Sauditimesonline

rima
കഠിനാധ്വാനത്തിന്റെ ഉന്നത വിജയം; റിമ ഷുക്കൂറിനെ അനുമോദിച്ച് ഒ.ഐ.സി.സി.
Damam, gulf, Jeddah, Riyad

യൂഎഫ് സി സാരി കപ്പ്: ഫൈനലില്‍ റെയിന്‍ബോ-ലാന്റേണ്‍ ഏറ്റുമുട്ടും

റിയാദ്: യുണൈറ്റഡ് എഫ് സി റിയാദ് സംഘടിപ്പിക്കുന്ന സാരി സൂപ്പര്‍ കാപ്പിന്റെ ഫൈനല്‍ മത്സരം സെപ്തംബര്‍ 30ന് വൈകുന്നേരം 6ന് അല്‍ ഖര്‍ജ് റോഡിലെ അല്‍ അസ്‌കാന്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ഒന്നാം സെമി ഫൈനല്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അസീസിയ്യ സോക്കര്‍ ബ്ലാസ്‌റ്റേഴ്‌സ് വാഴക്കാടിനെ പരാജയപ്പെടുത്തി മിഡ്ഈസ്റ്റ് ഫുഡ്‌സ് വിര്‍ച്വല്‍ സൊലൂഷന്‍ റെയിന്‍ബൊ സുലൈ എഫ് സി ഫൈനലില്‍ പ്രവേശിച്ചു. കളിയുടെ ആദ്യ പകുതിയില്‍ റെയിന്‍ബൊ സുലൈ എഫ് സി ഒരു ഗോള്‍ നേടി ലീഡ് ചെയ്തു. […]

Damam, gulf, Jeddah, Riyad

റിയാദ് പുസ്തകമേളയില്‍ ‘സയ്യിദിന്റെ സൂക്തങ്ങള്‍’ പ്രകാശനം ചെയ്യും

റിയാദ്: അന്താരാഷ്ട്ര പുസ്തകമേളയില്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ മുജീബ് ജൈഹൂന്‍ രചിച്ച ‘സ്ലോഗന്‍സ് ഓഫ് ദി സേജ്’ എന്ന ഇംഗ്‌ളീഷ് കൃതിയുടെ പരിഭാഷ ‘സയ്യിദിന്റെ സൂക്തങ്ങള്‍’ പ്രകാശനം ചെയ്യും. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഉദ്ധരണികള്‍ കോര്‍ത്തിണക്കിയ കൃതി ഖിളിര്‍ ടിപി ആണ് വിവര്‍ത്തനം ചെയ്തത്. കോഴിക്കോട് ഒലിവ് ബുക്‌സാണ് പ്രസാധകര്‍. ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ 2017ല്‍ ആണ് പ്രകാശനം ചെയ്ത ‘സ്ലോഗന്‍സ് ഓഫ് ദി സേജ്’ന്റെ ആദ്യ ഭാഷാന്തരം ഇറ്റാലിയന്‍ ഭാഷയില്‍ നിര്‍വഹിച്ചത് റോം ആസ്ഥാനമായി

Damam, gulf, Jeddah, Riyad

അന്താരാഷ്ട്ര തൊഴില്‍ വിപണിയില്‍ അവസരം ലഭ്യമാക്കും: അഡ്വ. കെ പി അനില്‍കുമാര്‍

റിയാദ്: ഗള്‍ഫ് നാടുകളിലെ തൊഴിലവസരം കേരളത്തിലെ ഉദ്യോഗാര്‍ഥികര്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി പ്രതിനിധി സംഘം സൗദി അറേബ്യയില്‍ പര്യടനം നടത്തി. കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെഎഎസ്ഇ), ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ് (ഒഡിഇപിസി) എന്നിവയുടെ നേതൃത്വത്തില്‍ കെഎഎസ്ഇ-ഒഡിഇപിസി എംപ്ലോയേഴ്‌സ് കണക്റ്റിവിറ്റി മീറ്റ് റിയാദില്‍ സംഘടിപ്പിച്ചു. ചൂഷണത്തിന് വിധേയമാകാതെ കേരളത്തില്‍ നിന്നുളള സാധാരണക്കാരന് തൊഴില്‍ ലഭ്യമാക്കുന്നതിനാണ് കണക്റ്റിവിറ്റി മീറ്റ് നടത്തുന്നതെന്ന് ഒഡിഇപിസി ചെയര്‍മാന്‍ അഡ്വ. കെ പി അനില്‍

