Sauditimesonline

abdul salam
ഹായിലിന്റെ മണ്ണില്‍ അബ്ദുല്‍ സലാമിന് നിത്യനിദ്ര
Damam, gulf, Jeddah, Riyad

‘ഹയ്യ കാര്‍ഡ്’ ഉടമകള്‍ക്ക് സൗദി സന്ദര്‍ശക വിസ

റിയാദ്: നവംബര്‍ 20ന് ദോഹയില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പിന്റെ ഫാന്‍സ് ടിക്കറ്റായ ‘ഹയ്യ കാര്‍ഡ്’ ഉടമകള്‍ക്ക് സൗദി സന്ദര്‍ശക വിസ വിതരണം തുടങ്ങി. ലോകമെമ്പാടുമുള്ള ഫുട്ബാള്‍ പ്രേമികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമാണ് സൗജന്യമായി സന്ദര്‍ശന വിസ അനുവദിക്കുന്നത്. ഇ-സേവനമായി വിസ ലഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിസ ലഭിക്കുന്നവര്‍ക്ക് നവംബര്‍ 11 മുതല്‍ സൗദിയിലെ വിമാനത്താവളത്തില്‍ ഇറങ്ങാം. 60 ദിവസം രാജ്യത്ത് താമസിക്കുന്നതിനും അനുമതി ലഭിക്കും. ഈ കാലയളവിഫ രാജ്യം വിട്ടുപോയി മടങ്ങി വരികയും ചെയ്യാം. […]

Damam, gulf, Jeddah, Riyad

സീസണല്‍ ഇന്‍ഫ്‌ലുവന്‍സ; വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയില്‍ ആറ് വിഭാഗത്തില്‍ പെടുന്നവര്‍ സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം. വിട്ടുമാറാത്ത രോഗമുള്ളവര്‍, പൊണ്ണത്തടിയുള്ളവര്‍, ആറു മാസം മുതല്‍ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍, 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ദീര്‍ഘകാല ആസ്പിരിന്‍ തെറാപ്പി സ്വീകരിക്കുന്ന ആറ് മാസം മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ എന്നിവരാണ് വാക്‌സിന്‍ സ്വീകരിക്കേണ്ടത്. അണുബാധയില്‍ നിന്ന് പരിരക്ഷ നേടുന്നതിന് സീസണല്‍ ഫ്‌ലൂ വാക്‌സിന്‍ എടുക്കണം. 65 വയസിന്

Damam, gulf, Jeddah, Riyad

വിദേശികള്‍ക്കും തസ്ഹീലാത്ത്; വിമാനയാത്രക്കും നിരക്കിളവ്

റിയാദ്: സൗദിയില്‍ പൊതുഗതാഗതം പ്രയോജനപ്പെടുത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് യാത്രാ നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. സൗദിയില്‍ റസിഡന്റ് പെര്‍മിറ്റുളള വിദേശികള്‍ക്ക് വിമാന യാത്രക്കും നിരക്കിളവ് ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. ഭിന്നിശേഷിയുളളവര്‍ക്ക് നിരക്കിളവ് ലഭ്യമാക്കുന്നതിന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം തസ്ഹീലാത്ത് എന്ന പേരില്‍ പ്രത്യേകം കാര്‍ഡ് അനുവദിക്കും. ഇതിന്റെ വിതരണോദ്ഘാടനം സൗദി ഡാറ്റാ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി, അതോറിറ്റി ഓഫ് പീപ്പിള്‍സ് വിത്ത് ഡിസ്എബിലിറ്റി, ഡിജിറ്റല്‍ ട്രാന്‍സ്‌ഫെര്‍മേഷന്‍ തുടങ്ങിയ എജന്‍സി മേധാവികളുടെ സാന്നിധ്യത്തില്‍ നടന്നു. ടിക്കറ്റ്

