Sauditimesonline

hajj ed
മദീനയില്‍ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് വരവേല്‍പ്പ്
Damam, gulf, Jeddah, Riyad

അല്‍ ഹര്‍ബിയുടെ മധുരം റിയാദിലും

റിയാദ്: ചോക്‌ളേറ്റും സ്വീറ്റ്‌സും വിതരണം ചെയ്യുന്ന സൗദിയിലെ അല്‍ ഹര്‍ബിയുടെ പുതിയ ഷോ റൂം റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പൗര പ്രമുഖന്‍ അബ്ദുല്ല യഹ്‌യാവി ഉദ്ഘാടനം ചെയ്തു. അതീഖ മാര്‍ക്കറ്റിലാണ് അല്‍ ഹര്‍ബി ചോക്‌ളേറ്റ് ആന്റ് സ്വീറ്റ്‌സ് പ്രവര്‍ത്തനം ആരംഭിച്ചത്. 40 രാജ്യങ്ങളില്‍ നിന്നുളള ഉത്പ്പന്നങ്ങളാണ് 10,000 ചതുരശ്ര അടി വിസ്തൃതിയിലുളള സ്‌റ്റോറില്‍ ഒരുക്കിയിട്ടുളളത്. വിവിധയിനം മിഠായികള്‍, ലോകോത്തര ബ്രാന്റുകളിലുളള ചോക്‌ളേറ്റുകള്‍, ബിസ്‌കറ്റുകള്‍, പലഹാരങ്ങള്‍, െ്രെഡ ഫ്രൂട്‌സ്, സിറപ്, ചിപ്‌സ്, കോഫി, ഫ്‌ളേവേര്‍ഡ് മില്‍ക് തുടങ്ങി 3600റിലധികം […]

Damam, gulf, Jeddah, Riyad

‘അതിജീവനം’ ലഹരി വിരുദ്ധ ക്യാമ്പയിന്‍

റിയാദ്: കുട്ടികളുമായി കൂടുതല്‍ അടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുമ്പോഴാണ് സ്‌നേഹ സൗഹൃദവും ആത്മ ബന്ധവും കരുത്തു നേടുകയുളളൂവെന്ന് സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഇബ്രാഹിം സുബ്ഹാന്‍. ലഹരി ഉള്‍പ്പെടെയുളള സാമൂഹിക വിപത്തില്‍ നിന്നു അകറ്റി നിര്‍ത്താന്‍ ഇതു സഹായിക്കും. പ്രവാസികള്‍ നാട്ടിലുള്ള മക്കളുമായി ദിവസവും ബന്ധപ്പെടണം. അവരുടെ നിത്യ ജീവിതം അറിയണം. കുട്ടികളുടെ അസ്വഭാവിക പെരുമാറ്റങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കണം. മാതാപിതാക്കള്‍ക്കു മാത്രമാണ് കുട്ടികളെ നല്ല കൂട്ടുകെട്ടുകളിലേക്കും മികച്ച സ്വഭാവത്തിലേക്കും നയിക്കാന്‍ കഴിയുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു. പെരിന്തല്‍മണ്ണ പ്രവാസി അസോസിയേഷന്‍ (പാപ)

Damam, gulf, Jeddah, Riyad

എസ് എം എച്ച് സ്‌പെയര്‍ പാര്‍ട്‌സ് പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

ജുബൈല്‍: ഇന്‍ഡസ്ട്രിയല്‍ സര്‍വീസ് രംഗത്തെ പ്രമുഖരായ എസ് എം എച്ച് കമ്പനി സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മാണ പ്ലാന്റ് ആരംഭിച്ചു. സൗദി ദേശീയ പദ്ധതി വിഷന്‍ 2030-ന്റെ ആശയങ്ങള്‍ക്കനുസൃതമായാണ് പുതിയ കേന്ദ്രം. ജപ്പാനിലെ പ്രമുഖ ടര്‍ബൈന്‍ നിര്‍മ്മാണ സ്ഥാപനമായ ഷിന്‍ നിപ്പോണുമായി സഹകരിച്ചാണ് പ്ലാന്റ് പ്രവര്‍ത്തിക്കുക. കിഴക്കന്‍ പ്രവിശ്യയിലെ വ്യവസായ നഗരമായ ജുബൈലില്‍ ആണ് എസ് എം എച്ച് കമ്പനി നിര്‍മ്മാണ വിതരണ കേന്ദ്രം തുടങ്ങിയത്. റോയല്‍ കമ്മീഷന്‍ സി ഇ ഓ ഡോ. അഹമ്മദ് ബിന്‍ സയീദ്

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവര്‍ മെഗാ ഷോപ്പിംഗ് ഫെസ്റ്റിവല്‍