Damam, gulf, Jeddah, Riyad

ഓണവും ദേശീയ ദിനവും ആഘോഷിച്ച് റിയാദ് ഒഐസിസി

റിയാദ്: ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഓണവും സൗദി ദേശിയ ദിനവും ആഘോഷിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംങ് പ്രസിഡണ്ട് മുഹമ്മദലി മണ്ണാര്‍ക്കാട് കേക്ക് മുറിച്ചു ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. നെസ്‌റ്റോ ഹൈപ്പര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഓ.ഐ.സി.സി. ഗ്ലോബല്‍ നേതാവും പ്രോഗ്രാം കണ്‍വീനറുമായ മജീദ് ചിങ്ങോലി ഉദ്ഘാടനം ചെയ്തു. നവാസ് വെള്ളിമാട്കുന്ന്, സലിം കളക്കര, യഹ്‌യ കൊടുങ്ങലൂര്‍, ഷംനാദ് കരുനാഗപ്പള്ളി, ഷഫീഖ് കിനാലൂര്‍, അസ്‌കര്‍ കണ്ണൂര്‍, സിദ്ധിഖ് കല്ലുപറമ്പന്‍, ശ്രീജിത്ത് കോലോത്ത്, റഹ്മാന്‍ മുനമ്പത്ത്, സജീര്‍ പൂന്തുറ, ബാലുക്കുട്ടന്‍,

Damam, gulf, Jeddah, Riyad

കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കൊപ്പം: പി കെ ബിജു

റിയാദ്: ഉപജീവനം തേടി പ്രവാസം സ്വീകരിച്ച മലയാളികള്‍ സ്വന്തം നാടിനൊരു പ്രശ്‌നം വരുമ്പോള്‍ മറ്റെല്ലാം മറന്ന് സഹായ ഹസ്തം നീട്ടുന്നവരാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ ബിജു. കേളി കലാസാംസ്‌കാരിക വേദി പതിനൊന്നാം കേന്ദ്ര സമ്മേളനം റിയാദില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം അടുത്ത കാലങ്ങളില്‍ നേരിട്ട പ്രകൃതി ദുരന്തങ്ങും മഹാമാരികളും അനുഭവിച്ചറിഞ്ഞതാണ്. മലയാളികള്‍ മാത്രമല്ല, മലയാളികള്‍ ജോലിചെയ്യുന്ന രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളും സഹപ്രവര്‍ത്തകരും കേരളത്തെ അത്രമേല്‍ ചേര്‍ത്തു പിടിക്കുന്നവരാണ്. പ്രവാസികളെ ചേര്‍ത്തു പിടിച്ച സര്‍ക്കാരാണ്

Damam, gulf, Jeddah, Riyad

പൊതിച്ചോറുകള്‍, പാര്‍പ്പിടം, പഠന സഹായം: കേളി പദ്ധതി പ്രഖ്യാപിച്ചു

റിയാദ്: കേളി കലാസാംസ്‌കാരിക വേദി പതിനൊന്നാം കേന്ദ്ര സമ്മേളനം ഭാവി പദ്ധതികള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുലക്ഷം പൊതിച്ചോറും കേളി അംഗങ്ങളായ നിര്‍ധന കുടുംബത്തിന് പാര്‍പ്പിടവും മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് പഠന സൗകര്യവും ഒരുക്കുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചത്. കേന്ദ്ര സമ്മേളനത്തില്‍ സിപിഐഎം സെക്രട്ടറിയേറ്റ് അംഗം പി.കെ.ബിജുവിന്റെ സാന്നിധ്യത്തില്‍ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് പദ്ധതി പ്രഖ്യാപിച്ചു. വിവിധ ഏരിയ കമ്മറ്റികള്‍ 10,000 പൊതിച്ചോറുകള്‍ വാഗ്ദാനം ചെയ്തു. മലസ് ഏരിയ ഒലയ്യ യൂണിറ്റ് രണ്ടായിരം പൊതിച്ചോറുകള്‍ നല്‍കും.