Damam, gulf, Jeddah, Riyad

ദിരിയയില്‍ ‘ചാംസ് എലിസീസ്’ വരുന്നു

റിയാദ്: സൗദിയിലെ പൈതൃക നഗരമായ ദിരിയയില്‍ ഫ്രാന്‍സിലെ ചാംസ് എലിസീസ് മാതൃകയില്‍ വിശാലമായ പ്രവേശന പാത നിര്‍മിക്കുന്നു. സൗദി-ഫ്രഞ്ച് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പിന്റെ ഭാഗമായി പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്ന് ദിരിയ ഗ്രേറ്റ് ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു. ഫ്രാന്‍സിലെ ലോകപ്രശസ്ത ചാംസ് എലിസീസിന്റെ മാതൃകയില്‍ സൗദിയുടെ പൈതൃകം വിളംബരം ചെയ്യുന്ന വിശാല പ്രവേശന പാതയാണ് വിഭാവന ചെയ്യുന്നതെന്ന് ദിരിയ ഗേറ്റ് ഡെവലപ്‌മെന്റ് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെറി ഇന്‍സെറില്ലോ പറഞ്ഞു. റിയാദിലെ നഗരങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിന് സൗദി-ഫ്രഞ്ച് സ്ട്രാറ്റജിക്

Damam, gulf, Jeddah, Riyad

‘അമരസംഗമം’ ആഘോഷമാക്കി അമരംമ്പലം നിവാസികള്‍

റിയാദ്: അമരംമ്പലം റിയാദ് പ്രവാസി കൂട്ടായ്മ (അമരിയ) അമരസംഗമം-2022 വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ദിറാബ് ഓഡിറ്റോറിയത്തില്‍ വിനോദ, വിജ്ഞാന കളികളും സംഗീത വിരുന്നും അരങ്ങേറി. സാംസ്‌കാരിക സമ്മേളനം പ്രസിഡന്റ് സമീര്‍ ചോലക്കലില്‍ അദ്ധ്യക്ഷത വഹിച്ചു, ലോക കേരളസഭാ അംഗവും സാമൂഹിക പ്രവര്‍ത്തകനുമായ ഇബ്രാഹിം സുബ്ഹാന്‍ ഉദ്ഘാടനം ചെയ്തു. സലാം കിളിയത്ത് . കെ ടി ബഷീര്‍. മുജീബ്. അമാന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഷാഫി മുല്ലപ്പള്ളി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജംഷി നെടുങ്ങാടന്‍ സ്വാഗതവും ഷാജി

Damam, gulf, Jeddah, Riyad

ചെങ്കടലില്‍ ‘ശൂറ’ പാലം തുറന്നു; സഞ്ചാരികള്‍ക്ക് കടല്‍ കടന്ന് ദ്വീപിലെത്താം

റിയാദ്: സൗദില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഏറ്റവും വലിയ കടല്‍പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. റെഡ്‌സീ ടൂറിസം പദ്ധതിയുടെ ഭാഗമായ് ‘ശൂറ’ പാലം ആണ് തുറന്നത്. ചെങ്കടല്‍ വിനോദസഞ്ചാര മേഖലയിലെ സുപ്രധാന ദ്വീപുമായി കരയെ ബന്ധിപ്പിക്കുന്നതാണ് പാലം. റെഡ്‌സീ ഡെവലപ്‌മെന്റ് കമ്പനിയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ദ്വീപിലെ 11 റിസോര്‍ട്ടുകളുടെയും അവിടെയുള്ള താമസ കേന്ദ്രങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പാലം സഹായിക്കും. 3.3 ചതുരശ്ര കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് പാലത്തിനുളളത്. ഇവിടെ വിവിധതരം സസ്യജാലങ്ങളും മനോഹരവുമായ ഭൂപ്രകൃതിയും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും. പാലത്തില്‍

Damam, gulf, Jeddah, Riyad

സൗദിയുടെ ‘ഖിദ്ദിയ’ സിഡ്‌നി വേള്‍ഡിനും മേലെ

റിയാദ്: സൗദി അറേബ്യയില്‍ നിര്‍മാണം പുരോഗമിക്കുന്ന ഖിദ്ദിയ വിനോദ നഗരം ഡിസ്‌നി വേള്‍ഡ് മാതൃകയില്‍ ലോകത്തെ മികച്ച വിനോദ കേന്ദ്രമായി മാറുമെന്ന് ഖിദ്ദിയ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ഗ്രെഗ് വൈറ്റ് സെയ്റ്റ്. 380 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 220 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നത്. പദ്ധതിയില്‍ ഡിസ്‌നിലാന്‍ഡ് വേള്‍ഡും ഉദ്യാനവും ഉള്‍പ്പെടും. ലോകത്ത് ഇത്തരത്തിലുള്ള ഏറ്റവും ബൃഹത്തായ സൗകര്യങ്ങളും വിനോദ പരിപാടികളും ഉള്‍ക്കൊളളുന്ന ഉദ്യാനമാണ് ലക്ഷ്യം. 2024ലെ ഏഷ്യന്‍ ഒളിമ്പിക്‌സിന് ഖിദ്ദിയ ആതിഥേയത്വം വഹിക്കുമെന്നാണ്