റിയാദ്: പ്രമുഖ റീറ്റെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവറില്‍ ചതുര്‍ ദിന മെഗാ ഷോപ്പിംഗ് ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചു. എല്ലാ ഡിപ്പാര്‍ട്‌മെന്റുകളിലും 4 ദിവസം അതിശയിപ്പിക്കുന്ന വിലക്കിഴിവില്‍ ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുളള അവസരമാണിത്. ഒക്ടോബര്‍ 5 മുതല്‍ 8 വരെ നാല് ദിവസങ്ങളിലാണ് പ്രെമോഷന്‍. ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, ഇലക്ട്രോണിക്‌സ്, ഫാഷന്‍, ഹൗസ് ഹോള്‍ഡ്‌സ്, ഹോം കെയര്‍, സ്‌റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ഫാഷന്‍ ആഭരണങ്ങള്‍, ലഗേജ്, വാച്ചുകള്‍ സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങി എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലും മെഗാ ഡിസ്‌കൗണ്ട് ഒരുക്കിയിട്ടുണ്ട്. ഏറ്റവും പുതിയ ഉത്പ്പന്നങ്ങളുടെ

Damam, gulf, Jeddah, Riyad

രാജ്യത്തിന്റെ ധൈഷണിക പാരമ്പര്യം വീണ്ടെടുക്കും: നോളജ് സിറ്റി എംഡി ഡോ അബ്ദുല്‍ ഹക്കീം അസ്ഹരി

റിയാദ്: മസ്ജിദുകള്‍ പഠന കേന്ദ്രങ്ങളാക്കി ബ്രിട്ടീഷുകാര്‍ക്ക് മുമ്പേ ചരിത്ര പഠനം തുടങ്ങിയവരാണ് മുസ്‌ലിംങ്ങള്‍ എന്ന് മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടറും എസ് വൈ എസ് കേരളാ ജനറല്‍ സെക്രട്ടറിയുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി. നോളജ് സിറ്റിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ് ) റിയാദ് സംഘടിപ്പിച്ച എലൈറ്റ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെത്തുന്നതിനു മുമ്പ്, കോഴിക്കോട് കുറ്റിച്ചിറയില്‍ 32 രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ സ്ഥിരമായി കൂടിയിരുന്നു. അവിടെ മസ്ജിദ്

Damam, gulf, Jeddah, Riyad

പുസ്തക മേള: സൈനിഗ് സെഷന്‍ ഉദ്ഘാടനം

റിയാദ്: അന്താരാഷ്ട്ര പുസ്തക മേളയില്‍ മലയാളം കൃതികള്‍ രചയിതാവിന്റെ കയ്യൊപ്പോടെ നേടാന്‍ അവസരം. അടുത്ത കാലത്ത് ശ്രദ്ധിക്കപ്പെട്ട റമീസ് മുഹമ്മദിന്റെ സുല്‍ത്താന്‍ വാരിയംകുന്നന്‍ എന്ന കൃതി ഗ്രന്ഥകര്‍ത്താവിന്റെ കയ്യൊപ്പോടെ ഹരിതം ബുക്‌സ് സ്റ്റാളില്‍ ലഭിക്കും. രണ്ടുദിവസം നീളുന്ന സൈനിംഗ് സെഷന്റെ ഉദ്ഘാടനം പ്രവാസി എഴുത്തുകാരി കമര്‍ബാനു വലിയകത്തിന് ഒപ്പിട്ടു നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. റിയാദില്‍ പ്രവാസികളായ ജോഫ് അതിരുങ്കല്‍, സബീന എം സാലി, നിഖില സമീര്‍, ഖമര്‍ബാനു വലിയകത്ത് എന്നിവരുടെ കൃതികളും കയ്യൊപ്പോടെ നേടാന്‍ പുസ്തക മേളയില്‍ അവസരം

Damam, gulf, Jeddah, Riyad

പ്രവാസി വായനയും എഴുത്തും മികച്ചത്: ഡി സി രവി

ഷിബു ഉസ്മാന്‍ റിയാദ്: കോവിഡാനന്തരം മലയാളി വായന ശക്തമായി തിരിച്ചെത്തിയതായി ഡി സി ബുക്‌സ് മാനേജിങ് ഡയരക്ടര്‍ ഡി സി രവി. വായിച്ചു മടക്കിയ പുസ്തകങ്ങള്‍ വീണ്ടും വായിക്കാന്‍ കോവിഡ് അവസരം ഒരുക്കി. ലോക്ഡൗണ്‍ കാലത്ത് കഌസിക് എഴുത്തുകാരുടെ പുസ്തകങ്ങള്‍ പുനര്‍വായനക്ക് വിധേയമായ അനുഭവമാണ് വായനക്കാര്‍ പങ്കുവെച്ചതെന്നും അദ്ദേഹം പറഞ്ഞു. റിയാദ് പുസ്തകോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ഒരുക്കിയ മീറ്റ് ദി പ്രസില്‍ സംസാരിക്കുകയായിരുന്നു. പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു.

