എന്‍ആര്‍കെ ചത്തു; ചക്രശ്വാസം വലിച്ച് ഫോര്‍ക്ക
സൗദി തലസ്ഥാന നഗരിയിലെ പ്രവാസി മലയാളികള്‍ നേതൃത്വം നല്‍കുന്ന മുഖ്യധാരാ സംഘടനകളുടെ പൊതു വേദിയാണ് എന്‍ ആര്‍ കെ ഫോറം. പ്രാദേശിക കൂട്ടായ്മകളുടെ പൊതുവേദിയാണ് ഫോര്‍ക്ക. രണ്ടു കൂട്ടായ്മകളും പൂര്‍ണമായി നിര്‍ജ്ജീവമാണ്. നേതൃ നിരയില്‍ എത്തിപ്പെടാന്‍ വീറും വാശിയും കാണിച്ച കാലമുണ്ടായിരുന്നു. നേതാക്കള്‍ നാട്ടിലേക്ക് മടങ്ങിയതോടെ ഫോറങ്ങള്‍ക്ക് നാഥനില്ല; ജീവനുമില്ല. പുതുതലമുറയിലേക്ക് ബാറ്റന്‍ കൈമാറാതെ നേതാക്കള്‍ വിമാനം കയറിയതാണ് ഇതിന് കാരണം. അംഗപരിമിതിയുളള ബാലന്‍ അബദ്ധത്തില്‍ മരിച്ച സംഭവത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട റഹീമിന് നിയമ സഹായം നല്‍കുന്ന […]