Damam, gulf, Jeddah, Riyad

ആര്യാടന്‍ മതേതര ചേരിക്ക് നഷ്ടം: റിയാദ് ഒഐസിസി

റിയാദ്: മുന്‍മന്ത്രിയും മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ ഓ.ഐ.സിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം അറിയിച്ചു. സാധാരണക്കാരോടും താഴെതട്ടിലുളള പ്രവര്‍ത്തകരോടും അടുത്ത ഹൃദയബന്ധം സൂക്ഷിക്കുന്ന ചുരുക്കം നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. മതമൗലീകവാദത്തിനും തീവ്ര വര്‍ഗീയ വാദത്തിനുമെതിരെ ശക്തമായ നിലപാടെടുത്ത മതേതര വ്യക്തിത്വമാണ് കേരളത്തിന് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തില്‍ ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

Damam, gulf, Jeddah, Riyad

‘ഇവ’ ഓണവും ദേശീയ ദിനവും ആഘോഷിച്ചു

റിയാദ്: ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ ഓണവും സൗദി ദേശീയദിനവും ആഘോഷിച്ചു. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. ഇവ രക്ഷാധികാരി വി. ജെ നസ്‌റുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.ജയന്‍ കൊടുങ്ങല്ലൂര്‍, സൈഫുദ്ദീന്‍ വിളക്കേഴം, ശിഹാബ് പോളക്കുളം, ധന്യ ശരത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി സിജു പീറ്റര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബദറുദ്ധീന്‍ കാസിം നന്ദിയും പറഞ്ഞു. ഹാഷിം മണ്ണഞ്ചേരി, സുരേഷ് ആലപ്പുഴ, ജലീല്‍ ആലപ്പുഴ, ഷാജി പുന്നപ്ര,

Damam, gulf, Jeddah, Riyad

യവനിക ദേശീയ ദിനം ആഘോഷിച്ചു

റിയാദ്: കാലാ സാംസ്‌ക്കാരിക കൂട്ടായ്മ ‘യവനിക’ അന്നം തരുന്ന നാടിന് ഐക്യദാര്‍ഢ്യം സൗദി ദേശീയ ദിനം ആഘോഷിച്ചു. ബത്ഹ അപ്പോളൊ ഡിമോറയില്‍ നടന്ന പരിപാടിയില്‍ കേക്ക് മുറിച്ചും മധുരം വിളമ്പിയുമാണ് ആഘോഷം ഒരുക്കിയത്. സൗദി പൗരന്മാര്‍ ഉല്‍പ്പെടെ സാമൂഹിക, സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. പ്രസിഡന്റ് ഷാജി മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വിജയന്‍ നെയ്യാറ്റിന്‍കര, അബ്ദുല്‍ സലിം അര്‍ത്തിയില്‍, നാസര്‍ ലെയിസ്, അബ്ദുല്‍ സലാം ഇടുക്കി, സൈഫ് കായംകുളം, ഷാജഹാന്‍, പീറ്റര്‍ കോതമംഗലം, സാദത്ത്, അബ്ദുള്ള വല്ലാഞ്ചിറ,

Damam, gulf, Jeddah, Riyad

ദശീയ ദിനത്തില്‍ രക്തം ദാനം നല്‍കി റിയാദ് കെഎംസിസി

റിയാദ്: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി റിയാദ് സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ രക്തദാനം നിര്‍വഹിച്ചു. സൗദി ദേശീയ ദിനത്തിന്റെ ഭാഗമായിരുന്നു രക്തദാന ക്യാമ്പ്. മുന്നൂറ് യൂനിറ്റ് രക്തം ദാനം ചെയ്തു. കെഎംസിസി നാഷ്ണല്‍ കമ്മറ്റിയുടെ ആഹ്വാനപ്രകാരമാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് നാഷണല്‍ കമ്മിറ്റി ആക്റ്റിങ്ങ് പ്രിസിഡന്റ് അശ്‌റഫ് വെങ്ങാട് ഉദ്ഘാടനം ചെയ്തു. ജലീല്‍ തിരൂര്‍, യു പി മുസ്ഥഫ, സിദ്ദീഖ് തുവ്വൂര്‍, റഹ്മത്ത് അശ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സി പി മുസ്ഥഫ, കബീര്‍