Damam, gulf, Jeddah, Riyad

റഹീമിന്റെ മോചനത്തിന് 33 കോടി: മാപ്പ് ഉത്തരവ് ലഭിച്ചാല്‍ ധനസമാഹരണം

റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലില്‍ കഴിയുന്ന മലയാളി യുവാവിനെ ദിയ ധനം നല്‍കി മോചിപ്പിക്കും. ഇതിനായി ഒറ്റക്കെട്ടായി രംഗത്തിറങ്ങാന്‍ പ്രവാസി കൂട്ടായ്മകളുടെ ആഹ്വാനം. ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന റഹിം നിയമ സഹായ സമിതി ആണ് 33 കോടി രൂപ സമാഹരിക്കാന്‍ ആഹ്വാനം ചെയ്തത്. കയ്യബദ്ധത്തില്‍ മരിച്ച സൗദി ബാലന്റെ അഭിഭാഷകന്‍ ദിയാ ധനം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് ധന സമാഹരണം. ഇതിനായി കോടതിയുടെയും റിയാദ് ഗവര്‍ണറേറ്റിന്റെയും അനുമതിയോടെ റഹീമിന്റെ

Damam, gulf, Jeddah, Riyad

റെയ്ഡ് തുടരുന്നു; 16,243 നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നടന്ന റെയ്ഡില്‍ 16,243 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. സെപ്തംബര്‍ 6 മുതല്‍ 12 വരെ നടന്ന പരിശോധനകളിലാണ് ഇത്രയും നിയമ ലംഘകര്‍ അറസ്റ്റിലായത്. ഇവരില്‍ 9,402 ഇഖാമ നിയമ ലംഘകരും 2,616 തൊഴില്‍ നിയമ ലംഘകരും ഉള്‍പ്പെടും. നുഴഞ്ഞുകയറാന്‍ ശ്രമിച്ച 301 പേരും അതിര്‍ത്തികള്‍ വഴി അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 16 പേരും അറസ്റ്റിലായി. നിയമ ലംഘകര്‍ക്ക് താമസം, യാത്രാ, അഭയം എന്നിവ നല്‍കിയ 18

Damam, gulf, Jeddah, Riyad

എരിത്രിയക്കാരന്റെ നാടകം പൊളിച്ച് പൊലീസ്

ജിദ്ദ: തസ്‌കര സംഘം പണം കവര്‍ന്നതായി പൊലീസില്‍ പരാതി സമര്‍പ്പിച്ച എരിത്രിയക്കാരന്റെ അഭിനയം പൊളിച്ചടിക്കി ജിദ്ദ പൊലീസ്. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പണം പിടിച്ചുപറി സംഘം കവര്‍ന്നെന്നായിരുന്നു പരാതി. കണ്ണില്‍ പ്രത്യേക പദാര്‍ഥം സ്‌പ്രേ ചെയ്ത് 78,000 റിയാല്‍ കവര്‍ച്ച ചെയ്‌തെന്നായിരുന്നു എരിത്രിയക്കാരന്‍ പൊലീസിനെ അറിയിച്ചത്. പ്രതിഫലം വാഗ്ദാനം നല്‍കി നാല് യെമന്‍ പൗരന്‍മാരാണ് എരിത്രിയക്കാരനുമായി ചേര്‍ന്ന് പണം തട്ടാന്‍ പദ്ധതി തയ്യാറാക്കിയതെന്ന് പൊലീസ് കണ്ടെത്തി. ഇവറെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ചോദ്യം ചെയ്യലും ടെലിഫോണ്‍

