ പ്രേരിപ്പിക്കുന്നതെന്ന് സ്‌പോര്‍ട്‌സ് ഡെപ്യൂട്ടി മന്ത്രി പറഞ്ഞു. ‘വിഷന്‍ 2030’ ലക്ഷ്യം കൈവരിക്കാന്‍ ഇത്തരം കായിക മത്സരങ്ങള്‍ സഹായിക്കും. ഹാന്‍ഡ്ബാള്‍ കായിക വിനോദത്തിന് വലിയ ജനപ്രീതിയുണ്ട്. സൗദിയില്‍ നിരവധി യുവാക്കള്‍ ഹാന്‍ഡ് ബാള്‍ കളിക്കുന്നുണ്ട്. ആഗോള

Damam, gulf, Jeddah, Riyad

നരബലി; സര്‍ക്കാര്‍ ഉണരണം: ആര്‍.ഐ.സി.സി

റിയാദ്: മനസാക്ഷിയെ നടുക്കിയ നരബലിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്ന് പവര്‍ത്തിക്കണമെന്ന് ആര്‍.ഐ.സി.സി കൗണ്‍സില്‍. അന്ധവിശ്വാസവും ലഹരിയും സാമ്പത്തിക അഭിവൃദ്ധിയും ആണ് ഇത്തരം ക്രൂര കൃത്യത്തിലേക്ക് പ്രതികളെ എത്തിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഇത്തരം അധാര്‍മ്മിക മാര്‍ഗങ്ങളെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉത്തരവാദിത്തം നിര്‍വ്വഹിക്കണം. ലഹരി വ്യാപനവും ധാര്‍മ്മിക ചട്ടക്കൂടുകള്‍ തകര്‍ക്കാനുമുള്ള ശ്രമങ്ങളും എങ്ങനെയും പണം സമ്പാദിക്കണം എന്ന മനസികാവസ്ഥയും നമ്മുടെ നാടിന്റെ സൈ്വര്യ ജീവിതത്തിന് ഭംഗം വരുത്തിയിരിക്കുന്നു. ഇത്തരം സാമൂഹ്യ

Damam, gulf, Jeddah, Riyad

പുതിയ നേതൃത്വം പാര്‍ട്ടിയെ ശക്തിപ്പെടുത്തും: ഓ.ഐ.സി.സി. റിയാദ്

റിയാദ്: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനത്തിന്റെ അറുപത്തി രണ്ടാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അഭിനന്ദിച്ചു. പുതിയ നേതൃത്വം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തും. പ്രശസ്ത എഴുത്തുകാരനും നിലപാടുകള്‍കൊണ്ട് ശ്രദ്ധയും നേടിയ ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന്റെ ജനാതിപത്യത്തിന് കൂടുതല്‍ സൗന്ദര്യം പകരുമെന്നും ഒഐസിസി അഭിപ്രായപ്പെട്ടു. രാജ്യം ഏറെ ആവേശത്തോടെ എറ്റെടുത്ത തെരഞ്ഞെടുപ്പാണ് രാജ്യം കണ്ടത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ മാത്രം ചര്‍ച്ചയാവേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് രാജ്യവും ലോകവും ശ്രദ്ധിച്ചു. അത് ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ ഉദാഹരണമാണന്ന്

Damam, gulf, Jeddah, Riyad

റിയാദില്‍ കൃഷി വൈവിധ്യത്തിന്റെ പ്രദര്‍ശന മേള

നൗഫല്‍ പാലക്കാടന്‍റിയാദ്: സൗദിയിലെ ഏറ്റവും വലിയ കാര്‍ഷിക പ്രദര്‍ശന മേള റിയാദ് എക്‌സിബിഷന്‍ സെന്ററില്‍ ആരംഭിച്ചു. രാജ്യത്തിനകത്തും പുറത്ത് നിന്നുമായി 450 ലധികം കമ്പനികള്‍ പങ്കെടുക്കുന്ന മേള കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കും സുവര്‍ണാവസരമാണ് ഒരുക്കിയിട്ടുളളത്. കാര്‍ഷിക മേഖലയിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ഫാമുകളുടെ പരിപാലനവും മെഷിനറികളുടെ ഉപയോഗവും മേളയില്‍ പരിചയപ്പെടുത്തുന്നുണ്ട്. സൗദിയിലേക്ക് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്കും കയറ്റിയക്കുന്ന കമ്പനികള്‍ക്കും ലോകത്തിന്റെ വിവിവിധ കോണുകളിലുള്ള കാര്‍ഷിക വാണിജ്യ മേഖലയിലെ വിദഗ്ദ്ധരുമായി കൂടിക്കാഴ്ചക്കും അവസരം ഉണ്ട്. കാര്‍ഷിക മേഖലയിലും

Scroll to Top