Damam, gulf, Jeddah, Riyad

ജാഥയും വാഹന റാലിയും: ദേശീയദിനം ആഘോഷിച്ച് റിയാദ് ടാക്കീസ്

റിയാദ്: സ്വദേശികള്‍ക്കും വിദേശികള്‍ക്കും താങ്ങും തണലുമായ സൗദി ഭരണാധികാരികള്‍ക്ക് നന്ദി അറിയിച്ചു രാജ്യത്തിന്റെ 92-മത് ദേശീയ ദിനത്തില്‍ മലയാളി സമൂഹവും പങ്കുചെര്‍ന്നു. സാമൂഹിക, സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കിസിന്റെ നേതൃത്വത്തില്‍ കിംഗ് അബ്ദുല്ല പാര്‍ക്കിന് സമീപം വിവിധ പരിപാടികള്‍ അരങ്ങേറി. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. ചടങ്ങില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. കേക്ക് മുറിച്ചും മധുരം വിളമ്പിയും സന്തോഷം പങ്കുവെച്ചു. ഘോഷയാത്രയും വാഹന റാലിയും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു. രക്ഷാധികാരി അലി

Damam, gulf, Jeddah, Riyad

ജിദ്ദ ഓപ്പണ്‍ ഫോറം: സഹായ ഹസ്തവുമായി ഒഐസിസി മലപ്പുറം

ജിദ്ദ: ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓപ്പണ്‍ ഫോറത്തില്‍ സേവന സന്നദ്ധരായി ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മറ്റി പ്രവര്‍ത്തകര്‍. മാസങ്ങള്‍ക്ക് ശേഷം കോണ്‍സുലേറ്റില്‍ നടന്ന ഓപ്പണ്‍ ഫോറം ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് അനുഗ്രഹമായി. ഇക്കാമ കാലാവധി കഴിഞ്ഞവരും ഹുറൂബ് ആയവരും ശമ്പള കിട്ടാതെ മാസങ്ങളായി ദുരിതം അനുഭവക്കുന്നവരും ഓപ്പണ്‍ ഫോറത്തില്‍ സഹായം തേടിയെത്തി. ഇവര്‍ക്ക് ആവശ്യമായസൗകര്യങ്ങള്‍ ഒ ഐ സി സി വളണ്ടിയര്‍മാര്‍ ഒരുക്കികൊടുത്തു. അപേക്ഷാ ഫോറം പൂരിപ്പിച്ചും ദാഹജലം നല്‍കിയും ഒ ഐ സി

Damam, gulf, Jeddah, Riyad

പിഎംഎഫ് ദേശീയ ദിനാഘോഷം

റിയാദ്: പ്രവാസി മലയാളി ഫൌണ്ടേഷന്‍ സൗദി ദേശീയ ദിനം ആഘോഷിച്ചു. മാലാസിലെ പെപ്പര്‍ ട്രീയില്‍ സംഘടിപ്പിച്ച പരിപാിെ ബദര്‍ അല്‍ അവ്വാദ് കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക സമ്മേളനം നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജഹാന്‍ ചാവക്കാട് ആദ്യക്ഷത വഹിച്ചു. ജനറള്‍ സെക്രട്ടറി ഷിബു ഉസ്മാന്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍, സലിം അര്‍ത്തിയില്‍, സൈഫ് കൂട്ടുങ്കല്‍, സിദ്ധിക്ക് കല്ലൂപ്പറമ്പ്, ബഷീര്‍ കോട്ടയം, ജോണ്‍സണ്‍

Damam, gulf, Jeddah, Riyad

ദേശീയ ദിനം ആഘോഷിച്ച് ജിഎംഎഫ്

റിയാദ്: സൗദി 92-ാം ദേശീയദിനം ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജി.എം.എഫ്) ആഘോഷിച്ചു. ഗള്‍ഫ് മലയാളി ഫെഡറേഷന്‍ സംഘടിപ്പിച്ച ദേശീയ ദിനാഘോഷം അല്‍മാസ് ഓഡിറ്റോറിയത്തിലും തുടര്‍ന്ന് അല്‍മാസ് റസ്‌റ്റോറന്റ് അങ്കണത്തിലും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജി.എം.എഫ് റിയാദ് സെന്റര്‍ കമ്മറ്റി പ്രസിഡന്റ് സലിം അര്‍ത്തിയില്‍ അധ്യക്ഷധ വഹിച്ചു. ജി.സി.സി ചെയര്‍മാന്‍ റാഫി പാങ്ങോട് ഉദ്ഘാടനം ചെയ്തു. ഇന്ത്യയും സൌദി അറേബ്യയും എക്കാലവും തുടര്‍ന്നുവരുന്ന ഊഷ്മള ബന്ധം സൗദിയില്‍ ജീവിക്കുന്ന ഓരോ ഇന്ത്യക്കാരും പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. ഓരോ പ്രവാസിയും രാജ്യത്തെ

Scroll to Top