Damam, gulf, Jeddah, Riyad

നിയമ ലംഘനം; ഏഴ് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി

റിയാദ്: റിക്രൂട്ട്‌മെന്റ് നിയമം ലംഘിച്ച ഏഴ് കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കിയതായി സൗദി മാനവ വിഭവശേഷി മന്ത്രാലയം. എട്ട് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്കെതിരെ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുരുതരമായ നിയമ ലംഘനം കണ്ടെത്തിയതെന്ന് മന്ത്രാലയം തീരുമാനിച്ചു. ഈ വര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് പരിശോധന നടന്നത്. റിക്രൂട്ട്‌മെന്റ് മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കും. സ്ഥാപനങ്ങളുടെ വിശ്വാസ്യത സുപ്രധാനമാണെന്നും മന്ത്രാലയം വ്യക്തമാക്കി. റിക്രൂട്ട്‌മെന്റ് മേഖലയിലെ ഇടപാടുകള്‍ സൂക്ഷ്മമായി നിരീക്ഷണത്തിന് വിധേയമാക്കും. തൊഴിലുടമ-തൊഴിലാളി കരാര്‍ വ്യവസ്ഥ ലംഘിച്ചാല്‍ നിയമ നടപടി സ്വീകരിക്കും.

Damam, gulf, Jeddah, Riyad

ഒന്‍പത് മാസത്തിനിടെ 2.15 കോടി ഇ-സേവനം; ലാഭിച്ചത് 55 കോടി പേപ്പര്‍

റിയാദ്: സൗദി ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയ ഡിജിറ്റല്‍ പരിവര്‍ത്തനം വഴി പ്രതിവര്‍ഷം 1700 കോടി റിയാല്‍ ലാഭിക്കാന്‍ കഴിഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വ്യാജ രേഖ നിര്‍മാണം, കരാര്‍ രജിസ്‌ട്രേഷന്‍ എന്നിവയിലെ കൃത്രിമം തടയാന്‍ ഡിജിറ്റലൈസേഷന് കഴിഞ്ഞിട്ടുണ്ട്. ഇടപാടുകാര്‍ക്ക് സമയം അധ്വാനം എന്നിവ ലഘൂകരിക്കാനും സാധിച്ചു. 55.9 കോടി പേപ്പറുകള്‍ ലാഭിച്ചതുവഴി പരിസ്ഥിതിക്കും മികച്ച നേട്ടമാണ്. 35,000 മരങ്ങള്‍ സംരക്ഷിക്കുന്നതിന് സമാനമാണിതെന്നാണ് കണക്കാക്കുന്നത്. 2018-20 കാലയളവില്‍ 50 കോടി കിലോ കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാതാക്കാന്‍ ഡിജിറ്റലൈസേഷന് സാധിച്ചു. പേപ്പര്‍

Damam, gulf, Jeddah, Riyad

‘കേളി ദിനം’ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി 22-ാം വാര്‍ഷികാഘോഷം ‘കേളി ദിനം 2023’ന്റെ സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഓഫീസ് ഉദ്ഘാടനം ചെയ്തു. 2001ല്‍ രൂപീകരിച്ച കേളി കലാസാംസ്‌കാരിക വേദി 2023 ജനുവരിയില്‍ 22 വര്‍ഷം തികയും. പ്രവാസികള്‍ക്ക് താങ്ങും തണലുമായ കേളി, കലാ, കായിക, സാംസ്‌കാരിക, ജീവ കാരുണ്യ രംഗത്തെ റിയാദിലെ നിറ സാന്നിദ്ധ്യമാണ്. എല്ലാ വര്‍ഷവും ആദ്യ വെള്ളിയാഴ്ച വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക പരിപാടികളോടെ ഏകദിന ആഘോഷ പരിപാടിയായാണ് കേളി

Damam, gulf, Jeddah, Riyad

വിഭാഗിയത: കെഎംസിസി പ്രസിഡന്റിന് സസ്‌പെന്‍ഷന്‍

ദുബായ്: കെഎംസിസി പ്രസിഡന്റിനെതിനെതിരെ മാതൃസംഘടനയുടെ അച്ചടക്ക നടപടി. വിഭാഗീയതയെ തുടര്‍ന്നാണ് മുസ്!ലിം ലീഗിന്റെ പോഷക ഘടകമായ കെഎംസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഇബ്രാഹിം എളേറ്റിലിനെ സസ്‌പെന്‍!ഡ് ചെയ്തു. മിഡില്‍ ഈസ്റ്റ് ചന്ദ്രികയിലെ സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെയുളള പരാതികളില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പിഎംഎ സലാം പറഞ്ഞു ഏളേറ്റിലിനെ മാറ്റി മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബിന്റെ സഹോദരന്‍ പി കെ അന്‍വര്‍ നഹയെ പ്രസിഡന്റാക്കാനാണ് സംസ്ഥാന നേതൃത്വത്തിന് താത്പര്യം. സാദിഖലി തങ്ങള്‍

Scroll to Top