Damam, gulf, Jeddah, Riyad

തിരശീല ഉയര്‍ന്നു; റിയാദ്‌ പുസ്തക മേളയില്‍ മലയാളവും

റിയാദ്: അന്താരാഷ്ട്ര പുസ്തകോത്സവത്തിന് റിയാദില്‍ തിരശീല ഉയര്‍ന്നു. കേരളത്തില്‍ നിന്നുളള നാല് പ്രസാധകര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് 10 പ്രസാധകരാണ് പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്നുളള പവിലിയന്റെ ഉദ്ഘാടനം ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ എം ആര്‍ സജീവ് ഉദ്ഘാടനം ചെയ്തു. 32 രാജ്യങ്ങളില്‍ നിന്നായി 1200 പ്രസാധകരാണ് റിയാദ് അന്താരാഷ്ട്ര പുസ്തക മേളയില്‍ പങ്കെടുക്കുന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സാംസ്‌കാരികോത്സവമാണ് പുസ്തകമേളയെന്ന് സാംസ്‌കാരിക മന്ത്രി പ്രിന്‍സ് ബന്ദര്‍ ബിന്‍ അബ്ദുല്ല വിശേഷിപ്പിച്ചു. തുനീഷ്യയാണ് ഈ വര്‍ത്തെ അതിഥി രാഷ്ട്രം.

Damam, gulf, Jeddah, Riyad

ലഹരിക്കെതിരെ ഗാന്ധി ജയന്തി മുതല്‍ നെഹ്‌റു ജയന്തി വരെ ക്യാമ്പയിന്‍

റിയാദ്: സുബൈര്‍ കുഞ്ഞു ഫൗണ്ടേഷന്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി ‘റിസ’യുടെ മില്യണ്‍ മെസ്സേജ് കാമ്പയിന്‍ ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2ന് ആരംഭിക്കും. ഒരു പതിറ്റാണ്ടായി അന്താരാഷ്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന യു എന്‍ ഓ ഡി സി അംഗീകാരമുള്ള ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയാണ് ‘റിസ’യുടെ കാമ്പയിന്‍. ലഹരി എന്ന അപകടം തുടങ്ങുന്നതിനു മുമ്പ് തടയുകയാണ് ലക്ഷ്യം. നെഹ്‌റു ജയന്തി ദിനമായ നവംബര്‍ 14 ശിശുദിനം വരെ ആറാഴ്ചയാണ് കാമ്പയിന്‍. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സാമൂഹിക കൂട്ടായ്മകള്‍, പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടെ

Damam, gulf, Jeddah, Riyad

ദേശീയ ദിനം: രക്തദാനം നടത്തി ഐസിഎഫ് സാന്ത്വനം

റിയാദ്: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) റിയാദ് സെന്‍ട്രല്‍ സൗദി ദേശീയ ദിനണ യഘോഷിച്ചു. ഇതിന്റെ ഭാഗമായി ‘രക്തം നല്‍കാം സ്‌നേഹം നല്‍കാം’ എന്ന പ്രമേയത്തില്‍ രക്ത ദാനം നടത്തി. റിയാദ് ശുമേസി കിങ് സഊദ് മെഡിക്കല്‍ സിറ്റിയുമായാ സഹകരിച്ച് ഐ സി എഫ് സെന്‍ട്രല്‍ സര്‍വീസ് ആന്റ് വെല്‍ഫെയര്‍ സമിതിക്ക് കീഴിലുള്ള സഫ്‌വാ വളണ്ടിയര്‍ വിംഗ് ആണ് രക്തദാനം സംഘടിപ്പിച്ചത്. റിയാദ് ബത്ഹയില്‍ മൊബൈല്‍ യൂണിറ്റ് എത്തിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. മലയാളികള്‍

Damam, gulf, Jeddah, Riyad

ഡബ്ല്യൂഎംഎഫ് സോക്കര്‍ സെവന്‍സ്; മന്‍സൂറാ എഫ്‌സി ജേതാക്കള്‍

റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ അല്‍ഖര്‍ജ് സ്‌റ്റേറ്റ് യൂണിറ്റ് കൗണ്‍സില്‍ സോക്കര്‍ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഡബ്ല്യൂഎംഎഫ് ഫെസ്റ്റ്-2022ന്റ ഭാഗമായി അരങ്ങേറിയ മത്സരത്തില്‍ മന്‍സൂറാ എഫ്‌സി ജേതാക്കളായി. നൈറ്റ് റൈഡേഴ്‌സ് അല്‍ഖര്‍ജ് രണ്ടാം സ്ഥാനം നേടി. അല്‍ ഖര്‍ജ് യമാമ ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ സൗദി അറേബ്യയിലെ 8 പ്രമുഖ ടീമുകള്‍ പങ്കെടുത്തു. റിയാദ് ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന്‍ പ്രതിനിധി നസീം കാളികാവിന്റെ നേതൃത്വത്തിലുള്ള റഫറിമാര്‍ കളി നിയന്ത്രിച്ചു. ടൂര്‍ണമെന്റ് കണ്‍വീനര്‍ ഹെന്റി തോമസ് നേതൃത്വം

