പരിക്കേറ്റ മലയാളി യുവാവിന് കേളിയുടെ കൈതാങ്ങ്
റിയാദ്: മറുന്നുവെച്ച താക്കോല്‍ മതില്‍ ചാടിക്കടന്ന് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാലൊടിഞ്ഞു കിടപ്പിലായ മലപ്പുറം വേങ്ങര സ്വദേശി ജിനീഷിനെ നാട്ടിലെത്തിച്ചു. കേളി പ്രവര്‍ത്തകര്‍ രണ്ടു മാസം പരിചരിച്ചു വീല്‍ ചെയറില്‍ യാത്ര ചെയ്യാനുളള ആരോഗ്യം വീണ്ടെടുത്തതോടെയാണ് ജിനീഷ് നാട്ടിലേക്ക് മടങ്ങിയത്. നാലു മാസം മുമ്പാണ് ജിനീഷ് ഹൗസ് ഡ്രൈവര്‍ ജോലിക്ക് എക്‌സിറ്റ് 7ല്‍ എത്തിയത്. സ്‌പോണ്‍സര്‍ ഗേറ്റ് പൂട്ടി പുറത്തിറങ്ങിയത്തിന് ശേഷം താക്കോല്‍ അകത്തുവെച്ചു മറന്നു. ഡ്രൈവറായ ജിനീഷിനോട് രണ്ടാള്‍ പൊക്കമുള്ള മതില്‍ ചാടിക്കടന്ന് താക്കോല്‍ എടുക്കാന്‍ ആവശ്യപ്പെട്ടു. […]