Damam, gulf, Jeddah, Riyad

വിസ തട്ടിപ്പ്: നഴ്‌സുമാര്‍ക്ക് ‘ദിശ’യുടെ സഹായ ഹസ്തം

ജിദ്ദ: വിസ തട്ടിപ്പില്‍ കുടുങ്ങി ദുരിതത്തിലായ നഴ്‌സുമാര്‍ക്ക് സഹായ ഹസ്തവുമായി സാമൂഹിക സാംസ്‌കാരിക സംഘടന ദിശ. തമിഴ്‌നാട്ടില്‍ നിന്നുളള ശ്രുതി, മലയാളിയായ മഞ്ജുഷ, കര്‍ണാടകയില്‍ നിന്നുളള ഗൗരി, നന്ദിനി എന്നിവര്‍ക്കാണ് ദിശയുടെ സഹായത്തോടെ നാടണയാന്‍ കഴിഞ്ഞത്. സൗദി എയര്‍ലൈന്‍സിന്റെയും ഗള്‍ഫ് എയറിന്റെയും വിമാനങ്ങളിലാണ് ഇവരെ നാട്ടിലെത്തിച്ചത്. മുന്ന് ആഴ്ച ജിദ്ദയില്‍ കുടുങ്ങിയ ഇവരുടെ ദുരിതം ജീവിതം ദിശ പ്രവര്‍ത്തകര്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അറിയിച്ചു. അരുണ്‍ എസ് ബി, ജയന്‍ ആയിക്കരപ്പടി, കോണ്‍സല്‍ മുഹമ്മദ് അബ്ദുള്‍ ജലീല്‍

Damam, gulf, Jeddah, Riyad

രാജാവ് വഹിച്ച പ്രധാനമന്ത്രി പഥം കിരീടാവകാശിക്ക്

റിയാദ്: സൗദി മന്ത്രിസഭ പുനസംഘടിപ്പിച്ച് ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനെ പ്രധാനമന്ത്രിയായി നിയമിച്ചു. രാജാവ് പ്രധാനമന്ത്രി പഥം അലങ്കരിക്കുന്ന കീഴ്‌വഴക്കം മാറ്റിയാണ് കിരീടാവകാശിയെ പ്രഥാനമന്ത്രിയായി നിയമിച്ചത്. എന്നാല്‍ മന്ത്രിസഭാ യോഗങ്ങള്‍ രാജാവിന്റെ അധ്യക്ഷതയിലാകും നടക്കുക. പ്രധാന ചുമതല വഹിക്കുന്ന മന്ത്രിമാരും വകുപ്പുകളും. പ്രിന്‍സ് ഖാലിദ് ബിന്‍ സല്‍മാന്‍ : പ്രതിരോധ മന്ത്രിയൂസുഫ് ബിന്‍ അബ്ദുല്ല അല്‍ ബുനയ്യ : വിദ്യാഭ്യാസ മന്ത്രിപ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ :

Damam, gulf, Jeddah, Riyad

റിയാദ് അന്താരാഷ്ട്ര പുസ്തകോത്സവം: നാലായിരത്തിലേറെ മലയാളം കൃതികള്‍

റിയാദ്: അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മറ്റെന്നാള്‍ റിയാദില്‍ തിരശീല ഉയരും. കേരളത്തില്‍ നിന്നുളള നാല് പ്രസാധകരുടെ 4000 കൃതികള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തിലധികം പുസ്തകങ്ങള്‍ മേളയില്‍ പ്രദര്‍ശനത്തിനെത്തും. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക ഉത്സവത്തിനാണ് റിയാദ് അന്താരാഷ്ട്ര പുസ്തക മേള വേദിയാവുക. സെപ്തംബര്‍ 29 മുതല്‍ ഒക്‌ടോബര്‍ 8 വറെ റിയാദ് ഫ്രന്റിലാണ് മേള ഒരുക്കിയിട്ടുളളത്. സൗദി സാംസ്‌കാരിക മന്ത്രാലയവും ലിറ്ററേച്ചര്‍, പബ്‌ളിഷിംഗ് ആന്റ് ട്രാന്‍സ്‌ലേഷന്‍ കമ്മീഷനും നേതൃത്വം നല്‍കുന്ന മേയില്‍ തുനീഷ്യ അതിഥി രാഷ്ട്രമായി പങ്കെടുക്കും. 30

Scroll to Top